ADVERTISEMENT

കഴിഞ്ഞ ഒന്നരവര്‍ഷമായി ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കോവിഡ്–19 ല്‍ രക്ഷപ്പെടുത്താൻ പുതിയ മരുന്നിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ആന്റിപാരസൈറ്റിക് മരുന്നായ ഐവെർമെക്ടിന്റെ ഉപയോഗം കോവിഡ് രോഗത്തെ ഇല്ലാതാക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അമേരിക്കൻ ജേണലായ തെറാപ്യൂട്ടിക്സിൽ ആണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിക്കുന്നത്. എന്നാൽ, ഈ മരുന്നിന്റെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളിൽ ഏതെങ്കിലുമൊരു മരുന്ന് ഉപയോഗിക്കുമ്പോൾ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയുമാണ് പ്രധാനം. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കല്ലാതെ കോവിഡ് 19നെതിരെ ഐവർമെക്ടിൻ ഉപയോഗിക്കരുതെന്ന് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നതായി ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ട്വീറ്റ് ചെയ്തു.

ഈ മരുന്നിന്റെ സ്ഥിരമായ ഉപയോഗം മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനാൽ തന്നെ ഐവർമെക്റ്റിൻ ഉപയോഗം കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ ഫലപ്രദമാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഗവേഷണകർ അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കോവിഡ് -19 പ്രതിരോധത്തിനുള്ള ഒരു അദ്ഭുത മരുന്നായാണ് ഐവർമെക്റ്റിനെ കരുതുന്നത്.

 

യുഎസ് ഗവൺമെന്റിലെ മൂന്ന് മുതിർന്ന ശാസ്ത്രജ്ഞൻമാർ ഉൾപ്പെടെയുള്ള മെഡിക്കൽ വിദഗ്ധർ ആണ് ഗവേഷണം നടത്തിയത്. നിരവധി പഠനങ്ങളിൽ നിന്ന് ലഭ്യമായ ഡേറ്റയുടെ ഏറ്റവും സമഗ്രമായ അവലോകനമാണ് ഗവേഷണം. ഈ മരുന്ന് എത്രയും പെട്ടെന്ന് എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ വിദഗ്ധർ രോഗികൾക്ക് നൽകണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു.

 

കോവിഡ് -19 നുള്ള ശക്തമായ രോഗപ്രതിരോധവും ചികിത്സയുമാണ് ഐവർമെക്റ്റിൻ എന്ന് ലോകമെമ്പാടുമുള്ള പല പ്രദേശങ്ങളും ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും ഗവേഷകർ പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ ഈ മരുന്നിന് അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുന്നറിയിപ്പ്! ഫലപ്രാപ്തിയും സുരക്ഷയുമാണ് മുഖ്യമെന്ന് ലോകാരോഗ്യ സംഘടന

ഐവർമെക്ടിനെതിരെ രണ്ടു മാസത്തിനിടെ ഡബ്ല്യുഎച്ച്ഒ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. ആശുപത്രി പ്രവേശനം, മരണനിരക്ക് എന്നിവയുമായി മരുന്നിന് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവില്ലെന്നായിരുന്നു മാർച്ചിൽ ഇവർ പുറത്തിറക്കിയ മുന്നറിയിപ്പ്. കോവിഡിനെതിരെ പ്രായപൂർത്തിയായവരിൽ ഐവർമെക്ടിൻ ഉപയോഗിക്കാൻ ഗോവ അംഗീകാരം കൊടുത്തതിനു പിന്നാലെയാണ് ഡോ. സൗമ്യയുടെ ട്വീറ്റ് പുറത്തുവരുന്നത്.

രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനാണു ഐവർമെക്ടിൻ നല്‍കുന്നതെന്ന് ഗോവ പൊതുജനാരോഗ്യ മന്ത്രി വിശ്വജിത് പി. റാണെ ട്വിറ്ററിൽ കുറിച്ചിരുന്നു. 18 വയസിനു മുകളിലുള്ളവര്‍ക്കാണു ചികിത്സയെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനാണു മരുന്ന് നല്‍കുന്നതെന്ന് ഗോവ പൊതുജനാരോഗ്യ മന്ത്രി വിശ്വജിത് പി. റാണെ പറഞ്ഞു. 18 വയസിനു മുകളിലുള്ളവര്‍ക്കാണു ചികിത്സയെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഐവർമെക്ടിൻ പനി നിയന്ത്രിക്കാൻ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. പാരസൈറ്റിക് ഇൻഫെക്‌ഷനുകൾക്കെതിരെ ഉപയോഗിക്കുന്ന ഗുളികയാണ് ഐവർമെക്ടിൻ.

ഇതിനു സമാനമായ മുന്നറിയിപ്പാണ് ജർമന്‍ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ് കമ്പനി മെർക്കും നൽകിയിരിക്കുന്നത്. കോവിഡിനെതിരെ ഐവർമെക്ടിൻ ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമായി നിരീക്ഷിക്കുകയാണെന്ന് മെർക്ക് പറയുന്നു. ഐവർമെക്ടിൻ കോവിഡിനെതിരെ ഉപയോഗിക്കാമെന്നതിന് തങ്ങളുടെ പ്രീ–ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ അടിത്തറ കണ്ടെത്താനായിട്ടില്ല. കോവിഡ് രോഗികളിൽ ക്ലിനിക്കൽ പ്രവർത്തനത്തിനും ഫലപ്രാപ്തിക്കും അർഥവത്തായ തെളിവുകളും ലഭിച്ചിട്ടില്ല. ഭൂരിഭാഗം പഠനങ്ങളിലും സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾ ലഭ്യമല്ലെന്നും മെർക് പറയുന്നു.

English Summary: Immediate global ivermectin use can end pandemic: Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com