ADVERTISEMENT

വ്യായാമം ചെയ്യുന്ന സമയം ശരീരത്തിനും മനസിനും ഒരേ പോലെ ആഹ്‌ളാദകരമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മില്‍ പലരും. മികച്ച ഒരു പ്ലേ ലിസ്റ്റ് ഉണ്ടാക്കിയ ശേഷം ഇയര്‍ബഡ്‌സും തിരുകി ഓടാൻ പലർക്കും ഇഷ്ടമായിരിക്കും. എന്നാല്‍, ഓടുന്നവര്‍ക്കും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും എല്ലാ ഇയര്‍ഫോണുകളും ഒരേ പോലെ പ്രയോജനകരമല്ല. ഉദാഹരണത്തിന് ആപ്പിള്‍ എയര്‍പോഡസ് (മൂന്നാം തലമുറ) വിയര്‍പ്പിനെ പ്രതിരോധിക്കില്ല. വിയര്‍പ്പു മൂലം എയര്‍പോഡസിനു കേടുവന്നാല്‍ ആപ്പിള്‍ ഗ്യാരന്റിയുംനല്‍കില്ല. ലോകമെമ്പാടുമുള്ള വ്യായാമ പ്രേമികള്‍ ഇഷ്ടപ്പെടുന്ന ചില ഇയര്‍ബഡ്‌സ് പരിചയപ്പെടാം.

പൊതു സവിശേഷതകള്‍

ജിം വര്‍ക്കൗട്ട് സമയത്തും, ട്രാഫിക് ഇല്ലാത്ത വഴികളിലൂടെ ഓടുന്നവര്‍ക്കും പുറത്തു നിന്നുള്ള സ്വരം ഇല്ലാതെ പ്ലേ ലിസ്റ്റ് കേള്‍ക്കാന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അതേസമയം, വര്‍ക്കൗട്ട്സമയത്ത് ചുറ്റുപാടുകളുടെ സ്വരം കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. സുരക്ഷിതമായി ഇരിക്കണം. (ഇത് അല്‍പ്പം പ്രശ്‌നംപിടിച്ച മേഖലയാണ്. എല്ലാവരുടെയും ചെവിക്ക് എല്ലാ ഇയര്‍ഫോണുകളും ചേരില്ല. ഇവിടെ പരിചയപ്പെടുത്തുന്ന ഇയര്‍ഫോണുകള്‍ വളരെയധികം പേര്‍ക്ക് പ്രശ്‌നമില്ലാതെ ഉപയോഗിക്കാം എന്നു കണ്ടെത്തിയവ ആണ്. എന്നാല്‍ ചിലർക്കെങ്കിലും വ്യത്യാസം കണ്ടേക്കാം)

run - 1
ഇയർഫോൺ ധരിച്ചു പരിശീലനം Credits: Amazon

കണ്‍ട്രോളുകൾ മറ്റും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കണം എന്നതാണ് ഇയര്‍ഫോണുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിച്ചിരിക്കുന്ന മറ്റൊരു മാനദണ്ഡം. ഓട്ട സമയത്ത് പരമാവധി ഫോണിനെ ആശ്രയിക്കാതെ സമയം ചിലവിടാന്‍ സാധിക്കണം. വിയര്‍പ്പു മൂലം കേടാവരുത്. അതിന് ഐപിഎക്‌സ്4 റേറ്റിങ് ഉണ്ടായിരിക്കണം. പല തരം ഓട്ടക്കാരും വ്യത്യസ്ത ഫീച്ചറുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും എല്ലാ ഇയര്‍ഫോണുകളും ചേരണമെന്നില്ല, ഇഷ്ടപ്പെടണമെന്നുമില്ല. എന്തായാലും, കൂടുതല്‍ പേര്‍ക്ക് അനുയോജ്യമായ ഏതാനും ഇയര്‍ഫോണുകള്‍ ഇന്നു പരിചയപ്പെടാം:

ജെബിഎല്‍ റിഫ്‌ളെക്ട് എയ്‌റോ ടിഡബ്ള്യുഎസ്

jbl-earbud-1 - 1

ലോകമെമ്പാടുമുള്ള വ്യായാമ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇയര്‍ബഡ്‌സുകളിലൊന്നാണ് ജെബിഎല്‍ റിഫ്‌ളെക്ട് എയ്‌റോ (JBL Reflect Aero TWS). ജിമ്മിലും, നിരത്തിലുമുള്ള സ്വരം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ ഫലപ്രദമാണ്.

