ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ ഏജന്‍സി ഐ‌എസ്‌ആര്‍‌ഒയുടെ അടുത്ത വിക്ഷേപണം നവംബർ 25 ന് രാവിലെ 9.28 ന് നടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വിക്ഷേപണം നവംബര്‍ 27 ലേക്ക് മാറ്റിവച്ചതായി ഇസ്രോ അറിയിച്ചു. എന്നാൽ മാറ്റിവെക്കാനുള്ള കാരണം ഇസ്രോ അധികൃതര്‍ അറിയിച്ചിട്ടില്ല. ഇന്ത്യയുടെ കാർട്ടോഗ്രഫി സാറ്റലൈറ്റായ കാർട്ടോസാറ്റ് -3, അമേരിക്കയുടെ 13 വാണിജ്യ നാനോ സാറ്റലൈറ്റുകൾ ഉൾപ്പെടുന്നതാണ് വിക്ഷേപണം.

 

ഇസ്രോയുടെ റിപ്പോർട്ട് പ്രകാരം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-എക്‌സ്എൽ വേരിയന്റ് (പി‌എസ്‌എൽ‌വി-എക്സ്എൽ) ഉപയോഗിച്ചാണ് നവംബർ 27 ന് വിക്ഷേപണം നടക്കുക. ഉയർന്ന റെസല്യൂഷനിൽ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ചടുലമായ നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3 . 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിൽ ഉപഗ്രഹം വിന്യസിക്കും.

 

ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച പുതിയ കമ്പനിയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് (എൻ‌എസ്‌ഐ‌എൽ) അമേരിക്കയിൽ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകൾ വാണിജ്യ അടിസ്ഥാനത്തിൽ വിക്ഷേപണം ചെയ്യുന്നത്. കാർട്ടോസ്റ്റാറ്റ് -3 വിക്ഷേപണത്തിന് ശേഷം റിസാറ്റ് -2 ബിആർ 1, റിസാറ്റ് -2 ബിആർ 2 എന്നിവയും വിക്ഷേപിക്കും. ഇവ രണ്ടും നിരീക്ഷണ ഉപഗ്രഹങ്ങളായതിനാൽ ഡിസംബറിലാണ് വിക്ഷേപിക്കുന്നത്. 

 

മൂന്ന് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ആകാശത്ത് കൂടുതൽ കണ്ണുകൾ സ്ഥാപിച്ച് രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. റിസാറ്റ് -2 ബി‌ആർ 1നെ ലക്ഷ്യത്തിലെത്തിക്കുക പി‌എസ്‌എൽ‌വി സി -48 ആണ്. പി‌എസ്‌എൽ‌വി സി -49 ആണ് റിസാറ്റ് -2 ബി‌ആർ 2 നെ ഭ്രമണപഥത്തിലെത്തിക്കുക.

 

എന്താണ് കാർട്ടോസാറ്റ് -3 ?

 

ഇസ്രോ വികസിപ്പിച്ചെടുത്ത എർത്ത് ഇമേജിങ്, മാപ്പിങ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3. ഉയർന്ന റെസല്യൂഷൻ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറ അജൈൽ അഡ്വാൻസ്ഡ് സാറ്റലൈറ്റാണ് കാർട്ടോസാറ്റ് -3 എന്ന് ഇസ്രോ പറഞ്ഞു. 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ എസ്‌ഡി‌എസ്‌സി ഷാറിൽ നിന്നുള്ള ഇസ്രോയുടെ 74-ാമത്തെ വിക്ഷേപണ ദൗത്യമാണിത്.

 

English Summary: India to launch Cartosat-3, 13 nanosatellites from US on November 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com