ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതി ചന്ദ്രയാൻ–2 ന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ ഭാഗങ്ങൾ കണ്ടെത്താൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഇസ്‌റോയെയും സഹായിച്ചത് ചെന്നൈ എൻജിനീയർ. ചെന്നൈ സ്വദേശിയായ ഷൺമുഖ സുബ്രഹ്മണ്യനാണ് ചന്ദ്രയാൻ 2 ന്റെ ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസയെ അറിയിച്ചത്. ഈ ചിത്രങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ചന്ദ്രയാൻ 2 വിജയമായിരുന്നു എന്നാണ് സുബ്രഹ്മണ്യൻ പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ചന്ദ്രയാൻ -2 ദൗത്യം വിജയകരമായിരുന്നു. വിക്രമിന്റെ ക്രാഷ് ലാൻഡിംഗ് ദുഃഖകരമായിരുന്നു... പക്ഷേ ആളുകൾക്ക് ഇസ്രോയെയും ലാൻഡറിനെയും കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ച ... അതൊരു പോസിറ്റീവ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ലാൻഡറിനെ കണ്ടെത്താൻ നാസയിലെ ശാസ്ത്രജ്ഞരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് 33 കാരനായ മെക്കാനിക്കൽ എൻജിനീയർ ‌പറഞ്ഞു. ‘ഞാൻ നാസയ്ക്കും ഇസ്രോയ്ക്കും ട്വീറ്റ് അയച്ചു. ഞാൻ രണ്ട് നാസ ശാസ്ത്രജ്ഞർക്ക് ഇമെയിലുകൾ അയച്ചു. അവർക്കായിരുന്നു എൽ‌ആർ‌ഒ (ലൂണാർ റീകണൈസൻസ് ഓർബിറ്റർ) പകർത്തിയ ചിത്രങ്ങളുടെ ചുമതലയുണ്ടായിരുന്നത്. എനിക്ക് അവരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

സെപ്റ്റംബർ ആറിന് ചന്ദ്രയാൻ 2 നാണ് ലാൻ‌ഡർ വിക്രമുമായുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമായത്. ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി സോഫ്റ്റ്-ലാൻഡിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. കേവലം ലാപ്‌ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് സുബ്രഹ്മണ്യൻ തന്റെ ചെന്നൈ അപ്പാർട്ട്മെന്റിലിരുന്ന വിക്രം ലാൻഡറിന്റെ ഭാഗങ്ങളെ എൽആർഒ ചിത്രങ്ങളിൽ നിന്ന് കണ്ടെത്തിയത്.

ചിത്രങ്ങൾ നിരീക്ഷിക്കാൻ എല്ലാ ദിവസവും ഏഴ് മണിക്കൂർ വരെ ജോലി ചെയ്തിരുന്നു. 2 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വരെയായി തിരച്ചിൽ ചുരുക്കിയിരുന്നു. ഞാൻ ലാപ്ടോപ്പ് മാത്രം ഉപയോഗിക്കുകയും എല്ലാ ചിത്രങ്ങളിലും തിരച്ചിൽ നടത്തുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് വിക്രം ലാൻഡറാണോ? (ലാൻഡിങ് സ്പോട്ടിൽ നിന്ന് 1 കിലോമീറ്റർ അകലെ) ലാൻഡർ ചന്ദ്ര മണലിൽ കുഴിച്ചിട്ടിരിക്കാമോ?" ഒക്ടോബർ 3 ന് നാസയെയും ഇസ്രോയെയും ടാഗുചെയ്ത് സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്തിരുന്നു. നവംബർ 17 ന് ക്രാഷ് സൈറ്റിന്റെ രണ്ട് ചിത്രങ്ങൾ ഉപയോഗിച്ച് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

chandrayaan-3

സുബ്രഹ്മണ്യൻ യഥാർഥത്തിൽ മധുരയിൽ നിന്നുള്ളയാളാണ്. ഐടി മേഖലയിൽ ഒരു മൾട്ടിനാഷണല്‍ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. തിരുനെൽവെല്ലിയിലെ സർക്കാർ എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടി. തന്റെ ഈ കണ്ടെത്തൽ നിരവധി അമേച്വർമാരെ പ്രചോദിപ്പിക്കുമെന്നാണ് ബഹിരാകാശ ഗവേഷകൻ പറയുന്നത്.

English Summary: hennai Engineer Who Spotted Vikram Debris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com