പുറമേ നിന്നുള്ള സ്വരം കേള്‍ക്കണമെങ്കില്‍ഒന്നു ടാപ് ചെയ്താല്‍ മതി.) പുറത്തു നിന്നുള്ള സ്വരം കേള്‍ക്കുകയേ വേണ്ടന്നുള്ളവര്‍ക്ക് പരിഗണിക്കാന്‍ ഉത്തമം.  ഐപി68 റേറ്റിങ് ഉള്ളതിനാല്‍, വെള്ളം, വിയര്‍പ്പ് എന്നിവ പ്രശ്‌നമുണ്ടാക്കിയേക്കില്ല. സ്റ്റബിലൈസിങ് വിങ്‌സ് ഉള്ളതിനാല്‍ ചെവിയില്‍ നിന്ന് ഊര്‍ന്നു പോകാനുള്ള സാധ്യത കുറയും.

ഗുണങ്ങള്‍

∙പുറമേ നിന്നുള്ള സ്വരം വേണ്ടെന്നുള്ളവര്‍ക്ക് ഉത്തമം

∙ഐപി68 റേറ്റിങ് 

∙സ്റ്റബിലൈസിങ് വിങ്‌സ്

∙എട്ടു മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്. കേസ് ഉപയോഗിച്ചാല്‍ 16 മണിക്കൂര്‍ വരെ

∙ടച് നിയന്ത്രണം

∙ഗൂഗിള്‍, അലക്‌സ അസിസ്റ്റന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം

∙ആറ് മൈക്രോഫോണ്‍ വ്യൂഹം

∙ഒരേ സമയം രണ്ടു ഡിവൈസുകളുമായി പെയര്‍ ചെയ്യാം

∙ആപ്പ് ഉപയോഗിച്ച് ഇക്യു ക്രമീകരിക്കാം

∙ഒരു വര്‍ഷം വാറന്റി

ദോഷങ്ങള്‍

∙മണിക്കൂറുകളോളം അണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്റ്റബിലൈസിങ് വിങ്‌സ് പ്രശ്‌നം സൃഷ്ടിച്ചേക്കാം

∙ടച് ഫക്ഷ്ഷന്‍ വഴി രണ്ടു കാര്യങ്ങള്‍ മാത്രമെ നിയന്ത്രിക്കാനേ സാധിക്കൂ. ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമായേക്കില്ല.

∙ആപ്പിളിന്റെ സിരി ലഭ്യമാണെങ്കിലും അത് ടാപ്-ആന്‍ഡ്-ഹോള്‍ഡ് വഴി മാത്രമേ സാധ്യമാകൂ.

ഷോക്‌സ് ഓപണ്‍റണ്‍

ബോണ്‍-കണ്‍ഡക്ഷന്‍ അല്ലെങ്കില്‍ അസ്ഥി വഴി സ്വരം കടത്തിവിടുന്ന സവിശേഷ സംവിധാനമാണ് ഷോക്‌സ് ഓപണ്‍റണ്ണില്‍ (Shokz OpenRun) ഉള്ളത്. ചെവി മുഴുവനും തുറന്നുവയ്ക്കുകയും, ഉള്‍ക്കാതിലേക്ക് സ്വരം എത്തിക്കുകയും ചെയ്യുന്ന രീതി. സ്വരവ്യക്തയ്ക്ക് കുറവില്ലെങ്കിലും ബെയ്‌സ് പ്രേമികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഷോക്‌സ് ഓപണ്‍റണ്‍ ഇതെഴുതുന്ന സമയത്ത് ആമസോണില്‍ വില്‍ക്കുന്നത് 13,499 രൂപയ്ക്കാണ്. എംആര്‍പി 20,249 രൂപ.  ഷാക്‌സ് ഓപണ്‍റണ്‍ പ്രോ തുടങ്ങി മറ്റു മോഡലുകളുംഉണ്ട്. 

