ADVERTISEMENT

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ കൊറോണ വൈറസ് ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വർഷമായി പാക്കിസ്ഥാനുമായി സഹകരിച്ച് അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ നടത്തുന്നതായി ക്ലാക്സൺ റിപ്പോർട്ട് ചെയ്തു.  ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) എന്ന പേരിലാണ് ഇത് നടക്കുന്നത്. ആന്റണി ക്ലാൻ എഴുതിയ റിപ്പോർട്ടിൽ, വുഹാൻ ശാസ്ത്രജ്ഞർ 2015 മുതൽ പാക്കിസ്ഥാനിലെ മാരകമായ രോഗണുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്ന് പറയുന്നുണ്ട്. അതായത് പാക്കിസ്ഥാനെ ഒരു പരീക്ഷണശാലയായി ചൈനീസ് ഗവേഷകർ ഉപയോഗിക്കുകയാണ്.

 

കഴിഞ്ഞ മാസം ചൈനയും പാക്കിസ്ഥാനും രഹസ്യമായി ഇതുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തേക്കുള്ള കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ജൈവായുധം വികസിപ്പിച്ചെടുക്കാനാണ് ചൈന പാക്കിസ്ഥാന്റെ കൂട്ടുപിടിക്കുന്നതെന്നും സൂചനയുണ്ട്. വുഹാനും പാക്കിസ്ഥാൻ ശാസ്ത്രജ്ഞരും നടത്തിയ അഞ്ച് പഠനങ്ങളുടെ ഫലങ്ങൾ ശാസ്ത്രീയ പ്രബന്ധങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഓരോന്നും സൂനോട്ടിക് രോഗകാണുക്കളുടെ ( മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗാണുക്കൾ) കണ്ടെത്തലും പരീക്ഷണങ്ങളും ഉൾക്കൊള്ളുന്നു.

 

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധികളാണ് സൂനോട്ടിക് രോഗകാരികൾ. വെസ്റ്റ് നൈൽ വൈറസ്, മെഴ്സ്-കൊറോണ വൈറസ്, ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ വൈറസ്, ത്രോംബോസൈറ്റോപീനിയ സിൻഡ്രോം വൈറസ്, ചിക്കുൻ‌ഗുനിയ വൈറസ് എന്നിവയുടെ പരീക്ഷണങ്ങളും ജീനോം സീക്വൻസിംഗും പഠനങ്ങളിൽ ഉൾപ്പെടുന്നു.

 

നിലവിൽ, ഈ രോഗാണുക്കൾക്ക് ചികിത്സയോ വാക്സീനോ ഇല്ല. അവയിൽ ചിലത് ലോകത്തിലെ ഏറ്റവും മാരകവും പകർച്ചവ്യാധിയുമാണെന്ന് കണക്കാക്കപ്പെടുന്നു എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. വൈറസ് ബാധിച്ച വെറോ സെല്ലുകൾ നൽകിയതിന് വുഹാന്റെ ദേശീയ വൈറസ് റിസോഴ്‌സ് സെന്ററിന് ഒരു പഠനം നന്ദി പറയുന്നുണ്ട്. നടത്തിയ അഞ്ച് പഠനങ്ങളിൽ ഓരോന്നിനും ചൈന-പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോറിനൊപ്പം (സി‌പി‌ഇസി) ബയോ സേഫ്റ്റിയുടെ പ്രധാന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള രാജ്യാന്തര സഹകരണം പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്.

 

ചൈനയുടെ വമ്പിച്ച ബിആർഐ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിന്റെ പ്രധാന ഘടകമാണ് സി‌പി‌ഇസി. ഇവ രണ്ടും 2015 ൽ പ്രഖ്യാപിക്കപ്പെട്ടതാണ്. ചൈനീസ് കൊളോണിയൽ വികാസത്തിന്റെ മൂടുപടമാണെന്നാണ് ബി‌ആർ‌ഐയെ രൂക്ഷമായി വിമർശിക്കുന്നത്. വികസിത രാജ്യങ്ങളെ വലിയ തോതിൽ കടബാധ്യതകളാക്കി, അതുവഴി ചൈനയ്ക്ക് കീഴിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്.

 

അഞ്ച് പഠനങ്ങൾ 2017 ഡിസംബറിനും ഈ വർഷം മാർച്ച് 9 നും ഇടയിൽ പ്രസിദ്ധീകരിച്ചതാണ്. പുതിയ വുഹാൻ-പാക്കിസ്ഥാൻ മിലിട്ടറി ബയോ പ്രോഗ്രാമിന്റെ പ്രഖ്യാപനത്തിന് മുൻപുള്ളതാണ് ഇതെന്നാണ് അറിയുന്നത്. എന്നാൽ, പാക്കിസ്ഥാൻ മിലിട്ടറിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പറയാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

 

അഞ്ച് പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ ആയിരക്കണക്കിന് പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രധാനമായും വിദൂര പ്രദേശങ്ങളിൽ താമസിക്കുകയും മൃഗങ്ങളുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തവരാണ് ഇവരെന്നും ദി ക്ലാക്സൺ പറയുന്നു. അതായത് പാക്കിസ്ഥാനികളെ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തുന്നു.

 

വളരെ വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ക്ളാക്സൺ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത് ചൈന അതിന്റെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വഴി പാക്കിസ്ഥാനിലെ മാരകമായ ബയോളജിക്കൽ ഏജന്റുമാരെ പരീക്ഷിക്കുകയാണെന്നും പാക്കിസ്ഥാൻ ശാസ്ത്രജ്ഞർക്ക് രോഗകാരികളെയും ബയോ ഇൻഫോർമാറ്റിക്സുകളെയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വിപുലമായ പരിശീലനം നൽകുന്നുവെന്നുമാണ്.

 

ഉയർന്നുവരുന്ന പകർച്ചവ്യാധികൾ, പകരുന്ന രോഗങ്ങളുടെ ജൈവിക നിയന്ത്രണം എന്നിവയിൽ ഗവേഷണം നടത്താൻ പാക്കിസ്ഥാൻ മിലിട്ടറിയും ചൈനയും തമ്മിൽ രഹസ്യ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ പ്രോഗ്രാം വിവിധ ഇരട്ട-ഉപയോഗ ഗവേഷണ പ്രോജക്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അതായത് അവർക്ക് സൈനിക, സിവിലിയൻ ആപ്ലിക്കേഷനുകൾ ഉണ്ടായിരിക്കാം. ചൈനയും പാക്കിസ്ഥാനും ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, ഇസ്‌ലാമാബാദ് തങ്ങളുടെ സൈനികവും വുഹാൻ ലാബും തമ്മിലുള്ള കരാറിന്റെ അസ്തിത്വം സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 

English Summary: China conducting experiments of dangerous pathogens with Pakistan since 2015: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com