ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ ഇസ്രോയിലെ ഗവേഷകരും ജീവനക്കാരുമെല്ലാം ആകാംക്ഷയിലാണ്. ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തിനു നേതൃത്വം നൽകുന്ന ഗവേഷകർക്കെല്ലാം പറയാനുള്ളത് ഒന്നു മാത്രമാണ്, ‘മാനുഷികമായി സാധ്യമായതെല്ലാം ചെയ്തു, ഇനി ദൈവത്തോട് പ്രാർഥിക്കാം.’

 

‘വിജയകരമായ സോഫ്റ്റ്-ലാൻഡിങ്ങിനായി നമുക്ക് പ്രാർഥിക്കാം’ എന്നതാണ് ഇസ്‌റോയിലെ ഗവേഷകരുടെ മാനസികാവസ്ഥ. ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ശനിയാഴ്ചത്തെ നിർണായക ലാൻഡിങ്ങിനു മുന്നോടിയായുള്ള പരിഭ്രാന്തിയും ഉത്‌കണ്‌ഠയും എവിടെയും കാണാം. സെപ്റ്റംബർ 7ന് പുലർച്ചെ ആസൂത്രണം ചെയ്ത പോലെ തന്നെ ചന്ദ്ര ഉപരിതലത്തിൽ ‘വിക്രം’ മൊഡ്യൂൾ സോഫ്റ്റ്-ലാൻഡിങ് നടത്തും. ഇതിനായി വൻ ജാഗ്രതയാണ് ഇസ്രോ പുലർത്തുന്നത്.

 

‘ഒന്നും പറയാനാകാത്ത അവസ്ഥയിലാണ് എല്ലാവരും. ഞാനും ആ അവസ്ഥയിലാണ്. ഇവന്റ് അവസാനിക്കട്ടെ’, മിഷനുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. (ചന്ദ്രയാൻ -2) ബഹിരാകാശ പേടകത്തിലും ലാൻഡറിലും (വിക്രം) സംഭവിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് ഓരോരുത്തരുടെയും മനസ്സ്. വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനായി എല്ലാവർക്കും പ്രാർഥിക്കാം,’ മറ്റൊരു ഉദ്യോഗസ്ഥർ പറഞ്ഞു. 

 

ദൗത്യത്തിന്റെ വിജയത്തിനായി ബഹിരാകാശ ഏജൻസി മാനുഷികമായി സാധ്യമായതെല്ലാം ചെയ്തുവെന്ന് ഇസ്‌റോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞരെല്ലാം ഈ സംരംഭത്തിന്റെ വിജയത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ശ്രദ്ധേയമായ ഒരു സംഭവമായിരിക്കും (സോഫ്റ്റ്-ലാൻഡിങ്), ഞങ്ങൾ എല്ലാവരും അതിനായി കാത്തിരിക്കുകയാണ്. ഇത് 100 ശതമാനം വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ചന്ദ്രയാൻ -1 ദൗത്യത്തിന് നേതൃത്വം നൽകിയ മുൻ ഇസ്രോ ചെയർമാൻ ജി. മാധവൻ നായർ പറഞ്ഞു.

 

സോഫ്റ്റ് ലാൻഡിങ് ഏറെ നിർണായകമായ വെല്ലുവിളികളിലൊന്നാണെന്ന് മറ്റൊരു മുൻ ഇസ്രോ ചെയർമാൻ എ.എസ്. കിരൺ കുമാർ പറഞ്ഞു. എന്തു തന്നെയായാലും ഇപ്പോൾ ഞങ്ങൾ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ വരെ എല്ലാം പ്ലാൻ അനുസരിച്ച് പോയിരിക്കുന്നു, പ്രതീക്ഷിക്കുന്നത് എല്ലാം പ്ലാൻ അനുസരിച്ച് നടക്കുമെന്നും കിരൺ കുമാർ പറഞ്ഞു.

 

40 ലധികം ജിയോ (ജിയോസിൻക്രോണസ് ഇക്വറ്റോറിയൽ ഓർബിറ്റ്) ദൗത്യങ്ങൾ ഏറ്റെടുത്ത അനുഭവം ഇസ്രോയ്ക്ക് ഉണ്ടെന്ന് ചന്ദ്രയാൻ -1 ന്റെ പ്രോജക്ട് ഡയറക്ടറും മാർസ് ഓർബിറ്റർ മിഷന്റെ പ്രോഗ്രാം ഡയറക്ടറുമായിരുന്നു അണ്ണാദുരൈ അഭിപ്രായപ്പെട്ടു. സോഫ്റ്റ്-ലാൻഡിങ് വിജയകരമായി നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് അണ്ണാദുരൈ പറഞ്ഞത്. വിക്ഷേപണത്തിന് മുൻപ് ഇസ്രോ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അവയിൽ ചിലതിൽ അവലോകന സംഘത്തിന്റെ ഭാഗമായിരുന്നു അണ്ണാദുരൈ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com