ADVERTISEMENT

ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളും വാച്ചും ഇയർബഡ്സും അവതരിപ്പിച്ചു ഗൂഗിൾ.  ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമായി  വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളാണിവ. ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി ക്യാമറയാണ് വരുന്നത്.

പിക്സൽ 8 പ്രോയുടെ പിൻഭാഗത്ത്, ഒരു വസ്തുവിന്റെ താപനില അറിയാൻ വേഗത്തിൽ സ്കാൻ ചെയ്യാൻ ഒരു പുതിയ താപനില സെൻസർ വരുന്നുണ്ട്. കൂടാതെ തെർമോമീറ്റർ ആപ്പ് സംവിധാനവും ഉടൻ എത്തും. 2023 വരെ ആൻഡ്രോയ്ഡ് അപ്ഡേറ്റ് ഉൾപ്പെടെയുള്ള സവിശേഷതകളാണ് പിക്സൽ 8 ഫോണുകളിൽ വരുന്നത്. 

രണ്ട് ഫോണുകളും ഗൂഗിളിന്റെ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റിലാണ് എത്തുന്നത്. Google Pixel 8ന് പിക്സൽ 8 ന് 6.2 ഇഞ്ച്  ഡിസ്‌പ്ലേ, പിക്സൽ 8 പ്രോ 6.7-ഇഞ്ച് ഡിസ്‌പ്ലേ.  പിക്സൽ 8നു 75999 രൂപ, പിക്സൽ 8 പ്രോ 106,999 രൂപയുമായിരിക്കും വില.ഫ്ലിപ്കാർട്ടിൽ പ്രീ ഓർഡർ ചെയ്യാനാകും.  

google-pixel8-1 - 1

Google Pixel 8, Pixel 8 Pro സവിശേഷതകൾ 

ഗൂഗിൾ പിക്സൽ 8(Google Pixel 8)

∙60Hz-120Hz പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ

∙10.5 മുൻ ക്യാമറ

∙1,400nits പീക്ക് ബ്രൈറ്റ്​നെസ്

∙50MPപിൻ ക്യാമറ

∙Google ടെൻസർ G3 പ്രൊസസർ

∙ആൻഡ്രോയിഡ് 14

∙4,485 എംഎഎച്ച് ബാറ്ററി, 24W ഫാസ്റ്റ് ചാർജിങ്,20W വയർലെസ് ചാർജിങ്

പിക്സൽ 8 പ്രോ

∙1Hz-120Hz പുതുക്കൽ നിരക്കുള്ള 6.7-ഇഞ്ച് QHD + OLED ഡിസ്‌പ്ലേ

∙10.5എംപി മുൻ ക്യാമറ

∙50MP+48MP(അൾട്രാവൈഡ്)+48എംപി ടെലിഫോട്ടോ സൂം പിൻ ക്യാമറകൾ

∙Google ടെൻസർ G3 പ്രൊസസർ

∙ആൻഡ്രോയിഡ് 14

∙4950 എംഎഎച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിങ്

∙ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

English Summary: Google Pixel 8, Pixel 8 Pro with Tensor G3, Android 14, and Upgraded Cameras Launched: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com