ADVERTISEMENT

ഇന്ത്യയുടെ അഭിലാഷമായ ചന്ദ്രയാൻ 2 ദൗത്യത്തിന് വിജയകരമായി തുടക്കമിട്ടിരിക്കുന്നു. ലോകശക്തികൾക്ക് തന്നെ മാതൃകയാക്കാവുന്ന നിരവധി സവിശേഷതകളാണ് ഐഎസ്ആർഒ ചന്ദ്രയാൻ 2ൽ അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങളും ബഹിരാകാശ ഏജൻസികളും പരീക്ഷിക്കാത്ത നിരവധി കാര്യങ്ങളാണ് ഇന്ത്യയും ഐഎസ്ആർഒയും നടപ്പിലാക്കിയിരിക്കുന്നത്. ചന്ദ്രയാൻ 2 ന്റെ ഏറ്റവും വലിയ നേട്ടം പദ്ധതിയുടെ ആകെ ചെലവ് തന്നെയാണ്. അവഞ്ചേഴ്സ്: എൻഡ് ഗെയിം, അവതാരം തുടങ്ങി ഏറ്റവും ചെലവേറിയ ഹോളിവുഡ് സിനിമകളേക്കാൾ ചുരുങ്ങിയ തുകയ്ക്കാണ് ചന്ദ്രയാൻ 2 ദൗത്യം നടക്കുന്നത്.

 

ചന്ദ്രയാൻ 2 ന്റെ മൊത്തം ചെലവ് 978 കോടി രൂപയാണ്. ഇതിൽ 603 കോടി രൂപ മിഷൻ ചെലവും 375 കോടി രൂപയും ജി‌എസ്‌എൽ‌വി എം‌കെ മൂന്നാമന്റെ ചെലവുമാണ്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ അവഞ്ചേഴ്‌സ്: എൻഡ് ഗെയിം നിർമ്മിച്ചത് 2,443 കോടി രൂപ ചെലിവാണ്. 2009 ൽ പുറത്തിറങ്ങിയ ഹോളിവുഡിന്റെ എറ്റവും ചെലവേറിയ ചിത്രമായ അവതാർ 3,282 കോടിയിലധികം രൂപ ചെലവിട്ടായിരുന്നു.

 

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചന്ദ്ര പര്യവേക്ഷണമാണിത്. ചന്ദ്രയാന്‍ ഒന്നിന് പത്തു വര്‍ഷം മുൻപ് മുടക്കിയത് വെറും 386 കോടിയാണെങ്കില്‍ ഇന്ന് യാത്ര പുറപ്പെട്ട ചന്ദ്രയാന്റെ ചെലവ് 978 കോടി രൂപയാണ്. ഇതാണ് ലോകരാജ്യങ്ങളെ വിസ്മയിപ്പിക്കുന്നത്. 386 കോടി മുടക്കിയുള്ള ചന്ദ്രയാന്‍ ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയപ്പോള്‍ ലോകം അംഗീകരിച്ചാണ് ഐഎസ്ആര്‍ഒയുടെ മികവിനെ. ഇത്രയും കുറഞ്ഞ മുതല്‍ മുടക്കില്‍  ചന്ദ്രയാന്‍ രണ്ട് പറന്നുയർന്നപ്പോൾ ലോകം പ്രതീക്ഷയോടെ നോക്കിയിരുന്നതും ഈ നേട്ടം കൊണ്ടാണ്.

 

സാങ്കേതിക വിദ്യയിലെ സ്വാശ്രയത്വം. പരീക്ഷണ നിരീക്ഷണങ്ങളില്‍  സജീവ പങ്കാളിത്തം വഹിക്കാന്‍ വ്യവസായ ഗവേഷണ സ്ഥാപനങ്ങളുടെ നീണ്ടനിര എന്നിവയാണ് ഇന്ത്യയെ  ഇത്രയും കുറഞ്ഞ ചെലവില്‍  ചന്ദ്രപര്യവേക്ഷണത്തിനിറങ്ങാന്‍ പ്രാപ്തരാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com