ADVERTISEMENT

ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ കപ്പലുകളുടെ നിരവധി ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ സൂയസ് കനാനിലെ നിലവിലെ പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

suez-canal-2
Image credit: Airbus

 

suez-canal

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള പ്ലാനറ്റിന്റെ ഭൗമ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളും ഈജിപ്തിലെ സൂയസ് കനാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എയർബസിന്റെ പ്ലേയേഡ്സ് ഭൗമ നിരീക്ഷണ ഉപഗ്രഹവും കുടുങ്ങിയ കപ്പലിന്റെ അതിശയകരമായ ക്ലോസപ്പ് ചിത്രങ്ങൾ പിടിച്ചെടുത്ത് പുറത്തുവിട്ടു.

 

ഭൂമിയുടെ ഉപരിതലത്തിലുള്ള വളരെ ചെറിയ വസ്തുക്കൾ പോലും നിരീക്ഷിക്കാൻ ഷൂ ബോക്സ് വലുപ്പത്തിലുള്ള ക്യൂബ്സാറ്റുകൾക്ക് സാധിക്കുന്നുണ്ട്. ഇത്തരം ഉപഗ്രഹങ്ങളുടെ ക്യാമറകൾ ഉപയോഗിച്ച് ഭൂമിയിലെ പല നിര്‍ണായക ചിത്രങ്ങളും പകർത്തിയിട്ടുണ്ട്.

suez-canal-5
Photo: European Space Agency

 

suez-canal-4

ബുധനാഴ്ച പകർത്തിയ ഫോട്ടോയിൽ കനാലിൽ കുടുങ്ങിയ കപ്പലിന്റെ ക്ലോസപ്പ് കാണിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ചെങ്കടലിൽ നിന്ന് കനാലിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്ന ചരക്ക് കപ്പലുകളുടെ നിരയും കാണാം. ഈ ചിത്രം പകർത്തിയിരിക്കുന്നത് വ്യാഴാഴ്ചയാണ്.

suez-canal-3
Photo: CNES Airbus DS

 

വ്യാഴാഴ്ച പുലർച്ചെ പകർത്തിയ എയർബസിന്റെ പ്ലീയേഡ്സ് ഉപഗ്രഹത്തിൽ നിന്നുള്ള കാഴ്ചയിൽ കൂടുതൽ വിശദാംശങ്ങൾ കാണിക്കുന്നുണ്ട്. കണ്ടെയ്നർ കപ്പൽ വ്യക്തമായി കാണാം. ഉയർന്ന റെസല്യൂഷൻ കാഴ്ചയിൽ കപ്പലിലെ കണ്ടെയ്‌നറുകൾ വരെ മനസ്സിലാക്കാനാകുന്നുണ്ട്.

 

350 ലധികം പ്ലാനറ്റ് ഉപഗ്രഹങ്ങളാണ് ഇപ്പോൾ വിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 150 ലധികം എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നു. ഈ എണ്ണത്തിൽ പലപ്പോഴും ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. ഭൂകമ്പങ്ങളോടും മറ്റ് പ്രകൃതിദുരന്തങ്ങളോടും പ്രതികരിക്കാൻ കഴിയുന്ന ഇമേജുകളും പ്ലാനറ്റ് സൗജന്യമായി ലഭ്യമാക്കാറുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇറാഖ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനിയൻ മിസൈൽ ആക്രമണത്തിന്റെ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും പ്ലാനറ്റ് പുറത്തുവിട്ടിരുന്നു.

 

മാക്സർ ടെക്നോളജീസിന്റെ വേൾഡ് വ്യൂ -2 ഉപഗ്രഹവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്തി. കപ്പൽ നീക്കുന്നതിനുള്ള ഡ്രെഡ്ജിങ് പ്രവർത്തനങ്ങളും ഈ ചിത്രത്തിൽ കാണാം. 

 

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ -1 ഉപഗ്രഹം പകർത്തിയ ചിത്രത്തിൽ സൂയസ് കനാലിലേക്ക് പ്രവേശിക്കാൻ കാത്തുനിൽക്കുന്ന കപ്പലുകളെ കാണിക്കുന്നു. ഗവേഷണ സ്ഥാപനമായ സ്റ്റോൺഎക്‌സിന്റെ കണക്കുകൾ പ്രകാരം 150 ലധികം കപ്പലുകൾ ഇതുവഴി പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ്.

 

English Summary: The huge ship stuck in the Suez Canal is visible from space (satellite photos)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com