ADVERTISEMENT

യുഎസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ പ്രതീക്ഷ നൽകുന്നു. മരുന്നു സുരക്ഷിതമാണെന്ന് ആദ്യത്തേയും രണ്ടാമത്തെയും ഘട്ട പരീക്ഷണത്തിൽ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിനിന്റെ അവസാനഘട്ട പരീക്ഷണം ജൂലൈയിൽ തുടങ്ങുമെന്നാണ് അറിയുന്നത്. 30,000 പേർക്കാണ് വാക്സിൻ കുത്തിവെക്കുക.

 

ഓരോ ദിവസം കഴിയുന്തോറും കോവിഡ്-19 മാരകമാകുമ്പോൾ അതിവേഗ പ്രതിരോധത്തിന് ഒരു വാക്സിൻ ആവശ്യമായി വന്നിരിക്കുകയാണ്. ഒരു വാക്സിൻ എത്രയും വേഗം പുറത്തിറക്കാൻ ഫാർമ കമ്പനികൾ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ യുഎസ് കമ്പനി മോഡേണ തന്നെയാണ് മുന്നിൽ.

 

ഔദ്യോഗിക റിപ്പോർട്ട് പ്രകാരം മോഡേണ വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജൂലൈ മുതൽ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് 30,000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക. കൊറോണ വൈറസിന്റെ ലക്ഷണ കേസുകൾ തടയുക എന്നതാണ് പഠനത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ടാമത്തെ ലക്ഷ്യം അണുബാധകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പ്രതിരോധത്തെ സൂചിപ്പിക്കുക എന്നതാണ്.

 

അവസാന ഘട്ട പഠനത്തിനായി വാക്സിൻ 100 മൈക്രോഗ്രാം ഡോസ് ഉപയോഗിക്കുമെന്ന് മോഡേണ വെളിപ്പെടുത്തി. ശരീരത്തിലെ രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കുക എന്നതാണ് ഈ അളവ് തിരഞ്ഞെടുക്കാൻ കാരണമെന്ന് അവർ വിശദീകരിച്ചു. 100 മൈക്രോഗ്രാം ഡോസ് നിരക്കിൽ പ്രതിവർഷം 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുമെന്ന് ഇത് അവകാശപ്പെടുന്നു.

 

English Summary: Moderna COVID-19 Vaccine's Final Human Trial Phase With 30,000 People Begins In July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com