നത്തിങ്ങ് ഫോണുകൾക്ക് പതിനായിരം രൂപയോളം വിലക്കുറവ്; ഓഫറുകൾ ഇങ്ങനെ

Mail This Article
ഏറ്റവും മികച്ച റിപ്പബ്ലിക് ദിന ഓഫറുകളുമായി നത്തിങ്ങ് ഫോണുകൾ വാങ്ങാം. 44,999 രൂപയുടെ നത്തിങ്ങ് ഫോൺ 2 ഏകദേശം പതിനായിരം രൂപ വിലക്കുറവിൽ 34,999 രൂപയ്ക്ക് ലഭിക്കും. ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ്ങ് എല്ലാ ഫോൺ വേരിയന്റുകള്‍ക്കും ജനുവരി 14 മുതൽ ഫ്ലിപ്കാർടിൽ റിപ്പബ്ലിക് ദിന വിൽപ്പന പ്രഖ്യാപിച്ചിരിക്കുകയാണ്.
6.7 ഇഞ്ച് ഫ്ലെക്സിബിൾ എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേ , നത്തിങ്ങ് ഒഎസ് 2.5, പുതിയ ഗ്ലിഫ് ഇന്റർഫേസ്, 50 എംപി പിൻ ക്യാമറകളും 32 എംപി ഫ്രണ്ട് ക്യാമറയുമായി വരുന്ന ഫോണ്‍ 2നു കരുത്തു പകരുന്നത് സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസറും 4700 എംഎഎച്ച് ബാറ്ററിയുമാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺ 2 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ 1,999 രൂപയ്ക്ക് ചാർജറും സ്വന്തമാക്കാം.

സിഎംഎഫ് പവർ 65 GaN ചാർജിങ് അഡാപ്റ്ററിനു 25 മിനിറ്റിനുള്ളിൽ നതിങ്ങ് ഫോൺ (2) സ്മാർട്ട്‌ഫോണിന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും വിൽപ്പന സമയത്ത്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക INR 2,000 കിഴിവും ഉണ്ടായിരിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് 3000 രൂപയോളം എക്സ്ചേഞ്ച് ബോണസും ലഭിക്കും.