ADVERTISEMENT

ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേമായി മാറിയ കമ്പനിയായ നത്തിങ്ങിൽനിന്നും മറ്റൊരു പുതിയ സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കുന്നു. മാര്‍ച്ച് 5ന് ഇത് പരിചയപ്പെടുത്തിയേക്കുമെന്നാണ്സൂചന. നത്തിങ് ഫോണ്‍ (2എ) എന്നായിരിക്കും പേര്.  ആദ്യം പുറത്തിറക്കിയ നത്തിങ് ഫോണ്‍ (1) നേക്കാള്‍ മികച്ച ഫോണായിരിക്കുംപുതിയ മോഡലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നത്തിങ് ഫോണുകളെ വേറിട്ടതാക്കുന്ന ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് ഒക്കെ നിലനിര്‍ത്തിയായിരിക്കും പുതിയ മോഡല്‍ വരിക. മീഡിയാടെക് ഡിമെന്‍സിറ്റി 7600 പ്രൊസസര്‍, രണ്ട് 50എംപി പിന്‍ക്യാമറകള്‍, 32എംപി സെല്‍ഫി ക്യാമറ തുടങ്ങിയവ ഫോണിൽ പ്രതീക്ഷിക്കുന്നു. സ്‌ക്രീന്‍ 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ് പാനല്‍ ആയിരിക്കും. ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസിവ് ആയിരിക്കും നതിങ് ഫോണ്‍ (2എ). വില 40,000 രൂപയില്‍ താഴെ ആയിരിക്കും. 

ഭാരത്ജിപിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിദ്യാഭ്യാസ ടാബ്‌ലറ്റ് 

nothing-phone-3 - 1
Nothing Phone(File Image)

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന എപിക് (EPIC) ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന, ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഒരു ടാബ്‌ലറ്റ് പുറത്തിറക്കി. വിവിഡിഎന്‍ ടെക്‌നോളജീസും മീഡിയാടെക് ഇന്ത്യയും കോറോവര്‍.എഐയും സംയുക്തമായാണ് ഇതിന്റെ രൂപകല്‍പന നടത്തിയിരിക്കുന്നത്.  ഈ ടാബ് റിപ്പയറും അപ്‌ഗ്രേഡും ചെയ്യാം. ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന സംസ്‌കാരത്തിനെതിരെയുള്ള പ്രതികരണവുമാണിത്. 

സംസ്ഥാന സർക്കാരുകള്‍ക്കായി 2 ലക്ഷം എണ്ണം ടാബ് ഉണ്ടാക്കി നല്‍കുകയാണ് ലക്ഷ്യം. സ്‌ക്രീനിന് 8 ഇഞ്ച് ആണ് വലുപ്പം 1280x800 റസലൂഷനും ഉണ്ട്. മീഡിയാടെക് എംടി8766എ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. 3/4ജിബി റാം, 32/64ജിബി സംഭരണശേഷി, 5എംപി സെല്‍ഫി ക്യാമറ, 8എംപി പിന്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഭാരത്ജിപിറ്റിയാണ്, ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബിന്റെ സവിശേഷതകളിലൊന്ന്.  

എഐയെക്കുറിച്ച് ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവര്‍ ഇന്ത്യക്കാരെന്ന്!

ലോകത്ത് എഐയെക്കുറിച്ച് ഏറ്റവും ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്തുന്നവര്‍ ഇന്ത്യക്കാരെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്. കമ്പനിക്കു വേണ്ടി ഇപ്‌സോസ് (IPSOS) ആണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്കിടയിൽ സര്‍വേ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എഐ ജീവിതത്തിന് ഗുണപരമായ മാറ്റം കൊണ്ടുവരും എന്ന് അറിയിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് എഐ പ്രയോജനപ്പെടുത്താമെന്ന് 77 ശതമാനം പേര്‍ പ്രതികരിച്ചു. 

5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ പ്രവര്‍ത്തനം! റെഡ്മി ബഡ്‌സ് 5 പുറത്തിറക്കി

redmi-buds - 1

ഷഓമി റെഡ്മി ബഡ്‌സ് 5 ടിഡബ്ല്യൂഎസ് ഇയര്‍ബഡ്‌സ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നു. ഫെബ്രുവരി 20 മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലും ഷഓമിയുടെ റീട്ടെയില്‍ കടകളിലും ലഭിക്കും. വെറും 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷകത. ചാര്‍ജിങ് കേസും ലഭിക്കും. ഇതില്‍ ഒരു ഫുള്‍ ചാര്‍ജില്‍ 38 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. ആക്ടിവ് നോയിസ് കാന്‍സലേഷനുമുളള ബഡ്‌സിന് 2,999 രൂപയാണ് വില. റെഡ്മി നോട്ട് 13 സീരിസിനൊപ്പം വാങ്ങിയാല്‍ വില 2,499 രൂപ. ഏറ്റവും പുതിയ ഇയർബഡ്സ് പരിശോധിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com