sections
MORE

കൊറോണവൈറസ് ഭീതി: അണുവിമുക്തമാക്കാൻ അൾട്രാ വയലറ്റ് (യുവി-സി) അണുനാശിനി

uv-c-sujith
SHARE

കൊച്ചി∙ അണുബാധയുള്ള പ്രദേശങ്ങളെ അതിവേഗം അണുവിമുക്തമാക്കുന്നതിനുള്ള അൾട്രാ വയലറ്റ് (യുവി-സി) അണുനാശിനി സംവിധാനവുമായി ഐബിസ് മെഡിക്കൽ എക്യുപ്‌മെന്റ് ആന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. കോവിഡ് വ്യാപന കാലയളവിൽ ഏത് കൂടിയ അളവിൽ രോഗാണുക്കൾ ഉള്ള പ്രദേശങ്ങളെയും അതിവേഗം അണുവിമുക്തമാക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം. റേസ്‌കോവ് യുവിസി അണുനാശിനി സംവിധാനം അൾട്രാവയലറ്റ് ജെർമിസിഡൽ റേഡിയേഷൻ (യുവിജിഐ) എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.

ഹോട്ടലുകൾ, ആശുപത്രികൾ, എയർപോർട്ട് ലോഞ്ചുകൾ, ഓഫീസുകൾ, വാണിജ്യ ഇടങ്ങൾ തുടങ്ങിയ നിയന്ത്രിത പരിതസ്ഥിതികളിൽ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഡിഎൻഎയും ആർ‌എൻ‌എയും നിർവീര്യമാക്കാൻ ഇതിന് ശേഷിയുണ്ട്. എം‌ആർ‌എസ്‌എ, സി-ഡിഫ് മുതലായ ആശുപത്രികളിൽ നിന്നും അണുബാധകൾക്ക് കാരണമാകുന്ന കഠിനമായ രോഗകാരികളെയും ഈ ഉപകരണങ്ങൾ‌ക്ക് നശിപ്പിക്കാൻ‌ കഴിയും.

പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതൊ വായുവിലുള്ളതൊ ആയ സാർസ് -കോവ് സീരീസ് വൈറസുകളെ ഇല്ലാതാക്കാൻ ഇതിന് സാധിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. രാസ രീതികളുപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കാത്ത ലബോറട്ടറികൾ, ഓഫീസുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയുള്ള ഹൈടെക് മുറികളും അണുവിമുക്തമാക്കുന്നതിന് ഈ സംവിധാനം  ഉപയോഗിക്കാമെന്ന് ഐബിസ് മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുജിത്ത് എസ് പറഞ്ഞു.

അണുവിമുക്തമാക്കൽ നടത്തേണ്ട ഇടവേളകൾ, ആവശ്യമായ സമയം, അലാറം ഡാറ്റ എന്നിവ പോലുള്ള വിവരങ്ങൾ സംഭരിക്കാൻ കഴിയുന്നതരത്തിൽ സ്വന്തമായി  വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്.  പരമാവധി മികച്ച ക്ഷമത  ഉറപ്പാക്കാൻ ഉപകരണത്തിന്റെ ഉയരം 8 അടി വരെ ക്രമീകരിക്കാൻ സാധിക്കും.  

തറ മുതൽ സീലിങ് വരെയുള്ള പ്രദേശങ്ങളും നിഴൽ പ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ കോണുകളിലും അണുനശീകരണം ഇതിലൂടെ സാധ്യമാകും. പ്രവർത്തന സമയത്ത് ആകസ്മികമായി ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാൽ ഉപകരണം യാന്ത്രികമായി ഷട്ട് ഡൗൺ ചെയ്യുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി 360 ഡിഗ്രി മോഷൻ സെൻസറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

200 ചതുരശ്ര അടി ശരാശരി വലുപ്പമുള്ള ഒരു മുറിയിൽ അണുനശീകരനത്തിന് വേണ്ടിവരുന്ന  സമയം അഞ്ച് മുതൽ 15 മിനിറ്റ് വരെയാണ്.  ഉപകരണത്തിനൊപ്പം നൽകിയിരിക്കുന്ന യുവി-സി ഡോസ് ഇൻഡിക്കേറ്റർ കാർഡ് ഉപയോഗിച്ച് റേസ്‌കോവിന്റെ ഫലപ്രാപ്തി പരിശോധിക്കാൻ കഴിയും. രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോടെക്നോളജിയുടെ ഒരു യൂണിറ്റായ ക്രിബ്സ് ബയോനെസ്റ്റ്ൽ നടത്തിയ ഒരു സ്വതന്ത്ര പരിശോധനയിൽ, അൾട്രാവയലറ്റ് ലൈറ്റ് അണുനാശിനി ഉപകരണങ്ങൾ 99.9 ശതമാനം വരെ വൈറസിനേയും ബാക്ടീരിയയും നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

English Summary: Covid-19: UV-C is a strong disinfectant, This Will Disinfect Everything You Can Fit Inside It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA