ADVERTISEMENT

ഒരു ആദ്യ ഗെയിമിങ് ലാപ്‌ടോപ് അന്വേഷിക്കുന്നയാളാണോ നിങ്ങള്‍? അതോ നിലവിലുള്ള വേഗം കുറഞ്ഞ ലാപ്‌ടോപ് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നോ? എന്തായാലും, ഇപ്പോള്‍ നടക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പല ഗെയിമിങ് ലാപ്‌ടോപ്പുകളും ആദായ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 

മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഉൽപ്പന്ന വിഭാഗങ്ങളിലും നൂറുകണക്കിന് ഡീലുകളാണ് ലഭ്യമായിരിക്കുന്നത്. ആമസോണിന്റെ വിൽപ്പനയിൽ ഉൽപ്പന്ന എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ബാങ്ക് പേമെന്റ് ഓഫറുകൾ എന്നിവയുൾപ്പെടെയുള്ള  കിഴിവുകളുടെ വലിയ നിരയുണ്ട്.

എന്താണ് ഒരു ഗെയിമിങ് ലാപ്‌ടോപ്പിന്റെ സവിശേഷത?

ശക്തമായ പ്രൊസസര്‍, ഗ്രാഫിക്‌സ് കാര്‍ഡ്, മികച്ച ഡിസ്‌പ്ലെ,  കൂളിങ് സംവിധാനങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് മികച്ച ഒരു ഗെയിമിങ് ലാപ്‌ടോപ് ഉണ്ടാകുക. വില പ്രശ്‌നമല്ലെങ്കില്‍ ഏറ്റവും മുന്തിയ ലാപ്‌ടോപ് മോഡലുകള്‍ എല്ലാംതന്നെ ഗെയിമിങ് സജ്ജമായിരിക്കും. വിവിധ ബജറ്റുള്ള ഗെയിമിങ് പ്രേമികള്‍ക്ക് പരിഗണിക്കാന്‍ ഇതാ ചില മോഡലുകള്‍( ഫെസ്റ്റിവൽ വിൽപ്പനയിൽ വില മാറിവരുമെന്നതു ഓർക്കുക. താരതമ്യം നോക്കിയശേഷം വാങ്ങുക)

എയ്‌സര്‍ അസ്പയര്‍ 5 ഗെയിമിങ് 49,990 രൂപയ്ക്ക്

acer-aspire-5 - 1

82,999 രൂപ എംആര്‍പിയുള്ള ഇന്റല്‍ കോര്‍ ഐ5 12-ാം തലമുറ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ അസ്പയര്‍ 5 ലാപ്‌ടോപ് (A515-57G) 49,990 രൂപ വിലയിൽ ലഭ്യമാണ്. ഈ വിലയ്ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഗെയ്​മിങ് ലാപ്‌ടോപ് തന്നെയാണിത്. ഇതിന് 16ജിബി റാം, 512ജിബി എസ്എസ്ഡി, 4ജിബി ഗ്രാഫിക്‌സ്/ആര്‍ടിഎക്‌സ് 2050 എന്നിവയും ഉണ്ട്. 

വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന, ലാപ്‌ടോപ്പിന് 15.6-ഇഞ്ച് ഫുള്‍എച്ഡി സ്‌ക്രീനും ഉണ്ട്. ഭാരം 1.8 കിലോഗ്രാം. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 5000 രൂപ കുറഞ്ഞും കിട്ടിയേക്കും. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5 പോലത്തെ ഗെയിമുകള്‍ കളിക്കാന്‍ ഇതുമതിയായേക്കും എന്നാണ് വിലയിരുത്തല്‍. ആമസോണ്‍സ് ചോയിസ് എന്ന വിഭാഗത്തിലും ഇതു പെടുന്നു.

എയ്‌സര്‍ അസ്പയര്‍ 5 ഗെയിമിങ് 53,990 രൂപയ്ക്ക്

  എയ്‌സര്‍ അസ്പയര്‍ 5 ലാപ്‌ടോപിനോടു പല സമാനതകളും ഉള്ളതാണ് എയ്‌സറിന്റെ ഇന്റല്‍ 13-ാം തലമുറയിലെ ഐ5 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ് (A515-58GM)..പ്രധാന വ്യത്യാസം പ്രൊസസര്‍ തന്നെ. പുതിയ പ്രൊസസറിന് കൂടുതല്‍ മികച്ച  പവര്‍മാനേജ്‌മെന്റ് സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ 

എംഎസ്‌ഐ ജിഎഫ്63 കോര്‍ ഐ7 ലാപ്‌ടോപ് 64,990 രൂപയിൽ

ഗെയിമിങ് ലാപ്‌ടോപ് നിര്‍മ്മാണത്തില്‍ മികവു പുലര്‍ത്തി വരുന്ന കമ്പനിയായ എംഎസ്‌ഐയുടെ, ജിഎഫ്63, 11-ാം തലമുറയിലെ, കോര്‍ ഐ7 ലാപ്‌ടോപ് (11UC-1293IN) ഇപ്പോള്‍ വില്‍ക്കുന്നത് 64,990 രൂപയ്ക്കാണ്. എംആര്‍പി 98,990 രൂപ. ആദ്യം പറഞ്ഞ രണ്ടു ലാപ്‌ടോപ്പുകളെക്കാളും കരുത്ത് ഇതിനു ലഭിച്ചേക്കും.

16ജിബി റാം/512ജിബി എന്‍വിഎംഇ എസ്എസ്ഡി, വിന്‍ഡോസ് 11 ഹോം, എന്‍വിഡിയ ജിഫോവ്‌സ് ആര്‍ടിഎക്‌സ് 3050, ജിഡിഡിആര്‍6 4ജിബി തുടങ്ങിയവയാണ് മറ്റു സ്‌പെസിഫിക്കേഷനുകള്‍. ഇതിന്റെ 40 സെന്റിമീറ്റര്‍ ഫുള്‍എച്ഡി സ്‌ക്രീനിന് 144 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. ഇതാ ലിങ്ക്:

ലെനവോ ഐഡിയാപാഡ് ഗെയ്മിങ് 3 53,990 രൂപയ്ക്ക്

എംആര്‍പി 70,000 രൂപയുളള ലെനവോ ഐഡിയാപാഡ് ഗെയമിങ് 3 ലാപ്‌ടോപ് ഇപ്പോള്‍ 53,990 രൂപയ്ക്കു വില്‍ക്കുന്നു. കോര്‍ ഐ5,11-ാം തലമുറ പ്രൊസസര്‍, 15.6-ഇഞ്ച് ഫുള്‍എച്ഡി സ്‌ക്രീന്‍, 8ജിബി റാം/512ജിബി എസ്എസ്ഡി/4ജിബി എന്‍വിഡിയ ജിടിഎക്‌സ് 1650/120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ്/ബാക്‌ലിറ്റ് കീബോഡ് തുടങ്ങിയവയാണ് ചില ഫീച്ചറുകള്‍. മൂന്നു മാസത്തേക്ക് ഗെയിം പാസും ലഭിക്കുന്നു. 

എച്പി വിക്ടസ് ഗെയിമിങ് 49,990 രൂപയ്ക്ക്

63,629 രൂപ എംആര്‍പിയുളള എച്പി വിക്ടസ് ഗെയിമിങ് ലാപ്‌ടോപ് (fb0146AX) 49,990 രൂപയ്ക്ക് വാങ്ങാം. റൈസണ്‍ 5 5600എച് ആണ് പ്രൊസര്‍. എഎംഡി 4ജിബി റാഡിയോണ്‍ ആര്‍എക്‌സ്  6500എം ഗ്രാഫിക്‌സും ഉണ്ട്. 15.6-ഇഞ്ച് ഫുള്‍എച്ഡി ഐപിഎസ് സ്‌ക്രീന്‍, 8ജിബിഡിഡിആര്‍4 റാം/512ജിബി എസ്എസ്ഡി. ബാക്‌ലിറ്റ് കീബോഡ്, വിന്‍ഡോസ് 11 തുടങ്ങിയവയും ഉണ്ട്.

