ഫ്ലിപ്കാർട്ടിൽ വൻ ഓഫർ; 5,057 രൂപയ്ക്ക് വാഷിങ് മെഷീൻ, 6,299 രൂപയ്ക്ക് ടിവി!

Mail This Article
രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഒക്ടോബർ 8 മുതൽ 15 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്.
തോംസണിന്റെ ലോകകപ്പ് സ്പെഷൽ എഡിഷൻ 43 ഇഞ്ച് ആൽഫ സീരീസ് ടിവിയും അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തേതിനേക്കാൾ വൻ ഓഫറുകളാണ് ഈ വർഷം നൽകുന്നത്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപനയിൽ ഫ്രഞ്ച് ഉപഭോക്തൃ വീട്ടുപകരണ ബ്രാൻഡായ തോംസണിന്റെ എയർ കണ്ടീഷണറുകളും ഓഫർ വിലയ്ക്ക് വാങ്ങാം.
പുതിയ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്ക് ലഭ്യമാണ്. ലോകകപ്പ് സ്പെഷൽ എഡിഷൻ ടിവി 43Alpha005BL മോഡൽ 14,999 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് സ്‌മാർട് ടിവിയുടെ വില 8,888 രൂപയിലും തുടങ്ങുന്നു. ഈ വിൽപന സീസണിൽ വിവിധ വിഭാഗങ്ങളിലായി കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിക്കാനാണ് തോംസൺ ലക്ഷ്യമിടുന്നത്.
ഫ്ലിപ്കാര്‍ട്ടിലൂടെ തോംസണിന്റെ വാഷിങ് മെഷീനുകൾ 5057 രൂപയ്ക്കും വാങ്ങാം. ഉത്സവ സീസൺ വിൽപനയുടെ എല്ലാ ദിവസങ്ങളിലും കിഴിവുകൾ ലഭ്യമാകും. സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടെ ഒടിടി കണ്ടെന്റ് ലഭ്യമാക്കാനായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറുമായും തോംസൺ സഹരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ ഉപഭോക്താക്കൾക്കായി ക്യുഎൽഇഡി, ഓത്ത് പ്രോ മാക്സ്, എഫ്എ സീരീസ് ടിവികൾ എന്നിവയിലേക്ക് പുതിയ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതായി തോംസൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ 43 ഇഞ്ച് ക്യുഎൽഇഡി, റിയൽടെക് പ്രോസസറുള്ള 43 ഇഞ്ച് എഫ്എ സീരീസ് ടിവികൾ, 4കെ ഡിസ്‌പ്ലേയുള്ള 55 ഇഞ്ച് ഗൂഗിൾ ടിവി, ഫുൾ ഓട്ടമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളുടെ പുതിയ ശ്രേണിയും പുറത്തിറക്കിയിട്ടുണ്ട്.
∙സ്മാർട് ടിവി
ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 7,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 6,299 രൂപയിലും തുടങ്ങുന്നു. തോംസൺ 32Alpha007BL, 32 ഇഞ്ച് എച്ച്ഡി എൽഇഡി ലിനക്സ് സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 7,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 13,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 79,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 43,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 6,299 രൂപയ്ക്കും വിൽക്കുന്നു.
∙വാഷിങ് മെഷീനുകൾ

ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,499 രൂപയ്ക്കാണ് വിൽക്കുക. 11 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 21,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 5057 രൂപയാണ്.
∙എയർ കണ്ടീഷണർ
തോംസണിന്റെ 1ടൺ 2 സ്റ്റാർ സ്പ്ലിറ്റ് എസി 27,999 രൂപയ്ക്കാണ് വിൽക്കുന്നത്. 2 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് ഇൻവര്‍ട്ടർ എസി 39,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. എസികൾക്കെല്ലാം എക്സ്ചേഞ്ച്, ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭ്യമാണ്. എഫ്എസ് 1 2 സ്റ്റാർ എസി വിൽക്കുന്നത് 26,499 രൂപയ്ക്കുമാണ്.