ADVERTISEMENT

ഗ്രഹത്തിന്റെ ഉള്‍ക്കാമ്പെന്ന് സംശയിക്കുന്ന ചെറു ഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായി നാസ. സൈക്കി 16 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ തേടിയുള്ള നാസയുടെ ദൗത്യം 2022ല്‍ ആരംഭിച്ച് 2026ല്‍ തിരിച്ചെത്തുന്ന വിധത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. നിരവധി ദുരൂഹതകളുള്ള ഈ ഛിന്നഗ്രഹത്തിലേക്ക് പോയി നാസ നടത്തുന്ന ദൗത്യം നിരവധി സംശയങ്ങള്‍ക്ക് ഉത്തരമാകുമെന്നാണ് കരുതപ്പെടുന്നത്. 

 

സൈക്കിയുടെ രഹസ്യങ്ങള്‍ തേടിയുള്ള നാസയുടെ ദൗത്യത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ബഹിരാകാശ ഗവേഷകര്‍ ആവേശത്തിലാണ്. 1852ലാണ് സൈക്കി 16 എന്ന ഛിന്ന ഗ്രഹം കണ്ടെത്തുന്നത്. ചൊവ്വക്കും ജൂപ്പിറ്ററിനുമിടയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സ്ഥാനം. നമ്മുടെ ക്ഷീരപഥം ഉണ്ടായകാലത്തെ കൂട്ടിയിടിയുടെ അവശേഷിപ്പുകള്‍ സൈക്കി 16ലുണ്ടെന്നാണ് കരുതപ്പെടുന്നത്.

 

അന്നത്തെ കൂട്ടിയിടിയില്‍ ഒരുഗ്രഹം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകരുകയും ഉള്‍കാമ്പ് മാത്രമായി അവശേഷിക്കുകയും ചെയ്തുവെന്നും ഇതാണ് സൈക്കി 16 എന്നും കരുതുന്ന ഗവേഷകരുണ്ട്. പ്രധാനമായും ഇരുമ്പും നിക്കലുമാണ് സൈക്കിയില്‍ കാണപ്പെടുന്ന ലോഹങ്ങള്‍. സൗരയൂഥത്തിന്റെ ഭൂതകാലത്തെക്കുറിച്ചും അന്നത്തെ കൂട്ടിയിടിയെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സൈക്കി 16ലേക്കുള്ള ദൗത്യം സഹായിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. 

 

ഈ ദൗത്യത്തോടെ സൈക്കി 16ന്റെ കൃത്യമായ രൂപവും വൈദ്യുതി കാന്തിക മണ്ഡലവും വ്യക്തമായി മനസ്സിലാക്കാമെന്നും ഗവേഷകര്‍ കരുതുന്നു. ഭൂമി നിര്‍മിക്കപ്പെട്ടതിന് സമാനമായാണോ ഈ ഛിന്നഗ്രഹവും ഉണ്ടായതെന്ന ചോദ്യത്തിനുള്ള ഉത്തരവും ലഭിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com