ADVERTISEMENT

ഓടാൻ പോവുമ്പോൾ മികച്ച ഒരു ഹെഡ്ഫോണുണ്ടെങ്കിൽ കൊള്ളാമെന്നു കരുതുന്നുവോ?, സ്പോർട്സ് പ്രേമികൾക്കായി സോണി ഇന്ത്യ പുതിയ വയർലെസ് ഹെഡ്‌ഫോണുകൾ അവതരിപ്പിച്ചു. 'സ്ട്രെസ് ഫ്രീ' എന്നാണ് ഇതിന്റെ ശബ്ദാനുഭവത്തെ സോണി വിശേഷിപ്പിക്കുന്നത്. 

കാരണം സ്പീക്കർ ചെവിയോടു അടുത്തുനിൽക്കുമെങ്കിലു ഇയർകനാലിനെ സ്പർശിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ ശബ്ദമികവിൽ കുറവൊന്നും വരില്ലത്രെ. സവിശേഷതകൾ പരിശോധിക്കാം.

sony-headphone - 1

∙ ഏകദേശം 33 ഗ്രാം മാത്രമുളള ഹെഡ്ഫോൺ ചെവിയെ സ്പർശിക്കാതെ സ്ഥിതി ചെയ്യുന്നു. അതിനാൽ ചുറ്റുപാടുകളും ശ്രദ്ധിക്കാനാകും.

‌∙ഫ്ലോട്ട് റൺ ഹെഡ്‌ഫോണുകൾ തൊപ്പികളും സൺഗ്ലാസുകളും ഉൾപ്പെടെയുള്ള ആക്‌സസറികൾ ഉപയോഗിച്ചും പരീക്ഷിച്ചവയാണത്രെ.

∙ഐപിഎക്സ്4 സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് ഉള്ളതിനാൽ, വിയർപ്പിന്റെയോ മഴയുടെയോ കേടുപാടുകളിൽ ഉപഭോക്താക്കൾക്ക് വിഷമിക്കേണ്ടതില്ല. 

sony-headphone-3 - 1

∙10 മണിക്കൂർ വരെ പ്ലേ ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

∙സോണി റീട്ടെയിൽ സ്റ്റോറുകളിലും (സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവിടങ്ങളിൽ ഫ്ലോട്ട് റൺ ലഭ്യമാകും.

English Summary:

Sony launches Float Run headphones: Price and availability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com