ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ലോകത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കിയ ഈ മഹാമാരിയെ പിടിച്ചുക്കെട്ടാൻ രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ ചൈന ചെയ്തത് മറ്റൊന്നാണ്. കൊറോണവൈറസിന് കാരണമായെന്ന് ലോകം ഒന്നടങ്കം വിശ്വസിക്കുന്ന ചൈനയിലെ ഇറച്ചി വിപണി വീണ്ടും തുറന്നിരിക്കുന്നു. ഇതിനെതിരെ ഗവേഷകരും ഡോക്ടർമാരും രാജ്യാന്തര മാധ്യമങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ഇറച്ചി വിപണി തുറന്നത് ലോകത്തോടു ചൈന ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്നും രാജ്യാന്തര സമൂഹത്തിന് വൻ ഭീഷണിയാണെന്നുമാണ് ഗവേഷകരും ആരോഗ്യമേഖലയിലെ വിദഗ്ധരും പ്രതികരിച്ചത്.

ചൈനയിലെ കുപ്രസിദ്ധമായ ഇറച്ചി വിപണികളാണ് വീണ്ടും തുറന്നത്. മനുഷ്യ ഉപഭോഗത്തിനായി വവ്വാലുകളും പാങ്കോളിനുകളും നായ്ക്കളും വിൽക്കുന്ന വിപണിയാണിത്. കൊറോണ വൈറസിന് കാരണമായ കോവിഡ് -19 വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാൻ കാരണമാകുന്നുണ്ടെന്നും ഇത് വൻ അപകടകരമാണെന്നുമാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55 കാരനായ ഒരാൾ കോവിഡ് -19 ബാധിച്ച ആദ്യത്തെ വ്യക്തിയായിരിക്കാമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസിന് മുൻപുണ്ടായിരുന്ന അതേ രീതിയിൽ വിപണികൾ പ്രവർത്തനത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ എക്സാമിനർ  'എ മെയിൽ ഓൺ സൺ‌ഡേ'യുടെ ലേഖകനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, വിപണികൾ കാവൽക്കാരുടെ നിരീക്ഷണത്തിലാണ്. ഇറച്ചി വിപണിയിലെ രക്തത്തിൽ കുളിച്ച മൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ആർക്കും കഴിയില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. നായ്ക്കളെയും മുയലുകളെയും വവ്വാലുകളെയും കശാപ്പ് ചെയ്യുന്നത് സജീവമാക്കിയിട്ടുണ്ട്.

ചൈനയിലെ വുഹാനിലെ ഹുവാനൻ സീഫുഡ് വിപണി കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. വുഹാനിലെ സമുദ്രവിപണിയിൽ നിന്ന് കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടതായി തെളിവുകൾ വളരെ സൂചിപ്പിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ജനുവരി 12 ന് ഒരു പ്രസ്താവനയിൽ പറഞ്ഞത്.

ലോകമെമ്പാടുമുള്ള പലരും വുഹാൻ വൈറസ് അല്ലെങ്കിൽ ചൈനീസ് വൈറസ് എന്ന് വിളിക്കുന്നതിന് പിന്നിലെ കാര്യവും ഇതാണ്. കൊറോണ വൈറസ് കാരണം ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ചൈന പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തി. മഹാമാരി അവസാനിച്ചുവെന്ന് ഇവിടെയുള്ള എല്ലാവരും വിശ്വസിക്കുന്നുണ്ട്. ഇനി വിഷമിക്കേണ്ട കാര്യമില്ല എന്നാണ് അധികൃതരും പറയുന്നത്. ഇപ്പോൾ കൊറോണ വൈറസ് അവരെ സംബന്ധിച്ചിടത്തോളം ഒരു വിദേശ പ്രശ്‌നമാണെന്നും ചൈന ആസ്ഥാനമായുള്ള ഒരു ലേഖകൻ ഉദ്ധരിച്ച് വാഷിംഗ്ടൺ എക്സാമിനർ പറഞ്ഞു. നിരവധി ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരും മൃഗസംരക്ഷണ പ്രവർത്തകരും ചൈനയുടെ ഇറച്ചി വിപണികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏഷ്യൻ രാജ്യം അതിന്റെ തെറ്റുകളിൽ നിന്ന് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com