ADVERTISEMENT

ക്രിക്കറ്റ് ചിലപ്പോഴൊക്കെ വലിയ സ്‌ക്രീനില്‍ കണ്ടാലല്ലാതെ തൃപ്തി വരാത്തവരാണ് നമ്മളിലേറെയും. ഒരു ടിവി വാങ്ങാന്‍ ശ്രമിച്ചാല്‍ എല്ലാ ഓഫറുകളും ഫീച്ചറുകളും ശ്രദ്ധിയില്‍ പെടണമെന്നുമില്ല. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണും മികച്ച ടിവി നിര്‍മാതാക്കളായ സാംസങ്, എല്‍ജി, എയ്‌സര്‍, വിയു (Vu)ടിസിഎല്‍ തുടങ്ങിയവരും ചേര്‍ന്നു നല്‍കുന്ന ഓഫറുകള്‍ പരിശോധിക്കാം.

amazon-tv-samsung - 1
Credit: Amazon

സാംസങ് 4കെ ടിവികള്‍

ഇത്തവണ ക്രിക്കറ്റ് 4കെ ടിവിയില്‍ തന്നെ കാണണം എന്നു കരുതുകയും, പക്ഷെ വില ഓര്‍ത്തു വഷമിക്കുകയും ചെയ്തിരുന്നവര്‍ക്ക് സാംസങിന്റെ ഓഫര്‍ പരിഗണിക്കാം. ക്രിസ്റ്റല്‍, ക്യുലെഡ് ശ്രേണിയാണ് സാസങ് ക്രിക്കറ്റ് പ്രേമികള്‍ക്കായിവിലക്കുറവോടെ വില്‍ക്കുന്ന സീരിസ്. ഈ ശ്രേണിക്ക് 47,900 രൂപയായിരുന്നു തുടക്ക വില. എന്നാല്‍, അതിപ്പോള്‍ 32,990 രൂപയായി കുറച്ചു. അതിനു പുറമെ പഴയ ടിവി എക്‌സ്‌ചേഞ്ച് ചെയ്യുക വഴി 5000 രൂപ അധിക കിഴിവു നേടാമെന്നും കമ്പനി പറയുന്നു.

ക്രിസ്റ്റല്‍ ഐസ്മാര്‍ട്ട് 4കെ അള്‍ട്രാഎച്ഡി 43-ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി (UA43CUE60AKLXL) ആണ് 32,990 രൂപയ്ക്ക് വില്‍ക്കുന്നത്. ഇതേ ശ്രേണിയിലെ 55-ഇഞ്ച് ടിവി 47,990 രൂപയ്ക്ക് വാങ്ങാം. കൂടാതെ, 1 ലക്ഷം രൂപ എംആര്‍പിയുള്ള 65-ഇഞ്ച് ടിവി 71,990 രൂപയ്ക്കും വില്‍ക്കുന്നു.

43-ഇഞ്ച് ക്രിസ്റ്റല്‍ 4കെനിയോ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവിയും (UA43AUE65AKXXL ) 32,990 രൂപയ്ക്കു വില്‍ക്കുന്നു. സാംസങിന്റെ ഏറ്റവും മികവുറ്റ 4കെ അള്‍ട്രാ എച്ഡി സ്മര്‍ട്ട് ക്യൂലെഡ് ടിവി ശ്രേണിയിലെ ടിവികള്‍ക്കുമുണ്ട് ഓഫര്‍. 65-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള (QA65Q80BAKLXL) മോഡലിന് 2,45,900 രൂപയാണ് എംആര്‍പി. ഇതിപ്പോള്‍ 1,30,990 രൂപയ്ക്കു വില്‍ക്കുന്നു. ഏറ്റവും മികച്ച ടിവി തന്നെ വാങ്ങണമെന്നുള്ളവര്‍ക്കായി 8കെ ടിവിയും സാംസങ് വില്‍ക്കുന്നു (QA85QN900CKXXL). ഇതിന് 15,49,900 രൂപയാണ് എംആര്‍പി. ഇതിപ്പോള്‍ 12,24,990 രൂപയ്ക്ക് വാങ്ങാം. ഓഫറുള്ള എല്ലാ സ്മാര്‍ട്ട്ടിവികളും കാണാന്‍  www.amazon.in/samsung

amazon-tv-acer - 1
Credit: Amazon

 

