6000 എംഎഎച്ച് ബാറ്ററി,50 എംപി ക്യാമറ; മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി
Mail This Article
മോട്ടറോളയുടെ 5ജി സ്മാർട്ട് ഫോൺ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി. ഫ്ലിപ്പ്കാർടിലും മോട്ടറോള ഇന്ത്യ വെബ്‌സൈറ്റിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെൻസിറ്റി 7020 ഒക്ടാ കോർ പ്രോസസറുമായാണ് മോട്ടോ ജി54 5ജി വരുന്നത്. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6nm ആർക്കിടെക്ചർ എന്നിവയും ലഭ്യമായിരിക്കും. .
3 കാരിയർ അഗ്രഗേഷനോടുകൂടിയ 14 5ജി ബാൻഡുകളുടെ പിന്തുണയും മീഡിയടെക് ഡിമെൻസിറ്റി MediaTek™ Dimensity 7020 പ്രോസസറിനൊപ്പം VoNRപിന്തുണയും കൂടിച്ചേരുന്ന മോട്ടോ ജി54 5ജി അതിന്റെ സെഗ്‌മെന്റിൽ മികച്ച 5ജി പ്രകടനം നൽകുന്നുവെന്നു കമ്പനി പറയുന്നു. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടായിരിക്കുക. TurboPower™ 33W ചാർജറിന്റെ സൂപ്പർഫാസ്റ്റ് സ്പീഡ് ഉപയോഗിച്ചു വേഗത്തിൽ ചാർജ് ചെയ്യാനാകും
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സാങ്കേതികവിദ്യയുള്ള നൂതന 50 എംപി ക്യാമറയും മോട്ടോ ജി54 5ജിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട് , ഇത് പൂർണ്ണമായും ഷേക്ക്-ഫ്രീ വീഡിയോകളും ചിത്രങ്ങളും ഉറപ്പാക്കുന്നുവെന്നു കമ്പനി അവകാശപ്പെടുന്നു. ലോ-ലൈറ്റ് ചിത്രങ്ങൾ പകർത്തുന്ന ക്വാഡ് പിക്സൽ സാങ്കേതികവിദ്യയും ഇതിനുണ്ട്. സെക്കൻഡറി 8MP ഓട്ടോഫോക്കസ് ക്യാമറയിൽ 118° അൾട്രാ വൈഡ് ആംഗിൾ ലെൻസും മാക്രോ വിഷൻ പിന്തുണയും പോർട്രെയ്‌റ്റുകൾ പകർത്തുന്നതിനുള്ള ഡെപ്ത് സെൻസറും ഉണ്ട്. 16 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
30 മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.5” FHD+ ഡിസ്‌പ്ലേ, രണ്ട് സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ്, മോട്ടോ സ്പേഷ്യൽ സൗണ്ട് എന്നിവയും കാഴ്ച, കേൾവി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു,
സ്റ്റൈലിഷ് 3D അക്രിലിക് ഗ്ലാസ് (PMMA) ഫിനിഷിങ്ങിലാണ് മോട്ടോ ജി54 എത്തുന്നത്. Moto Secure-നൊപ്പം ബിസിനസ്സ് ഗ്രേഡ് സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ThinkShield for Mobile പോലുള്ള സംവിധാനങ്ങളും ലഭ്യമായിരിക്കും.
മിന്റ് ഗ്രീൻ, പേൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോ ജി54 5ജി ലഭ്യമാകും. ബിൽറ്റ്-ഇൻ 12 ജിബി റാം + 256 ജിബി സ്റ്റോറേജ്/ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സഹായിക്കുന്നു.
12GB + 256GB വേരിയന്റ്: ലോഞ്ച് വില: രൂപ. 18,999,ബാങ്ക് / എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 17,499
8GB + 128GB വേരിയന്റ്: ലോഞ്ച് വില: രൂപ. 15,999 ബാങ്ക് / അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 14,499.
Moto G54 5G goes on sale in India today: Check price, specs, offers and availability