ADVERTISEMENT

കൊച്ചിയിലെ നഗരത്തിരക്കിൽ ഒരു ഹൈടെക് റോബോട്ട് നായ. കാഴ്ചക്കാരെല്ലാവരും സെല്‍ഫിയെടുക്കാനും തൊടാനും മത്സരിച്ചു. കമാൻഡുകൾക്കനുസരിച്ചു ഇരിക്കുകയും എഴുന്നേൽക്കുകയും നടക്കുകയും ഒക്കെ ചെയ്യുന്നത് ഏവരെയും വിസ്മയിപ്പിച്ചു. ജൂണ്‍ 12 മുതൽ കൊച്ചി രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കെത്തിയാല്‍ കാണാനാകുന്ന റോബോവേഴ്സ്എക്‌സ്‌പോയിലെ നിരവധി താരങ്ങളിൽ ഒരാളാണ് കൊച്ചിയെ അമ്പരപ്പിക്കാനെത്തിയത്. മനോരമ ഓണ്‍ലൈനും ജെയിൻ സർവകലാശാലയുമായി ചേർന്ന് അവതരിപ്പിക്കുന്ന റോബോവേഴ്‌സിലെത്തുന്ന സന്ദര്‍ശകർക്ക് ഇത്തരത്തിൽ അത്യാധുനിക റോബട്ടിക്‌സ് പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും.

ഓർക്കുക, ജൂണ്‍ 12 മുതല്‍ 17 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് റോബോവേഴ്‌സ് സന്ദര്‍ശിക്കാനാവുക. റോബോട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. ടെക്കികള്‍ക്കു മാത്രമല്ല കുടുംബമായി എത്തുന്നവരേയും ആകര്‍ഷിക്കാനുള്ള വിഭവങ്ങള്‍ റോബോവേഴ്‌സില്‍ ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക്, വിആര്‍ മേഖലയിലെ വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍ പങ്കെടുക്കാനും ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസുള്ളവരുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് നല്‍കുന്നു.

robot-fitness - 1

തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്. രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറില്‍ നിന്നും റോബോവേഴ്‌സിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാം. വിനോദത്തിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളും സ്വന്തമാക്കാനുള്ള അസുലഭാവസരം കൂടിയാണ് റോബോവേഴ്‌സ് എക്‌സ്‌പോ. 

മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫ്ലോർ തുടങ്ങിയവയും എക്സ്പോയിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാം: https://www.roboversexpo.com, ഫോൺ: 9895395225. നിങ്ങളുടെ അടുത്ത് ഒരു റോബട് നായയെ കണ്ടെത്തുകയാണെങ്കിൽ, ഒരു ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് ഉറപ്പാക്കുക. നമുക്ക് പുതുമകൾ ആഘോഷിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com