ADVERTISEMENT

പുതിയ വളഞ്ഞ അരികുകളുള്ളതും  ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം ഡിസൈനുമായി പ്രോ സീരിസുകൾ അവതരിപ്പിച്ചു ആപ്പിൾ. പുതിയ ആക്ഷൻ ബട്ടൺ, ശക്തമായ ക്യാമറ അപ്‌ഗ്രേഡുകൾ, അടുത്ത ലെവൽ പ്രകടനത്തിനും മൊബൈൽ ഗെയിമിങിനുമായി A17ബയോണിക് ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്പ്ലേ വലുപ്പങ്ങളിൽ ലഭ്യമാകും.  കൂടാതെ ആദ്യത്തെ 3-നാനോമീറ്റർ ചിപ്പായ A17 പ്രോയാണ് ഇരുമോഡലുകളിലുമെത്തുന്നത്.  iPhone 15 Pro Max-ൽ മാത്രമായി ഒരു പുതിയ 5x ടെലിഫോട്ടോ ക്യാമറയാണ് മികച്ച ക്യാമറാ അനുഭവത്തിനായി എത്തുന്നത്.  ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകൾക്ക് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് ഉണ്ട്. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി ഒരു പെരിസ്‌കോപ്പ് ക്യാമറ സജ്ജീകരണവും ലഭ്യമാകും,

 ഒരു ഓപ്ഷണൽ USB 3 കേബിൾ ഉപയോഗിച്ച് 20 എക്സ് വേഗത്തിലുള്ള ട്രാൻസ്ഫർ വേഗത ലഭിക്കും. ProRes വീഡിയോ നേരിട്ട് ബാഹ്യ സ്റ്റോറേജിലേക്ക് റെക്കോർഡുചെയ്യാനാകും. രണ്ട് മോഡലുകളും USB-C കണക്റ്റർ ഉപയോഗിക്കുന്നു.രണ്ട് മോഡലുകളിലും രണ്ടാം തലമുറ അൾട്രാ വൈഡ്‌ബാൻഡ് ചിപ്പ് എത്തുന്നുണ്ട്. 

iphone-price - 1

ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം ഫിനിഷുകളിൽ ലഭ്യമാകും. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15-ന് ആരംഭിക്കും, ഫോണുകൾ സെപ്റ്റംബർ 22-ന് വിൽപ്പനയ്‌ക്കെത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com