ADVERTISEMENT

ഇലോൻ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കുളള കന്നി ടൂറിസ്റ്റ് യാത്രയിൽ ഒരു കാമുകിയെ കൂടെകൂട്ടാനുള്ള പദ്ധതി ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സാവ ഉപേക്ഷിച്ചു. സ്ത്രീ പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ, ഔദ്യോഗിക വെബ്സൈറ്റ് വഴി യുസാകു പരസ്യം നൽകിയിരുന്നു. ഫാഷൻ വിപണിയിലെ രാജാവ് യുസാകു മെയ്സാവ 20 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകളെയാണ് ‘മാച്ച് മേക്കിംഗ് ഇവന്റിനായി’ അപേക്ഷിക്കാൻ ക്ഷണിച്ചിരുന്നത്.

 

കുറഞ്ഞ ദിവസത്തിനിടെ ഏകദേശം 28,000 പേർ അപേക്ഷിച്ചെങ്കിലും തനിക്ക് ഇക്കാര്യത്തിൽ ഇപ്പോൾ താൽപര്യമില്ലെന്ന് യുസാകു ടെലിവിഷൻ അഭിമുഖത്തിനിടെ പറയുകയായിരുന്നു. പങ്കാളിയൊന്നുമില്ലാതെ 2023 ൽ ബഹിരാകാശത്തേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും ജാപ്പനീസ് കോടീശ്വരൻ പറഞ്ഞു.

 

സ്പേസ് എക്സിന്റെ ദൗത്യം നടന്നാൽ 44 കാരനായ യുസാകു സ്റ്റാർഷിപ്പ് റോക്കറ്റിൽ ചന്ദ്രനുചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയൻ യാത്രക്കാരനാകുമെന്നാണ് കരുതുന്നത്. 2023 ൽ ആസൂത്രണം ചെയ്ത ഈ ദൗത്യം 1972 ന് ശേഷം മനുഷ്യരുടെ ആദ്യത്തെ ചാന്ദ്ര യാത്രയായിരിക്കും. കാമുകിയായ അയാം ഗോരികി (27) എന്ന നടിയിൽ നിന്ന് അടുത്തിടെ പിരിഞ്ഞ ഈ സംരംഭകൻ ഇപ്പോൾ നിരവധി പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com