ADVERTISEMENT

മനുഷ്യന്റെ മാംസ ഭക്ഷണങ്ങളെ കുറിച്ച് ലോകത്ത് പൊസിറ്റീവും നെഗറ്റീവുമായ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ചിലർ ബീഫ് കഴിക്കരുതെന്ന് പറയുമ്പോൾ മറ്റുചിലർ ജീവിതത്തിൽ ഒരിക്കലും മാംസം ഉപേക്ഷിക്കാനാവില്ല എന്ന നിലപാടുകരാണ്. എന്നാൽ, മൈക്രോസ്ഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ് പറയുന്നത് ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്നാണ്.

 

ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ സ്ഥാപനം വിപുലമായ പൊതുജനാരോഗ്യ പദ്ധതികളിലും കാലാവസ്ഥാ വ്യതിയാന ഗവേഷണങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. 

 

സമ്പന്ന രാജ്യങ്ങൾ 100 ശതമാനം സിന്തറ്റിക് മാംസം മാത്രമേ കഴിക്കാവൂ എന്നാണ് കോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്സിന്റെ പുതിയ പുസ്തകത്തിൽ പറയുന്നത്. ഈ പുസ്തകത്തിലെ പല കാര്യങ്ങളും ട്വിറ്ററിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

 

‘ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം: നമുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും’ ആണ് ബിൽഗേറ്റ്സിന്റെ പുതിയ പുസ്തകം. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്‌വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങൾ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബിൽഗേറ്റ്സിന്റെ ആശയം.

 

ഇത്തരമൊരു വാദം മുന്നോട്ട് വെച്ചതോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഗേറ്റ്സിനെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. നേരത്തെയും നിരവധി ഓൺലൈൻ കുപ്രചരണങ്ങളുടെ ഇരയായ ബിൽഗേറ്റ്സ് ബീഫിലൂടെ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

 

English Summary: Bill Gates Sets Off Backlash After Suggesting Rich Countries Should Eat Only Synthetic Beef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com