ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. മഹാമാരിയെ ഭയന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 ന് തീരാനിരുന്ന ഇന്ത്യയിലെ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയിരിക്കുന്നു. അതായത് കൊറോണവൈറസിനെ നേരിടാൻ സാധിച്ചില്ലെങ്കിൽ ഇത്രയും കാലത്തോളം ലോക്ഡൗൺ തുടരേണ്ടിവരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. വീട്ടിലിരിക്കുന്നവർക്കും അത്ര നല്ല റിപ്പോർട്ടല്ല വിദഗ്ധരുടെ ഭാഗത്തുനിന്നു വരുന്നത്. വൈറസിനെ പ്രതിരോധിക്കാൻ സമയം വൈകിയാൽ കുറഞ്ഞത് 2022 വരെ ലോകത്ത് പലയിടത്തും ലോക്ഡൗൺ തുടര്‍ക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വൈറസിനെ തുരത്താൻ ഫലപ്രദമായ വാക്‌സിൻ കണ്ടെത്തിയില്ലെങ്കിൽ യുഎസിൽ അകലം പാലിക്കുന്നത് 2022 വരെ തുടരേണ്ടിവരുമെന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി പഠനം പറയുന്നത്. നിയന്ത്രണങ്ങൾ നീക്കുമ്പോൾ കർശന നടപടികളുടെ ഒരു കാലഘട്ടം പുനരുജ്ജീവനത്തിന് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്. ലോക്ഡൗൺ പൂർണ്ണമായും ഒഴിവാക്കാൻ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് മിക്ക വിദ്ഗധരുടെയും മുന്നറിയിപ്പ്.

വിവിധ പഠനമനുസരിച്ച് ഇൻസുലേറ്റിങ് ഇഫക്റ്റ്, കോവിഡ്-19 സ്പൈക്ക്, ലോക്ഡൗൺ എന്നിവ 2022 വരെ വിവിധ രാജ്യങ്ങളില്‍ തുടർന്നേക്കുമെന്നാണ്. ഇത് തീർച്ചയായും ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ലെന്നും പ്രതിരോധം മാത്രമാണ് ഇതിനു പരിഹാരമെന്നും പഠന റിപ്പോർട്ടിലുണ്ട്.

മുഖംമൂടികൾ ധരിക്കുക, കൈശുചിത്വം ഉറപ്പാക്കുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കർശനമായ പൊതു ശീലങ്ങളിലൂടെ ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളും ഇതിനകം തന്നെ കൊറോണയെ പ്രതിരോധിച്ചു വിജയിച്ചിട്ടുണ്ട്.

തൊഴിൽ ജീവിതത്തെയും ബിസിനസ്സുകളെയും അടച്ചുപൂട്ടാതെ കോവിഡ്-19 കാര്യക്ഷമമായി ഇല്ലാതാക്കുന്നതിനുള്ള ഒരു ‘എക്സിറ്റ് തന്ത്രം’ ആണ് ഇസ്രായേൽ ഗവഷകര്‍ നിർദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പഠനമാണ് (മെഡ്രിക്‌സിവിൽ പ്രസിദ്ധീകരിച്ചത്) ഗവേഷകർ നടത്തിയത്.

അവർ പിന്തുടരുന്ന നിയമങ്ങൾ പ്രകാരം 4 ദിവസത്തെ ജോലി, 10 ദിവസത്തെ ലോക്ഡൗണിന്റെയും അല്ലെങ്കിൽ സമാനമായ കോമ്പിനേഷനുകളുടെയും ഒരു ഷെഡ്യൂൾ ശുപാർശ ചെയ്യുന്ന മാതൃക ഇസ്രയേല്‍ ഗവേഷകർ അവതരിപ്പിച്ചു. സാമൂഹിക അകലം, ശുചിത്വം പാലിക്കുക, ശരീരത്തെ നിരന്തരം നിരീക്ഷിക്കുക സ്ഥലങ്ങളിലെ താപനില, കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് തുടങ്ങി നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com