shokz - 1
Shokz OpenRun

ഗുണങ്ങള്‍

∙കമ്പനങ്ങളെ പ്രയോജനപ്പെടുത്തി സ്വരം ശ്രവണപുടത്തിലെത്തിക്കുന്നു

∙ചെവി വഴിയുള്ള ശ്രവണം അശേഷം തടസപ്പെടുത്തുന്നില്ല

∙ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉത്തമം

∙രണ്ടും ഒരേ സമയത്ത് അണിയാം

∙എട്ടു മണിക്കൂര്‍ ബാറ്ററി ലൈഫ്

ദോഷങ്ങള്‍

∙ബെയ്‌സ് പ്രേമികള്‍ പരിഗണിക്കണമെന്നില്ല

∙ചാര്‍ജിങ് കേബിള്‍ ഇതിനു വേണ്ടി മാത്രം ഉള്ളതാണ് (അതായത് എവിടെയെങ്കിലും മറുന്നുവച്ചാല്‍ പുതിയത് വാങ്ങേണ്ടിവരും)

cleer-ark - 1

ക്ലിയര്‍ ആര്‍ക് II സ്‌പോര്‍ട്‌സ്

പുറത്തെ സ്വരം കേട്ട് കൂടുതല്‍ ജാഗ്രതയോടെ ഓടണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ഇയര്‍ഫോണ്‍ ആണ് ക്ലിയര്‍ ആര്‍ക് II സ്‌പോര്‍ട്‌സ് (Cleer Arc II Sport). പാട്ടും കേള്‍ക്കണം ജാഗ്രതയോടെ ഓട്ടവും നടത്തണം എന്നുള്ളവര്‍ക്കായി ഇറക്കിയിരിക്കുന്ന മോഡലാണ് ഇത്. ചെവിക്കു പുറത്ത് രണ്ടു ചെറിയ സ്പീക്കറുകള്‍ വച്ചിരുന്നാലെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. പാട്ടിന്റെ സ്വരം കിട്ടുമെങ്കിലും പരിസര സ്വരങ്ങളും ചെവിയിലേക്ക് കടത്തിവിടും. 

തരക്കേടില്ലാത്ത ബെയ്‌സ് സ്വരം ഉണ്ട്. ക്ലിയര്‍പ്ലസ് ആപ് ഉപയോഗിച്ച് ഇക്യൂ ക്രമികരിക്കുകയും ചെയ്യാം. മുഴുവന്‍ വോളിയത്തിലാണ് പാട്ടുകേള്‍ക്കുന്നതെങ്കില്‍ അടുത്തു നില്‍ക്കുന്നവര്‍ക്കുംപാട്ടു കേള്‍ക്കാന്‍ സാധിക്കും. എട്ടു മണിക്കൂര്‍ ബാറ്ററി ലൈഫ്. മാരത്തോണ്‍ ഓട്ടക്കാര്‍ക്കു പോലും അത് മതിയാകും. ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ്. മഴയും വിയര്‍പ്പും പരിശീലനം തടയില്ല. തല കുലുക്കി ഫോണ്‍ കോള്‍ എടുക്കാം. ഇത് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത സാധനങ്ങള്‍വില്‍ക്കുന്ന ടനോടിസ് (TANOTIS) എന്ന സ്ഥാപനം വഴി വില്‍ക്കുന്നു. ജിഎസ്ടി അടക്കം 28255 രൂപ വില. 

ഗുണങ്ങള്‍

∙തരക്കേടില്ലാത്ത ബെയ്‌സ്

∙പുറമേ നിന്നുള്ള സ്വരം കിട്ടും

∙ഇക്യൂ ക്രമികരിക്കാം

∙8 മണിക്കൂര്‍ വരെ ബാറ്ററി

∙ചലനം ഉപയോഗിച്ചും നിയന്ത്രിക്കാം (തല കുലുക്കിയും മറ്റും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com