എസ്യൂസ് ടഫ് ഗെയമിങ് എഫ്15 എഐ പവേഡ് ലാപ്‌ടോപ് 55,990 രൂപയ്ക്ക്

ഗെയിമിങ് ലാപ്‌ടോപ്പുകള്‍ ഇറക്കുന്നതില്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുള്ള എസ്യൂസ് കമ്പനിയുടെ ടഫ് ശ്രേണിയിലെ എഫ്15 മോഡല്‍ (FX506HF-HN024WS) 55,990 രൂപയ്ക്കു വാങ്ങാം. എംആര്‍പി 77,990 രൂപ. ഇന്റല്‍ കോര്‍ ഐ5 11-ാം തലമുറ, 8ജിബി/512ജിബി, 4ജിബിആര്‍ടിഎക്‌സ് 2050, വിന്‍ഡോസ് 11, ഓഫിസ് 21, ബാക്‌ലിറ്റ് കീബോഡ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്.  

എംഎസ്‌ഐ ടൈറ്റന്‍ ജിടി77 എച്എക്‌സ് 5,69,990 രൂപയ്ക്ക്

6,71,990 രൂപയുള്ള എംഎസ്‌ഐ ടൈറ്റന്‍ ജിടി77 എച്എക്‌സ് (13VI-092IN) ഇപ്പോള്‍ 5,69,990 രൂപയ്ക്ക് വില്‍ക്കുന്നു. ഇന്റല്‍ 13 ജെന്‍ ഐ9 13980എച്എക്‌സ് പ്രൊസസര്‍, 44 സെന്റിമീറ്റര്‍ വലിപ്പമുള്ള ഫുള്‍എച്ഡി റെസലൂഷനുള്ള മിനിഎല്‍ഇഡി സ്‌ക്രീന്‍, എച്ഡിആര്‍ 1000 സ്‌ക്രീന്‍ ടെക്‌നോളജി, 64ജിബി റാം/4ടിബി എന്‍വിഎംഇ എസ്എസ്ഡി, വിന്‍ഡോസ് 11 ഹോം, എന്‍വിഡിയജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4090 16ജിബി ജിഡിഡിആര്‍6/കോര്‍ ബ്ലാക്. ഭാരം 3.3 കിലോ. 

എസ്യൂസ് റോഗ് സ്ട്രീക്‌സ് സ്‌കാര്‍ 18 (2023) 5,17,716 രൂപയ്ക്ക്

എംആര്‍പി 7,50,689 രൂപയുള്ള എസ്യൂസ് റോഗ് സ്ട്രീക്‌സ് സ്‌കാര്‍ (G834JY-XS97) 18 (2023) 5,17,716 രൂപയ്ക്ക് ആമസോണില്‍ വാങ്ങാം. അത്യാധൂനിക ഗെയിമിങ് ലാപ്‌ടോപുകളിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ ഇതിലും ഒരുക്കിയിട്ടുണ്ട്. 18-ഇഞ്ച് വലിപ്പമുളള നെബ്യുല ഡിസ്‌പ്ലെയ്ക്ക് 16:10 അനുപാതമാണുള്ളത്.

ക്യൂഎച്ഡി റെസലൂഷന്‍ 240ഹെട്‌സ്/3മില്ലി സെക്കന്‍ഡ്‌സ് റിഫ്രെഷ് റെയ്റ്റ്, ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4090, ഇന്റല്‍ കോര്‍ ഐ9-13980എച്എക്‌സ് പ്രൊസസര്‍, 32ജിബി ഡിഡിആര്‍5 റാം, 2ടിബി പിസിഐഇ എസ്എസ്ഡി, വൈ-ഫൈ 6ഇ, വിന്‍ഡോസ് 11 പ്രോ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. 

ഇത്തരം ലാപ്‌ടോപ്പുകളില്‍ പലതും വിഡിയോ എഡിറ്റിങ് പോലത്തെ കരുത്തു വേണ്ട കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.

English Summary:

Gaming Laptop Best Buy Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com