ADVERTISEMENT

സയൻസ് ഫിക്‌ഷൻ എന്ന വിശേഷണത്തിന് എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ അതിമാനുഷനാക്കുന്ന കഴിവുകൾ ശാസ്ത്രത്തിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന ഭാവനാസമ്പന്നമായ കഥകളെ അതിശയിച്ചുകൊണ്ട് യഥാർഥത്തിൽ ശാസ്ത്രലോകം വലിയ ചുവടുകൾ വയ്ക്കുമ്പോൾ ഫിക്‌ഷൻ മരിക്കുന്നു. മനഃശക്തികൊണ്ടു ചുറ്റുമുള്ള ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാനും കംപ്യൂട്ടറിൽ ജോലികൾ ചെയ്യാനുമൊക്കെ കഴിയുന്ന ഒരു കാലം എന്നെങ്കിലുമൊക്കെ വരുമെന്ന് പ്രതീക്ഷിച്ചവരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇലോൻ മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനി തങ്ങളുടെ സാങ്കേതികവിദ്യ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. 

 

മനസ്സു വായിക്കുന്ന യന്ത്രമല്ല, വിൻഡോസും ആൻഡ്രോയ്ഡും പോലെ ഒരു ഇന്റർഫെയ്സ് ആണ് ന്യൂറാലിങ്ക് അവതരിപ്പിക്കുന്നത്. അത് യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കുകയും വേണ്ട. ആദ്യഘട്ടത്തിൽ അഞ്ചു മനുഷ്യരിൽ അടുത്ത വർഷം തന്ന ഇതു വച്ചുപിടിപ്പിക്കും.

 

തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ ഇലക്ട്രോണുകളുടെ പ്രവർത്തനം മനസ്സിലാക്കുകയാണ് ആദ്യപടി. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രയോഗത്തിൽ വരുത്തുകയാണ് അടുത്തപടി. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും അതിസങ്കീർണമാണ് പ്രക്രിയ. 

 

ഹൈസ്പീഡ് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. ആദ്യഘട്ടത്തിൽ, ചലനശേഷി നഷ്ടപ്പെട്ടവർക്കു നിത്യജീവിതത്തിലെ വിവിധ കാര്യങ്ങൾ മറ്റുള്ളവരുടെ സഹായമില്ലാതെ ചെയ്യുന്നതിനു വേണ്ടിയാകും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക. മനുഷ്യനെ അതിമാനുഷനാക്കുന്നതിനുള്ള ശ്രമങ്ങൾ പിന്നാലെയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com