ADVERTISEMENT

മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു കൊണ്ട്  സാംസങ് എക്സ്‌ക്ലൂസീവ് ഹോളി വില്‍പ്പന ആരംഭിക്കുന്നു. ഗ്യാലക്സി സ്മാര്‍ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ആക്‌സസ്സറികള്‍, വെയറബിളുകള്‍, സാംസങ്  ടിവി, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി സാംസങിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങൾക്ക് ഈ ഓഫറുകള്‍ ലഭ്യമായിരിക്കും.  മാര്‍ച്ച് 26 വരെയാണ് ഈ പ്രത്യേക ഹോളി ഓഫറുകള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നത്. ഗ്യാലക്സി എക്സ് സീരീസിലേയും ഗ്യാലക്സി എ സീരീസിലേയും ഗ്യാലക്സി സെഡ് സീരീസിലെയും വിവിധ മോഡലുകള്‍ക്കും ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്കും 60%വരെ ഇളവ് ലഭിക്കും. 

galaxy-book - 1

ഗ്യാലക്സി ബുക്ക്4 360, ഗ്യാലക്സി ബുക്ക്4 പ്രോ, ഗ്യാലക്സി ബുക്4 പ്രോ 360, ഗ്യാലക്സി ബുക്ഗോ, ഗ്യാലക്സി ബുക്3 അള്‍ട്രാ, ഗ്യാലക്സി ബുക്3 എന്നിങ്ങനെയുള്ള ഗ്യാലക്സി ലാപ്പ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 45% വരെ ഇളവുകള്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ ഗ്യാലക്സി ടാബ്​ലെറ്റുകൾ, വെയറബിളുകളും ആക്സസ്സറികളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 55% വരെയും ഇളവ് ലഭിക്കും. സാംസങിന്റെ പ്രീമിയം, ലൈഫ് സ്റ്റൈല്‍ മോഡലുകളില്‍പ്പെട്ട ടെലിവിഷനുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15,250 രൂപ വരെയുള്ള അധിക എക്സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ സഹിതം 48% ഇളവ് ലഭിക്കുന്നതാണ്. നിയോ ക്യുഎല്‍ഇഡിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 50 ഇഞ്ച് സെറിഫ് ടെലിവിഷനുകള്‍ ഉറപ്പായുള്ള പ്രത്യേക സമ്മാനമായി ലഭിക്കും. 

Photo Credit: Samsung India
Photo Credit: Samsung India

ഈ വില്‍പ്പന വേളയില്‍ റഫ്രിജറേറ്ററുകള്‍ പോലുള്ള സാംസങ് ഡിജിറ്റല്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 49% വരെ ഇളവ് ലഭിക്കുന്നതാണ്. ഒപ്പം  15125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. സാംസങ്  വിന്‍ഡ്ഫ്രീ എസിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും 39% വരെ ഇളവ് ലഭിക്കും. കൂടാതെ രണ്ടോ അതില്‍ കൂടുതലോ എസി കള്‍ വാങ്ങുമ്പോള്‍ 5% അധിക ഇളവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് 1415 രൂപ വരെ മൂല്യമുള്ള സൗജന്യ ഇന്‍സ്റ്റലേഷനും ലഭിക്കുന്നതാണ്. ഈക്കോബബിള്‍ നിരയില്‍പ്പെട്ട ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50% വരെയുള്ള ഇളവിനോടൊപ്പം 15,125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കുന്നതാണ്. 

28 ലിറ്റര്‍ സ്ലിംഫ്രൈ മൈക്രോവേവ്, 38 ലിറ്റര്‍ വൈഫൈ എനേബിള്‍ഡ് ബെസ്പോക് മൈക്രോവേവ് എന്നിങ്ങനെയുള്ള മ്രൈക്രോവേവ് വാങ്ങുമ്പോള്‍ 45% വരെ ഇളവ് ലഭ്യമാകും. സ്മാര്‍ട്ട് മോണിറ്ററുകളും ഗെയിമിങ് മോണിറ്ററുകളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 59% വരെ ഇളവും, 20% വരെയുള്ള ബാങ്ക് ക്യാഷ് ബാക്കും 3000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. 

സാംസങ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിശാലമായ നിരകള്‍ക്ക് നല്‍കുന്ന ഈ മികച്ച ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഹോളി ആഘോഷവേളകള്‍ക്ക് കൂടുതല്‍ നിറം പകരുക മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുവാനുള്ള ഒരു അവസരം കൂടിയാണ് ലഭ്യമാക്കുന്നത്.സാംസങ്.കോം, സാംസങ്  ഷോപ്പ് ആപ്പ്, സാംസങ്  എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ എന്നിവയിലൂടെയുള്ള പര്‍ച്ചേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ സ്വന്തമാക്കാം. പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 22.5% വരെ ക്യാഷ് ബാക്കും (25,000 രൂപ വരെ) ലഭിക്കും. 

ai-samsung - 1
English Summary:

Samsung Announces its Holi Sale with Mega Offers on Samsung.com, Samsung Shop App and Samsung Exclusive Stores

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com