ഐഫോൺ 15 സീരീസ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് വിൽപ്പനയ്ക്കെത്തിയത് അപ്പോഴേക്കും അടുത്ത തലമുറ ഐഫോൺ 16 ലൈനപ്പിനെക്കുറിച്ച് ഇതിനകം തന്നെ അഭ്യൂഹങ്ങളുമുണ്ട്. ഐഫോൺ 16 ലോഞ്ച് ചെയ്യുന്നതിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്, എങ്കിലും ചോർച്ചകളും കിംവദന്തികളും ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
1 / 5
ഐഫോണ്‍ 16 പ്രോ മാക്സിന്റെ ഡിസ്പ്ലെയ്ക്ക് 6.86-ഇഞ്ച് വലിപ്പം കണ്ടേക്കുമെന്നാണ് പുതിയ റൂമറുകള്‍ പറയുന്നത്. ഇത് അസാധാരണമായ രീതില്‍ വലിപ്പമുള്ളതാണെന്ന്ചിലര് വാദിക്കുന്നു. എന്നാല്‍, ഇത് വലിയ സ്ക്രീന്‍ ആഗ്രഹമുള്ളവര്‍ക്ക് വളരെ ആഹ്ലാദകരമായ വാര്‍ത്തയുമായിരിക്കും. Image Credit: guteksk7/Shutterestock
2 / 5
ആപ്പിള്‍ അടുത്ത വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സര്‍പ്രൈസ് ഐഫോണ്‍ 16 അള്‍ട്രാ ആയിരിക്കാം. അള്‍ട്രാ വിവരണമുള്ള ഒരു ഫോണ്‍ ആപ്പിള്‍ പുറത്തിറക്കാന്ഒരുങ്ങുന്നു എന്ന് ഒരു വര്‍ഷത്തിലേറെയായി പറഞ്ഞു കേട്ടിരുന്നു. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയ്ക്കു പുറമെയായിരിക്കാം പുതിയ മോഡലിന്റെ പിറവി എന്ന് വാദങ്ങളുണ്ട്. Image Credit: Framesira/Shutterestock
3 / 5
ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് ഏറ്റവും മികച്ച സ്ക്രീന്‍ ടെക്നോളജി തന്നെ ലഭിക്കും. ഐഫോണ്‍ 16 പ്രയോക്ക് 6.27-ഇഞ്ച് എല്‍ടിപിഓ ഡിസ്പ്ലെയും, പ്രോ മാക്സിന് 6.86-ഇഞ്ച് എല്‍ടിപിഓ സ്ക്രീനും ആണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് 120 ഹെട്സ് റിഫ്രെഷ് റേറ്റ് അടക്കം നൂതന സാങ്കേതികവിദ്യകള്‍ പ്രതീക്ഷിക്കുന്നു.
4 / 5
ഏകദേശം 10 മാസം കഴിഞ്ഞ് പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന ഐഫോണ്‍ 16 പ്രോ മോഡലില്‍ 5 മടങ്ങ് റീച് ലഭിക്കുന്ന ടെട്രാപ്രിസം ടെലിഫോട്ടോ ഒപ്ടിക്കല്‍ സൂംലെന്‍സ് ഉള്‍പ്പെടുത്തിയേക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ. ഐഫോണ്‍ 16 പ്രോ, 16 പ്രോ മാക്സ് മോഡലുകള്‍ക്ക് രണ്ടിനും 5എക്സ് ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടുത്തുമെന്നാണ് കുവോ പറയുന്നത്.
5 / 5
പ്രോയുടെ ബാറ്ററിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമായ ചില മാറ്റങള് ആപ്പിള്‍ കൊണ്ടുവന്നേക്കാമെന്ന് അവകാശവാദം. ബാറ്ററിയുടെ വലിപ്പം ഏകദേശം 2.5 ശതമാനം വര്ദ്ധിച്ചേക്കാമെന്നതുകൂടാതെ, ഐഫോണ്‍ 16 പ്രോ മോഡലുകളുടെ ബാറ്ററികള്‍ മെറ്റാലിക് ഫോയില്‍ കേസിങിലേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.