ADVERTISEMENT

ഇന്ത്യ വിക്ഷേപിച്ച കാർട്ടോസാറ്റ് -3 സാറ്റലൈറ്റ് പിടിച്ചെടുത്ത എച്ച്ഡി മികവുള്ള ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടു. ഖത്തറിന്റെ ആകാശദൃശ്യങ്ങളാണ് ട്വിറ്റർ വഴി പുറത്തുവിട്ടത്. മൂന്നാം തലമുറയിലെ ഭൂമി നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് -3 യിലെ ക്യാമറകൾ പകർത്തിയതാണ് ഖത്തറിലെ വിവിധ സ്ഥലങ്ങളുടെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ.

 

qatarpalmcity

ഖത്തറിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ഓൾഡ് ദോഹ ഇന്റർനാഷണൽ എയർപോർട്ട്, ഖത്തറിലെ പാം സിറ്റി ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളുടെ പഞ്ച്രോമാറ്റിക്, മൾട്ടി-സ്പെക്ട്രൽ ചിത്രങ്ങൾ സാറ്റലൈറ്റിന്റെ ഓൺബോർഡ് ക്യാമറകൾ പകർത്തിയിട്ടുണ്ട്.

 

qatardoha

ഇസ്രോയുടെ വെബ്‌സൈറ്റിലും ചിത്രങ്ങൾ അപ്‌ലോഡു ചെയ്തിട്ടുണ്ട്. മൂന്നാം തലമുറ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിലെ ആദ്യത്തേതായ കാർട്ടോസാറ്റ് -3 കഴിഞ്ഞ വർഷം നവംബർ 27 ന് പി‌എസ്‌എൽ‌വി-സി 47 റോക്കറ്റിലാണ് വിക്ഷേപിച്ചത്. കാർട്ടോസാറ്റ് സീരീസിലെ ഒൻപതാമത്തെ ഉപഗ്രഹമാണിത്. ഉപഗ്രഹത്തിലെ ക്യാമറകൾ 30 സെന്റിമീറ്ററിൽ താഴെയുള്ള സ്പെഷൽ റെസലൂഷൻ ഉള്ള ചിത്രങ്ങൾ പകർത്തുന്നുണ്ട്.

 

ഇസ്രോ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും നൂതനവുമായ ഭൂമി നിരീക്ഷണ ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3. ഇതിന്റെ സഹായത്തോടെ അതിർത്തിയിലെ നീക്കങ്ങളും ഭീകരരുടെ ക്യാംപുകളും കൃത്യമായി കണ്ടെത്തി മാപ്പിങ് നടത്താൻ സാധിക്കും. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തു വർധിപ്പിക്കുന്ന കാർട്ടോസാറ്റ്–3 ഉപഗ്രഹം.

 

ഇന്ത്യയുടെ സുരക്ഷയ്ക്കായി നിരവധി സഹായങ്ങളാണ് ഐഎസ്ആർഒ ചെയ്തുക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ നേരിടാൻ ഐഎസ്ആർഒയുടെ സഹായം ലഭ്യമാണ്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന ഉഗ്രഹമാണ് കാർട്ടോസാറ്റ്. കാർട്ടോസാറ്റ്–3ന് രാജ്യ സുരക്ഷയ്ക്ക് വേണ്ട എല്ലാ വിവരങ്ങളും മുൻകൂട്ടി നൽകാനാകുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com