ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തെ അഭിനന്ദിച്ച് വിദേശ ഗവേഷകർ. നാസ ഉൾപ്പടെയുളള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ചന്ദ്രയാൻ–2 ദൗത്യത്തെ വിജയമെന്നാണ് പ്രതികരിച്ചത്. പദ്ധതി 95 ശതമാനം വിജയമാണെന്നും അതിനാൽ തന്നെ ഈ ദൗത്യത്തെ ഒരിക്കലും പരാജയമായി കണക്കാക്കാനാകില്ലെന്നുമാണ് സോഷ്യൽമീഡിയ ഒന്നടങ്കം പ്രതികരിച്ചത്. ചന്ദ്രയാൻ–2 ദൗത്യത്തിലെ പ്രധാന ഭാഗമായ ഓർബിറ്റർ ഇപ്പോഴും സജീവമാണ്.

ട്വിറ്ററിലെ ആദ്യ പത്ത് ട്രന്റിങ് വിഷയങ്ങളിൽ മിക്കതും ചന്ദ്രയാൻ–2 തന്നെയാണ്. #Chandrayan2, #ISRO, #ProudOfISRO തുടങ്ങി ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രന്റിങ്ങാണ്. ഇസ്രോ മേധാവി കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന വിഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയകളിലും രാജ്യാന്തര മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു.

ചന്ദ്രയാൻ -2 ന്റെ ലാൻഡർ വിക്രമുമായുള്ള ആശയവിനിമയത്തിനു ഇപ്പോഴും ശ്രമം തുടരുകയാണ്. ഇതോടൊപ്പം ഇസ്രോ ആഗോള ബഹിരാകാശ ശൃംഖലയിൽ നിന്ന് സാധ്യമായ ഏതെങ്കിലും സെൻസർ ഡേറ്റ നേടാനും ശ്രമിക്കുന്നുണ്ട്. ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം വിജയിച്ചു. വിക്രം ലാൻഡറുമായുള്ള ആശയവിനിമയ നഷ്ടം മാത്രമാണ് നേരിയ പരാജയം. ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഏവരും.

നേരത്തെ നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ചാണ് വിക്രം ലാൻഡർ സഞ്ചരിച്ചത്. ചന്ദ്രോപരിതലത്തിൽ 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ ഒരു പക്ഷേ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കാം. മറ്റൊരു സാധ്യത ഇടിച്ചിറങ്ങാനാണ്. ഇറങ്ങുന്നതിനിടെ ചന്ദ്രനിലെ വലിയ ഗർത്തത്തിൽ പെട്ടുപോയതാകാനാണ് മൂന്നാമതൊരു സാധ്യത. വിക്രം ലാൻഡറിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ വൈകാതെ സിഗ്നൽ ലഭിക്കുമെന്ന് തന്നെയാണ് ഗവേഷർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com