ADVERTISEMENT

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിൽപ്പനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കു ഓഫറുകളുണ്ട്. നമ്മുടെ തിരഞ്ഞെടുക്കൽ കൃത്യമാവുകയും അതിനു നല്ല കിഴിവും ലഭിക്കുകയാണെങ്കിൽ പോക്കറ്റ് കാലിയാകാതെ ഇഷ്ട ഉപകരണങ്ങള്‍ വാങ്ങാനാകും. ബ്ലൂടൂത് കോളിങ് ഉള്ള ഒരു സ്മാര്‍ട്ട് വാച്ചാണു സ്വന്തമാക്കാനായി ആഗ്രഹിക്കുന്നതെങ്കില്‍ റെഡ്മി, ബോട്ട്, നോയിസ് തുടങ്ങിയ നിരവധി കമ്പനികളുടെ വാച്ചുകൾ ലിസ്റ്റ് ചെയ്യുന്നുണ്ട്.  5000 രൂപയില്‍ താഴെ വിലവരുന്ന മോഡലുകൾ പരിശോധിക്കാം.

റെഡ്മി വാച് 3 ആക്ടിവ് 57 ശതമാനം ഡിസ്‌കൗണ്ടില്‍ വാങ്ങാം

പ്രീമിയം ലുക്കുള്ള , ഒപ്പം 12 ദിവസം വരെ ബാറ്ററി ലഭിക്കുമെന്ന് കമ്പനി പറയുന്ന റെഡ്മി വാച് 3 ആക്ടിവ് ഇപ്പോള്‍ 57 ശതമാനം ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നു. 1.83 ഇഞ്ച് ഡിസ്പ്ലേയും 5ATM വാട്ടർ റെസിസ്റ്റന്റുമാണുള്ളത്. വില 2,599 രൂപ. 

നോയിസ് ഹെയ്‌ലോ പ്ലസ് എലീറ്റ് എഡിഷന്‍; 63 ശതമാനം കിഴിവ്

smart-watch-1 - 1

നോയിസ് ഹെയ്‌ലോ പ്ലസ് എലീറ്റ് എഡിഷന്‍ സ്മാര്‍ട്ട് വാച്ചിന് 1.46 ഇഞ്ച് (3.7cms)അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. 7 ദിവസം വരെ ബാറ്ററി ലൈഫ്. ഇതിപ്പോള്‍ 63 ശതമാനം ഡിസ്‌കൗണ്ടില്‍ 3,299 രൂപയ്ക്ക് വാങ്ങാം. 

ബോട്ട് അള്‍ട്ടിമ ക്രോണോസ് വാച്ചിന് 76 ശതമാനം കിഴിവ്

ഡീഐവൈ വാച്ച് സ്റ്റുഡിയോ ഉള്ള ബോട്ട് അള്‍ട്ടിമ ക്രോണോസ് സ്മാര്‍ട്ട് വാച്ചിന് 76 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നു. വില 2,299 രൂപ. 

അമെയ്‌സ്ഫിറ്റ് പോപ് 3എസ് 43 ശതമാനം കിഴിവില്‍

smart-watch-2 - 1

വില കുറഞ്ഞ സ്മാര്‍ട്ട് ഇറക്കുന്ന മറ്റൊരു കമ്പനിയായ അമെയ്‌സ്ഫിറ്റ് ഇറക്കിയിരിക്കുന്ന പോപ് 3എസ് ആണ് ബ്ലൂടൂത് കോളിങ് ഉള്ള മറ്റൊരു സ്മാര്‍ട്ട് വാച്ച്. ഇതിന് കിഴിവ് 43 ശതമാനമാണ്. വില 2,999 രൂപ. 

ഫാസ്റ്റ്ട്രാക് ലിമിറ്റ്‌ലെസ് എഫ്എസ്1 മോഡല്‍ 49 ശതമാനം കിഴിവില്‍

നൈട്രോ ഫാസ്റ്റ് ചാര്‍ജിങ് ഉള്ള, ഫാസ്റ്റ്ട്രാക് കമ്പനിയുടെ പുതിയ സ്മാര്‍ട്ട് വാച്ച് മോഡലുകളിലൊന്നാണ് ലിമിറ്റ്‌ലെസ് എഫ്എസ്1. ഇത് ഇപ്പോള്‍ ആമസോണില്‍ 2,485 രൂപയ്ക്ക് വില്‍ക്കുന്നു.  

കൂറ്റന്‍ സ്‌ക്രീനുമായി ക്രോസ്ബീറ്റ്‌സ് സ്‌റ്റെല്ലര്‍, 70 ശതമാനം ഡിസ്‌കൗണ്ട്

പുതിയതായി ഇറക്കിയ മറ്റൊരു സ്മാര്‍ട്ട് വാച്ച് മോഡലാണ് ക്രോസ്ബീറ്റ്‌സ് കമ്പനിയുടെ സ്റ്റെല്ലര്‍ (Stellr). ഇതിന് 2.1-ഇഞ്ച് വലിപ്മുള്ള അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. കമ്പനി 70 ശതമാനം ഡിസ്‌കൗണ്ട് ആണ് നല്‍കുന്നത്. വില 2999 രൂപ. 

ഹാമ്മെര്‍ റൊബസ്റ്റ് 73 ശതമാനം ഡിസ്‌കൗണ്ടില്‍

1.96-ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീനുള്ള ഹാമ്മെര്‍ റൊബസ്റ്റ് സ്മാര്‍ട്ട് വാച്ച് 73 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്. വില 2,399 രൂപ. വാച്ചിന് 60ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. 

1.96 ഇഞ്ച് സ്‌ക്രീനുളള നോയിസ് കളര്‍ഫിറ്റ് അള്‍ട്രാ 3, 67 ശതമാനം ഡിസ്‌കൗണ്ടില്‍ 

smart-watch-3 - 1

നോയിസ് കമ്പനിയുടെ കളര്‍ഫിറ്റ് അള്‍ട്രാ 3 സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ വില്‍ക്കുന്നു. 1.96ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീനാണ് വാച്ചിന്. വില 2,999 രൂപ. 

ഫാസ്റ്റ്ട്രാക് ലിമിറ്റ്‌ലെസ് എഫ്എസ്1 പ്രോ 69 ശതമാനം കിഴിവില്‍

ഫാസ്റ്റ്ട്രാക് കമ്പനിയുടെ മറ്റൊരു മോഡലായ ലിമിറ്റ്‌ലെസ് എഫ്എസ്1 പ്രോ 69 ശതമാനം കിഴിവോടെ വില്‍ക്കുന്നു. 1.96-ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍അമോലെഡ് സ്‌ക്രീനാണ് ഫോണിന്. 7 ദിവസം വരെ ബാറ്ററി ലാസ്റ്റ് ചെയ്യുമെന്ന് കമ്പനി. ഡിസ്‌കൗണ്ട് വില 2,499 രൂപ.

അല്‍പ്പം വില കൂടിയാല്‍ കുഴപ്പമില്ലാത്തവര്‍ക്ക് അമെയ്‌സ്ഫിറ്റ് ബിപ് 3 പ്രോ

അമെയ്‌സ്ഫിറ്റ് ബിപ് 3 പ്രോ 5,054 രൂപയ്ക്കാണ് വില്‍ക്കുന്നത്. രണ്ടാഴ്ച വരെ നീളുന്ന ബാറ്ററി ലൈഫാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. 

5000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട് വാച്ചുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഈ വാച്ചുകള്‍ക്കുണ്ട്. ഏതെങ്കിലും പ്രത്യേക ഫീച്ചര്‍ കൂടെ വേണമെന്നുള്ളവര്‍ അതുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം വാങ്ങണം.

ശ്രദ്ധിക്കുക. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സെയിലില്‍ വിലകള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്. ഫെസ്റ്റിവൽ ദിവസങ്ങളില്‍ വില കൂടുകയൊ കുറയുകയോ ചെയ്‌തേക്കാം. 

English Summary:

Best smartwatches under 5000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com