ADVERTISEMENT

ലഭ്യമായ അറിവില്‍ ഇതുവരെ ആര്‍ക്കും ടൈം ട്രാവല്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, അതിപ്പോഴും സാങ്കേതികമായി സാധ്യമാണെന്ന ചിന്ത പല ശാസ്ത്രജ്ഞരുടേയും ചിന്തകളെ ചൂടുപിടിപ്പിക്കാറുണ്ട്. ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനും നിങ്ങളുടെ മാതാപിതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച ഇല്ലാതാക്കാനും കഴിഞ്ഞാല്‍ നിങ്ങളുടെ നിലനില്‍പ്പ് തന്നെ ഏങ്ങനെ സാധ്യമാണ്? എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുമുണ്ട്. 

 

നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തിന്റെ തലപെരുപ്പിക്കുന്ന ഒരു ചിന്തയാണ് ടൈം ട്രാവലെന്നത്. 'ഗ്രാന്റ് ഫാദര്‍ പാരഡോക്‌സ്' എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ജെര്‍മെയ്ന്‍ ടോബറാണ് ഈ വിഷയത്തില്‍ പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിരിക്കുന്നത്. ഏതെങ്കിലും വസ്തുവിന്റെ നിശ്ചിത സമയത്തെ നിലയെക്കുറിച്ച് അറിവുണ്ടെങ്കില്‍ ആ വസ്തുവിന്റെ മുഴുവന്‍ ചരിത്രവും വെളിവാകുമെന്നാണ് ക്ലാസിക്കല്‍ ബലതന്ത്രം നിര്‍വചിക്കുന്നതെന്ന് ടോബര്‍ പറയുന്നു. മാത്രമല്ല ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ടൈം ലൂപ്പുകളും ടൈം ട്രാവലും സാധ്യമാണെന്ന പ്രവചനവും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരേ സംഭവം ഭാവിയിലും ഭൂതകാലത്തും സാധ്യമാണ്. 

 

ഇതുപ്രകാരം ഭൂതകാലത്തേക്ക് പോയി ഒരാള്‍ക്ക് കോവിഡ് പോലുള്ള മഹാമാരി ആരംഭിക്കുന്നത് തടയാനാകും. അതേസമയം, ഈ പ്രത്യേക ദൗത്യം സാധ്യമായാല്‍  പോലും വെല്ലുവിളികള്‍ വേറെയുമുണ്ടെന്ന വസ്തുതയാണ് ടോബര്‍ ഓര്‍മിപ്പിക്കുന്നത്. നേരത്തെ അറിവില്ലാത്ത മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ അസുഖം പടര്‍ന്നുപിടിക്കാനുള്ള സാധ്യത അപ്പോഴുമുണ്ടെന്നാണ് ടോബര്‍ ഓര്‍മിപ്പിക്കുന്നത്. 

 

ടൈം ട്രാവല്‍ സാധ്യമാണെങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിന്നും ടൈം ട്രാവലേഴ്‌സിനെ വിലക്കണമെന്നാണ് പഠനം പറയുന്നത്. ഈ പഠനം സയന്‍സ് ഫിക്ഷൻ പോലെ തോന്നിപ്പിക്കുന്നതാണെന്നാണ് കോബറിന്റെ പഠനത്തിന് മേല്‍നോട്ടം വഹിച്ച ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ഫിസിസിസ്റ്റ് ഫാബിയോ കോസ്റ്റ പറയുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൈം ട്രാവല്‍ എന്നത് ശാസ്ത്രലോകത്തിന്റെ പഠനങ്ങളിലും ശാസ്ത്രജ്ഞരുടെ ഗവേഷണ പ്രബന്ധങ്ങളിലും മാത്രം ഒതുങ്ങിയിട്ടുള്ള ഒന്നാണ്. 

 

സ്റ്റീഫന്‍ ഹോക്കിങിനെ പോലുള്ള പല മുതിര്‍ന്ന ശാസ്ത്രജ്ഞരും ഭാവിയില്‍ ടൈംട്രാവല്‍ എന്നത് സംഭവ്യമാണെന്ന് കരുതിയവരായിരുന്നു. ഭൂതകാലത്തേക്ക് എത്താനായാല്‍ ഇഷ്ടമുള്ളതെന്തും ചെയ്യാനാവുമെന്നും ഈ പഠനം പറയുന്നു. ടൈം ട്രാവല്‍ സാധ്യമാണെന്ന് പറയുന്ന ഈ ഗവേഷണഫലം ക്ലാസിക്കല്‍ ആൻഡ് ക്വാണ്ടം ഗ്രാവിറ്റിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: A Physicist Has Worked Out The Math That Makes 'Paradox-Free' Time Travel Plausible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com