ADVERTISEMENT

ആമസോണിൽ സോണിയുടെ മെഗാ ഇലക്ട്രോണിക്സ് സെയില്‍ നടക്കുകയാണ്. ഈ മാസം 11 മുതൽ 18 വരെ നടക്കുന്ന വിൽപ്പനമേളയിൽ സോണി ഓഡിയോ ഉപകരണങ്ങൾ 55 ശതമാനത്തിൽ കൂടിയ ഓഫറിൽ വാങ്ങാം, ഒപ്പം 5000 രൂപവരെയുള്ള ബാങ്ക് ഡിസ്കൗണ്ടുകളും ലഭിക്കും. ചില ഹെഡ്​ഫോണുകൾ പരിശോധിക്കാം.

സോണി ഡബ്ലിയു എച്ച് സിഎച്ച്520

50 മണിക്കൂറോളം പ്ലേടൈമുള്ള ഓൺ ഇയർ വയർലെസ് ഹെഡ്ഫോണിന്റെ വില 5990 രൂപയിൽ നിന്നു ഡിസ്കൗണ്ടോടെ 4490 രൂപയ്ക്കു ലഭിക്കും, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളിൽ ആയിരം രൂപവരെ കിഴിവും ലഭിച്ചേക്കാം. മൈക് സംവിധാനവും മൊബൈൽഫോണിനായി വോയ്സ് അസിസ്റ്റ് സംവിധാനവുമൊക്കെ ലഭ്യമാകും.

സോണി എംഡിആർ സെഡ്എക്സ്110എ

സോണിയുടെ വയേർഡ് ആയുള്ള എന്നാല്‌‍‍ ആയിരത്തിൽതാഴെ വിലയുള്ള ഒരു ഹെഡ്ഫോൺ തേടുന്നവർക്കു ഈ മോഡൽ ഒന്നു പരീക്ഷിക്കാം. 37 ശതമാനം ഓഫറോടെ 877 രൂപയാണ് സോണി ആമസോണിൽ നൽകിയിരിക്കുന്നത്. ഒരു വർഷം വാറന്റിയും ലഭിക്കും.

sony-headphones-1 - 1

സോണി WI-C100 വയർലെസ് ഇയർഫോൺ

25 മണിക്കൂർ ബാറ്ററിയും സ്പ്ലാഷ് പ്രൂഫ് സംവിധാനവും ഒപ്പം കസ്റ്റമൈസ് ചെയ്യാവുന്ന ഇക്വലൈസറുമുള്ള ഇയർഫോൺ ഇപ്പോൾ 43 ശതമാനം ഓഫറുമായി ഏകദേശം 1590 രൂപയിൽ ലഭ്യമാകും.

sony-headphones-3 - 1

സോണി എം‍ഡിആർ എക്സ്14 എപി

500 രൂപയിൽ താഴെ വിലയുള്ള, അതേ സമയം ഒരു വർഷം വാറന്റിയുമുള്ള  ഇയർഫോൺ നോക്കുന്നവർക്ക് ഈ മോഡൽ പരിഗണിക്കാം, സൗകര്യപ്രദമായ സിലോക്കോണ്‍ ഫിറ്റിങുള്ള ഉയർബഡാണുള്ളത്. 9എംഎം നിയോഡിമിയം ഡ്രൈവർ മികച്ച ശബ്ദാനുഭവം നല്‍കുമെന്നും കമ്പനി പറയുന്നു. 62 ശതമാനം ഓഫറോടെ 499 രൂപയ്ക്കു വാങ്ങാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com