എയ്‌സര്‍ 

നിങ്ങളുടെ സ്വപ്‌ന ടിവികള്‍ സ്വന്തമാക്കാന്‍ 5000 രൂപയുടെ കൂപ്പണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നു എന്നാണ് എയ്‌സര്‍ പറയുന്നത്. എസറിന്റെ ഓഫര്‍ ലഭ്യമായത് ഫുള്‍എച്ഡി ടിവികള്‍ക്കു മുതലാണ്. അഡ്വാന്‍സ്ഡ് 1 സീരിസിലുള്ള 40-ഇഞ്ച്, സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ടിവി (AR40GR2841FDFL) മോഡലിന് എംആര്‍പി 29,999 രൂപയാണ്. ഇതിപ്പോള്‍ 17,999 രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം, ഇതേ സീരിസിലുള്ള 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി ടിവിക്ക് 39,999 രൂപയാണ് എംആര്‍പി. ഇത് 23,999 രൂപയ്ക്കും സ്വന്തമാക്കാം. 

50-ഇഞ്ച് 4കെ ടിവി ഇപ്പോള്‍ 29,999 രൂപയ്ക്കു വാങ്ങാം. അഡ്വാന്‍സ്ഡ് 1 സീരിസിലെ എച്ഡി ടിവിക്കാണ് ഏറ്റവും വിലക്കുറവ്-20,999 രൂപ എംആര്‍പിയുള്ള ഈ 32-ഇഞ്ച് ടിവി ഇപ്പോള്‍ 11,999 രൂപയ്ക്കു വില്‍ക്കുന്നു. ഡബ്ല്യൂ സീരിസിലുള്ള 4കെ അള്‍ട്രാ എച്ഡി ക്യൂലെഡ് സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് ടിവി (AR65AR2851QD) വില്‍ക്കുന്നത് 84,999 രൂപയ്ക്കാണ്. ഇതിന്റെ എംആര്‍പി 1,49,990 രൂപയാണ്. 

എയ്‌സര്‍ വില്‍ക്കുന്ന എല്ലാ മോഡലുകളും വിശദമായി പരിശോധിക്കാന്‍ https://www.amazon.in/acer

50 ശതമാനം ഡിസ്‌കൗണ്ടുമായി എല്‍ജി

മികച്ച ടിവികളും, പാനലുകളും നിര്‍മ്മിക്കുന്ന കമ്പനിയായ എല്‍ജിയുടെ ടിവികളും ഈ സീസണില്‍ ഓഫര്‍ നല്‍കി വില്‍ക്കുന്നു. തങ്ങള്‍ ചില മോഡലുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു എന്ന് കമ്പനി പറയുന്നു. എല്‍ജിയുടെ എച്ഡി റെഡി സ്മാര്‍ട്ട്എല്‍ഇഡി ടിവി (32LM563BPTC) ആണ് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്ന മോഡലുകളിലൊന്ന്. ഇതിന് എംആര്‍പി 21,990 രൂപയാണ്. പക്ഷെ ഇപ്പോള്‍ വില്‍ക്കുന്നത് 13,490 രൂപയ്ക്കാണ്. കമ്പനിയുടെ 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി (43UR7500PSC) 31,990 രൂപയ്ക്കും ലഭ്യമാണ്. എംആര്‍പി 49,990 രൂപ. അതു കൂടാതെ 55-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി ( 55UQ7500PSF) 41,990 രൂപയ്ക്കും വില്‍ക്കുന്നു. എംആര്‍പി 79,990 രൂപ. 

ഇനി എല്‍ജിയുടെ ഏറ്റവും മികവുറ്റ സീരിസുകളിലൊന്നായ ഒബ്ജക്ട് കളക്ഷന്‍ എല്‍എക്‌സ്1 പോസെ സീരിസിലുള്ള 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ഓലെഡ് ഇവോ ടിവി ആണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനും ഓഫറുണ്ട്. ഈ സിരിസിലെ 48-ഇഞ്ച് മോഡല്‍ (48LX1QPSA) വില്‍ക്കുന്നത് 1,09,990 രൂപയ്ക്കാണ്. എംആര്‍പി 1,99,990 രൂപ. ഇവ അടക്കം പല മോഡലുകളും വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 

എല്‍ജിയുടെ ആകര്‍ഷമായ ഓഫറുകള്‍ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://www.amazon.in/lg

amazon-tv-vu - 1
Credit: Amazon

മികച്ച ഓഫറുകളുമായി വിയു

ആന്റിഗ്ലെയര്‍ സ്‌ക്രീനും, സറൗണ്ട് സൗണ്ടും ഉള്ള മോഡലുകളും വില്‍പ്പനയ്ക്കുണ്ടെന്ന വിയു പറയുന്നു. വിയുവിന്റെഎച്ഡി റെഡി ടിവി ശ്രേണിയുടെ വില്‍ക്കുന്ന വില തുടങ്ങുന്നത് 16,999 രൂപ മുതലാണ്. എംആര്‍പി 24,999 രൂപയാണ്. 4കെ സീരിസിലും മികവുറ്റ മോഡലുകള്‍ കമ്പനി വില്‍ക്കുന്നു. കമ്പനിയുടെ 50-ഇഞ്ച് ഗ്ലോലെഡ് സീരിസിലുള്ള 4കെ സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി (50GloLED) ഇപ്പോള്‍ വില്‍ക്കുന്നത് 34,999 രൂപയ്ക്കാണ്. ഇതിന് 55,000 രൂപയാണ് എംആര്‍പി. ഈ ശ്രേണിയിലെ 43-ഇഞ്ച് ടിവിക്ക് 29,999 രൂപ നല്‍കിയാല്‍ മതി.

അതേസമയം, മാസ്റ്റര്‍പീസ് ടിവി സീരിസിന്റെ അതുല്ല്യ ഫീച്ചറുകള്‍ക്ക് നല്ല വില നല്‍കുക തന്നെ വേണം. 98-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള മാസ്റ്റര്‍പീസ് സീരിസ് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ടിവി (98QV) മോഡലിന് എംആര്‍പി 7,50,000 രൂപയാണ്. ഇതിപ്പോള്‍ 5,99,999 രൂപ വിലയ്ക്കാണ് വില്‍ക്കുന്നത്. വില കുറഞ്ഞ മോഡലുകള്‍ മുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്ള ടിവികള്‍ വരെ വില കുറച്ചു വില്‍ക്കുകയാണ് വിയു. എല്ലാ മോഡലുകളും പരിശോധിക്കാന്‍ഈ ലിങ്ക് പ്രയോജനപ്പെടുത്തുക: https://www.amazon.in/vu

ടിസിഎല്‍

എക്കാലത്തും വില കുറഞ്ഞ ടിവികള്‍ വിറ്റ് ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനിയായ ടിസിഎല്‍ ഈ ലോക കപ്പിനും തങ്ങളുടെ ഓഫറുകള്‍ ആമസോണ്‍ വഴി അവതരിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ 50 ശതമാനം വരെ കിഴിവും 24-മാസ തവണ വ്യവസ്ഥയില്‍ ടിവി സ്വന്തമാക്കാനുള്ള അവസരവുംഒരുക്കിയിട്ടുണ്ടെന്നും അതിനു പുറമെ, ഇന്‍സ്റ്റലേഷന്‍ ഫ്രീയായി നല്‍കുമെന്നും കമ്പനി പറയുന്നു. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 32-ഇഞ്ച് ടിവികളിലൊന്ന് വില്‍ക്കുന്നത് ടിസിഎല്‍ ആണ്. 

തങ്ങളുടെ ബെസല്‍-ലെസ് എച്ഡി റെഡി സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് എല്‍ഇഡി ടിവി സീരിസിലെടിവിയാണ് (32S5400A) 11,990 രൂപയ്ക്ക് കമ്പനി വില്‍ക്കുന്നത്. ഇതിന് എംആര്‍പി 20,990 രൂപായണ്. 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി ലോക കപ്പ് പ്രേമികള്‍ക്കായി 24,990 രൂപയ്ക്കാണ് ടിസിഎല്‍ വില്‍ക്കുന്നത്. എംആര്‍പി 52,990 രൂപ. ഇതേ ശ്രേണിയില്‍ 75-ഇഞ്ച് ടിവികള്‍ വരെ ലഭ്യമാണ്. 75-ഇഞ്ച് ടിവിക്ക് എംആര്‍പി 2,54,990 രൂപയാണ്. ഇത് ഇപ്പോള്‍ വില്‍ക്കന്നത് 79,990 രൂപയ്ക്കാണ്. 40-ഇഞ്ച് സ്‌ക്രീന്‍ വേണ്ടവര്‍ക്കായി ഇറക്കിയിരിക്കുന്ന ഫുള്‍എച്ഡി മോഡലുമുണ്ട് (40S5400A). ഇതിന് 40,990 രൂപയാണ് എംആര്‍പി. ഈ മോഡല്‍ വില്‍ക്കുന്നത് 18,990 രൂപയ്ക്കാണ്. ഒട്ടനവധി മോഡലുകള്‍ക്ക് ഓഫര്‍ നല്‍കുന്നുണ്ട് ടിസിഎല്‍. അവയെല്ലാം ഇവിടെ പരിശോധിക്കാം: https://www.amazon.in/tcl


English Summary:Amazon Deals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com