ADVERTISEMENT

നാളെ പുലർച്ചെ വിക്ഷേപിക്കാനിരിക്കുന്ന രണ്ടാം ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 ന്റെ വിജയത്തിനായി ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ ശനിയാഴ്ച തിരുമല ക്ഷേത്രത്തിൽ പ്രാർഥന നടത്തി. എല്ലാ മുൻ ബഹിരാകാശ ദൗത്യങ്ങൾക്കും മുൻപായി മലയോര ക്ഷേത്രത്തില്‍ ആരാധന നടത്തിയിരുന്ന അദ്ദേഹത്തിന്റെ മുൻഗാമികളെ പോലെ ശിവനും ബാലാജി പ്രഭുവിന്റെ അനുഗ്രഹം തേടി.

 

ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കൊപ്പമെത്തിയ ശിവൻ ചന്ദ്രയാൻ -2 ന്റെ പകർപ്പിനൊപ്പാണ് ക്ഷേത്രം സന്ദർശിച്ചത്. പിന്നീട് വേദ പണ്ഡിറ്റുകൾ അദ്ദേഹത്തിന് അനഗ്രഹം നല്‍കിയാണ് യാത്രയാക്കിയത്. ക്ഷേത്ര ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസർ ഹരിന്ദ്രനാഥ് ഐഎസ്ആർഒ മേധാവിക്ക് 'തീർഥ പ്രസാദങ്ങൾ' നൽകി.

 

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ശ്രീഹരിക്കോട്ടയ്ക്കടുത്തുള്ള സള്ളുരുപേട്ടിലെ ശ്രീ ചെംഗലമ്മ ക്ഷേത്രത്തിലും ശിവൻ പ്രാർഥന നടത്തി.

 

തിങ്കളാഴ്ച പുലർച്ചെ 2.51 നാണ് ഐഎസ്ആർഒയുടെ ഏറ്റവും പ്രധാനപ്പെട്ടതും അഭിമാനകരവുമായ ചന്ദ്രയാൻ 2 ദൗത്യം ആരംഭിക്കുമെന്ന് തിരുമല സന്ദർശനത്തിനു ശേഷം ശിവൻ പറഞ്ഞു. ‘ജി‌എസ്‌എൽ‌വി റോക്കറ്റ് ഈ ദൗത്യത്തിനായി ഉപയോഗിക്കാൻ പോകുന്നു. വിജയകരമായി വിക്ഷേപിച്ചതിന് ശേഷം ദക്ഷിണധ്രുവത്തിനടുത്ത് ചന്ദ്രനിൽ ഇറങ്ങാൻ രണ്ട് മാസമെടുക്കും"– ശിവൻ പറഞ്ഞു.

 

യാതൊരു തടസ്സവുമില്ലാതെ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ പറഞ്ഞു. ചാന്ദ്ര ശാസ്ത്രരംഗത്ത് ധാരാളം വിവരങ്ങളും വെളിപ്പെടുത്തലുകളും ഈ ദൗത്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സോഫ്റ്റ് ലാൻഡിംഗിന്റെ പുതിയ സാങ്കേതികവിദ്യ ഈ ദൗത്യം പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com