ADVERTISEMENT

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശുക്രനടുത്തുകൂടി രണ്ട് ഉപഗ്രഹങ്ങൾ കടന്നുപോയി. നാസയുമായി സഹകരിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ച സോളാർ ഓർബിറ്റർ പ്രോബ്, യൂറേപ്യൻ– ജാപ്പനീസ് സ്പേസ് ഏജൻസികൾ ചേർന്നു നിർമിച്ച ബെപികൊളംബോ എന്നിവയാണു കടന്നുപോയത്.

 

തിങ്കളാഴ്ച രാവിലെയാണ് സോളാർ ഓർബിറ്റർ പ്രോബ് ശുക്രന്റെ സമീപമെത്തിയത്. ഗ്രഹത്തിന്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി സൂര്യന്റെ ധ്രുവങ്ങളെ നിരീക്ഷിക്കുകയായിരുന്നു ഉദ്ദേശം. രണ്ടാം തവണയാണ് സോളാർ ഓർബിറ്റർ പ്രോബ് ശുക്രനു സമീപമെത്തുന്നത്.

 

സോളാർ ഓർബിറ്റർ പ്രോബ് കടന്നുപോയി 33 മണിക്കൂറുകൾക്കു ശേഷമാണ് ബെപികൊളംബോ ശുക്രന്റെ കുറച്ചു കൂടി അടുത്തുകൂടി കടന്നുപോയത്. ബുധൻ ലക്ഷ്യമാക്കി നീങ്ങുന്ന ഉപഗ്രഹത്തിനെ വേഗം കുറച്ച് ഭ്രമണ പഥത്തിലേക്കു പ്രവേശിപ്പിക്കാനുളള തയാറെടുപ്പുകളുടെ ഭാഗമായാണ് ശുക്രനടുത്തെത്തിയത്. ശുക്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചു വേഗം കുറച്ച് കൂടുതൽ നിയന്ത്രണം സാധ്യമാക്കുകയായിരുന്നു ചെയ്തത്. 2025ൽ ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിനു മുൻപായി 6 തവണ അടുത്തുകൂടി പറത്താനാണു ശാസ്ത്രലോകം പദ്ധതിയിട്ടിരിക്കുന്നത്. ബുധനു സമീപത്തുകൂടിയുള്ള ആദ്യ പറക്കൽ ഈ വർഷം ഒക്ടോബറിൽ ആകും. സമീപത്തുകൂടി പലതവണ പറക്കാതെ ബുധനിലേക്കെത്തുന്നത് ബുദ്ധിമുട്ടേറിയതാണെന്നാണു പദ്ധതി ഓപ്പറേഷൻസ് മാനേജർ പറഞ്ഞത്. ബുധനിൽ പ്രവേശിക്കാൻ ആവശ്യമായ ഊർജം ഇന്ധനം കത്തിച്ചു കണ്ടെത്തുന്നതു ചെലവേറിയതാണെന്നും ഇവർ പറഞ്ഞു.

 

ശുക്രനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്താൻ ഇത്തരത്തിലുള്ള പറക്കലുകളിലൂടെ കഴിയുമെന്നാണു കരുതുന്നത്. 2030നുള്ളിൽ 3 ഉപഗ്രഹങ്ങൾ ശുക്രലേക്ക് അയയ്ക്കാനാണു നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ലക്ഷ്യമിടുന്നത്. സോളാർ ഓർബിറ്റർ പ്രോബ് നേരത്തേ പോയതിനാൽ ശുക്രനുമൊത്ത് പ്രഭാത ഭക്ഷണത്തിനു സാധിച്ചില്ല, ബെപികൊളംബോയ്ക്കു ഉച്ചയൂണിനു കഴിഞ്ഞു എന്നാണു യൂറോപ്യൻ സ്പേസ് ഏജൻസി ട്വിറ്ററിൽ കുറിച്ചത്. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണു ബുധനും ശുക്രനും.

 

English Summary: Space Probes of ESA, NASA Set to Make Two Venus Flybys Within 33 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com