ADVERTISEMENT

സൂര്യഗ്രഹണ സമയത്തു മുട്ട കുത്തനെ നിര്‍ത്താൻ പറ്റുമോ? വ്യാഴാഴ്ചത്തെ സൂര്യഗ്രഹണത്തെ കൗതുകമാക്കിയത് ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രാന്വേഷകർ നടത്തിയ പരീക്ഷണമാണ്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമയത്തും ഭൂമിയിൽ ഗുരുത്വാകർഷണം കൂടുതലായിരിക്കുമെന്നും അപ്പോൾ മുട്ട കുത്തിനിർത്താൻ പറ്റുമെന്നും പണ്ടുമുതൽ പറഞ്ഞുകേൾക്കുന്നതാണ്.

 

ഈ നാട്ടറിവ് ശാസ്ത്രലോകം പാടേ തള്ളിയതാണെങ്കിലും മലേഷ്യയിലെയും ഇന്തൊനീഷ്യയിലെയും ചിലരൊക്കെ വ്യാഴാഴ്ച മുട്ടയിൽ പരീക്ഷണം നടത്തുകയായിരുന്നു. വിജയിച്ചവർ സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചു.

 

നടപ്പാതയിലും റോഡിലും മുട്ടകൾ നിരനിർത്തിയാണ് ഹക്കീം മാരോഫ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതിന്റെ ദൃശ്യങ്ങളും മാരോഫ് പങ്കുവച്ചു. ഈ പരീക്ഷണം നാളെ നടത്തിയാലും വൻ വിജയമായിരിക്കുമെന്നാണ് ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ചോങ് ഹോൻ യൂ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com