sections
MORE

അതിവേഗ ചൊവ്വാ യാത്രയ്ക്ക് ഫാത്തിമ ഇബ്രാഹിമിന്റെ പുതിയ റോക്കറ്റ് ആശയം

fusion-rocket
SHARE

മനുഷ്യന്റെ ചൊവ്വാ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വേഗം പകര്‍ന്നുകൊണ്ട് അമേരിക്കന്‍ ഊര്‍ജ്ജവിഭാഗത്തിലെ പിപിപിഎൽ (PPPL) ലബോറട്ടറിയിലെ ഡോ. ഫാത്തിമ ഇബ്രാഹിമിന്റെ കണ്ടെത്തല്‍. മാഗ്നെറ്റിക് ഫീല്‍ഡ് ഉപയോഗിച്ചുകൊണ്ട് പ്ലാസ്മ പാര്‍ട്ടിക്കിള്‍സിനെ ഇന്ധനമാക്കുന്ന പുത്തന്‍ ഫ്യൂഷന്‍ റോക്കറ്റ് ആശയമാണ് ഫാത്തിമ ഇബ്രാഹിമി മുന്നോട്ടുവെക്കുന്നത്. നിലവിലെ സാങ്കേതികവിദ്യയെ അപേക്ഷിച്ച് പത്തിരട്ടിവേഗത്തില്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ ഈ ഫ്യൂഷന്‍ റോക്കറ്റിനാവുമെന്നാണ് കരുതപ്പെടുന്നത്.

2017 മുതല്‍ തന്നെ ഈ ആശയം തനിക്കുണ്ടെന്ന് ഫാത്തിമ പറയുന്നു. ഈ സാങ്കേതികവിദ്യപ്രകാരം പുറത്തുവരുന്ന പ്ലാസ്‌മോയിഡുകള്‍ എന്ന് വിളിക്കുന്ന മാഗ്നെറ്റിക് ബബിളുകള്‍ക്ക് സെക്കൻഡില്‍ 20 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കാനാവും. സൂര്യന്‍ അടക്കമുള്ള പ്രപഞ്ചത്തിലെ നക്ഷത്രങ്ങളില്‍ ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്ന പ്രക്രിയയാണ് ഫ്യൂഷന്‍. ഈ ഫ്യൂഷന്‍ പ്രവര്‍ത്തനം വഴിയുള്ള ഊര്‍ജ്ജോത്പാദനം പരീക്ഷണശാലയില്‍ സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും ശാസ്ത്രജ്ഞര്‍ തുടരുകയാണ്. 

ഫാത്തിമ ഇബ്രാഹിമിയുടെ പ്ലാസ്മ ത്രസ്റ്ററുകള്‍ ഇലക്ട്രിക് ഫീല്‍ഡ് ഉപയോഗിച്ചാണ് ആവശ്യമായ വേഗം കൈവരിക്കുന്നത്. PPPLലേയും നാഷണല്‍ എനര്‍ജി റിസര്‍ച്ച് സയന്റിഫിക് കംപ്യൂട്ടര്‍ സെന്ററിലേയും മറ്റും കംപ്യൂട്ടറുകളില്‍ തയാറാക്കിയ മാതൃക പ്രകാരം നിലവിലുള്ള റോക്കറ്റ് സംവിധാനങ്ങളേക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഇവക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നുണ്ട്. യാത്രയുടെ തുടക്കത്തിലെ ഉയര്‍ന്ന വേഗം കൈവരിക്കാന്‍ സാധിക്കുന്നത് അന്യഗ്രഹയാത്രകള്‍ എളുപ്പമാക്കുകയും ചെയ്യും. 

ഫ്യൂഷന്‍ ഉപയോഗിച്ച് റോക്കറ്റിന് വേഗം നല്‍കുകയെന്ന ഇബ്രാഹിമിയുടെ ആശയം മറ്റു റോക്കറ്റുകളെ അപേക്ഷിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് വ്യത്യസ്തമായിരിക്കുന്നത്. കാന്തിക മണ്ഡലത്തിന്റെ ശേഷിയില്‍ വരുത്തുന്ന മാറ്റം വഴി വേഗം കൂട്ടാനും കുറക്കാനും ഈ ഫ്യൂഷന്‍ റോക്കറ്റിനാവും. രണ്ടാമതായി ഈ സാങ്കേതിക വിദ്യ പ്രകാരം പ്ലാസ്മ പാര്‍ട്ടിക്കിളുകളും കാന്തിക കുമിളകള്‍ എന്നറിയപ്പെടുന്ന പ്ലാസ്‌മോയിഡുകളും ചേര്‍ന്നാണ് റോക്കറ്റിന് കുതിപ്പ് നല്‍കുന്നത്. മറ്റൊരു റോക്കറ്റ് ത്രസ്റ്റര്‍ ആശയങ്ങളും ഇതിന്റെ കാര്യക്ഷമതയുമായി മത്സരിക്കാന്‍ ശേഷിയുള്ളവയല്ല. ഇബ്രാഹിമിയുടെ ഫ്യൂഷന്‍ റോക്കറ്റില്‍ മാഗ്നെറ്റിക് ഫീല്‍ഡുകള്‍ ഉപയോഗിച്ചാണ് പ്ലാസ്മ പാര്‍ട്ടിക്കിളുകളുടെ കുതിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ മാഗ്നെറ്റിക് ഫീല്‍ഡുകളുടെ ഉപയോഗം റോക്കറ്റ് സാങ്കേതികവിദ്യയില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. 

മറ്റു റോക്കറ്റുകളില്‍ ഭാരമേറിയ വാതകങ്ങളാണ് പലപ്പോഴും ഇന്ധനമായി ഉപയോഗിക്കുന്നത്. ഫ്യൂഷന്‍ റോക്കറ്റില്‍ ഏത് ഗ്യാസും ഇന്ധനമായി ഉപയോഗിക്കാനാകുമെന്ന് ഇബ്രാഹിമി പറയുന്നു. അങ്ങനെ വന്നാല്‍ ഭാരം കുറഞ്ഞ ഗ്യാസുകള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള അവസരം ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുമെന്നതും റോക്കറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും.

English Summary: The Unusual Rocket Thruster That Will Send Humans to Mars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA