ADVERTISEMENT

മികച്ച നോയ്സ് ക്യാന്‍സലിങ് സംവിധാനമുള്ള ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് വിപണിയില്‍ അവതരിപ്പിച്ചു സോണി. മികച്ച ശബ്ദാനുഭവം, സോണിയുടെ ഏറ്റവും മികച്ച കോള്‍ ക്വാളിറ്റി എന്നിവയ്ക്കൊപ്പം വിപണിയിലെ തന്നെ മികച്ച നോയ്സ് ക്യാന്‍സലേഷന്‍ പ്രകടനവും, പ്രീമിയം സൗണ്ട് ക്വാളിറ്റിയും നല്‍കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഡബ്ല്യുഎഫ്-1000എക്സ് എം5ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ലോ ഫ്രീക്വന്‍സി ക്യാന്‍സലേഷന്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്-1000എക്സ് എം5ന്‍റെ ഓരോ ഇയര്‍ബഡിലും ഡ്യുവല്‍ ഫീഡ്ബാക്ക് മൈക്കുകള്‍ ഉള്‍പ്പെടെ മൂന്ന് മൈക്രോഫോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സോണി പുതുതായി വികസിപ്പിച്ചെടുത്ത ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2, എച്ച്ഡി നോയിസ് ക്യാന്‍സലിംഗ് പ്രോസസര്‍ ക്യൂഎന്‍2ഇ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മികച്ച നോയ്സ് ക്യാന്‍സലിങ് നിലവാരം ഉറപ്പാക്കുന്നത്. 

ഹൈ-റെസെല്യൂഷന്‍ ഓഡിയോ വയര്‍ലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവര്‍ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി, ഡീപ് ന്യൂട്രല്‍ നെറ്റ്​വർക് പ്രോസസിംഗ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.  സോണിയുടെ ജനപ്രിയ ഫീച്ചറുകളായ അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍, സ്പീക്ക്-ടു-ചാറ്റ്, മള്‍ട്ടിപോയിന്‍റ് കണക്റ്റ് തുടങ്ങിയവയും ഡബ്ല്യുഎഫ്-1000എക്സ് എം5ലുണ്ട്. 8 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം. 3 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാം. ക്യൂഐ സാങ്കേതികവിദ്യ വയര്‍ലെസ് ചാര്‍ജിങ് എളുപ്പമാക്കുകയും ചെയ്യും. 

ഈ സന്ദേശം ഫോണിൽ പ്രത്യക്ഷപ്പെട്ടാൽ സുരക്ഷിതരാകുക...

3000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 21,990 രൂപ വിലയ്ക്ക് ഡബ്ല്യുഎഫ്-1000എക്സ് എം5 പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ഓഫറിന് കീഴില്‍ 4,990 രൂപ വിലയുള്ള എസ്ആര്‍എസ്-എക്സ്ബി100 പോര്‍ട്ടബിള്‍ സ്പീക്കര്‍ സൗജന്യമായി ലഭിക്കും. ഈ പ്രീബുക്കിംഗ് ഓഫര്‍ സോണി സെന്‍റര്‍, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍, ഓഫ്​ലൈൻ ചാനലുകളിലും 2023 ഒക്ടോബര്‍ 15 വരെ ലഭ്യമാവും. 24,990 രൂപയാണ് യഥാര്‍ഥ വില. ബ്ലാക്ക്, പ്ലാറ്റിനം സില്‍വര്‍ നിറങ്ങളില്‍ 2023 ഒക്ടോബര്‍ 18 മുതല്‍ ലഭ്യമാവും. 

English Summary: Sony introduces the WF-1000X M5 earbuds

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com