ADVERTISEMENT

ബഹിരാകാശത്ത് മൂന്നു ദിവസം താമസിച്ച നാലു പേർ സുരക്ഷിതമായി ഭൂമിയിലിറങ്ങി. ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച മറ്റൊരു വൻ നേട്ടമാണിത്. സ്പേസ്എക്സിന്റെ പേടകത്തിലാണ് ഇവർ നാലു പേരും തിരിച്ചെത്തിയത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 7.06 നായിരുന്നു ലാൻഡിങ്. നാലു പേരെയും വഹിച്ചുള്ള സ്പേസ്എക്സ് പേടകം പാരച്യൂട്ടിന്റെ സഹായത്തോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഇറങ്ങിയത്.

സ്പേസ് എക്സിന്റെ ‘ഇൻസ്പിറേഷൻ 4’ ദൗത്യത്തിലെ യാത്രികരായ ക്രിസ് സെംബ്രോസ്കി, സിയാൻ പ്രോക്റ്റർ, ജാറദ് ഐസക്മാൻ, ഹെയ്‌ലി അർസിനോ എന്നിവർ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഡ്രാഗൺ ബഹിരാകാശപേടകത്തിനുള്ളിൽ. ചരിത്രത്തിലാദ്യമായി, യാത്രികരെല്ലാം പ്രത്യേക സാങ്കേതിക പരിശീലനം നേടാത്ത സാധാരണക്കാരാണെന്ന പ്രത്യേകതയുള്ള ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചിത്രം: റോയിട്ടേഴ്സ്
സ്പേസ് എക്സിന്റെ ‘ഇൻസ്പിറേഷൻ 4’ ദൗത്യത്തിലെ യാത്രികരായ ക്രിസ് സെംബ്രോസ്കി, സിയാൻ പ്രോക്റ്റർ, ജാറദ് ഐസക്മാൻ, ഹെയ്‌ലി അർസിനോ എന്നിവർ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഡ്രാഗൺ ബഹിരാകാശപേടകത്തിനുള്ളിൽ. ചരിത്രത്തിലാദ്യമായി, യാത്രികരെല്ലാം പ്രത്യേക സാങ്കേതിക പരിശീലനം നേടാത്ത സാധാരണക്കാരാണെന്ന പ്രത്യേകതയുള്ള ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചിത്രം: റോയിട്ടേഴ്സ്

നാലു പാരച്യൂട്ടുകളിലായാണ് സ്പേസ്എക്സ് ഡ്രാഗൺ താഴോട്ടിറങ്ങിയത്. സമുദ്രത്തിൽ മുൻകൂട്ടി തീരുമാനിച്ചിരുന്ന ഭാഗത്താണ് പേടകം ഇറങ്ങിയത്. ഇറങ്ങിയ ഉടനെ ബോട്ടുകൾ കുതിച്ചെത്തി സഞ്ചാരികളെ പുറത്തെത്തിച്ച് കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയി. ബഹിരാകാശ വിദഗ്ധരുടെ സഹായമില്ലാതെയാണ് നാലു പേരും മൂന്നു ദിവസം ഭൂമിക്ക് ചുറ്റും കറങ്ങിയത്. 

Inspiration-4-team

ബഹിരാകാശ നിലയത്തിനേക്കാൾ ഉയരത്തിലായിരുന്നു പേടകം സഞ്ചരിച്ചിരുന്നത്. ഭൂമിയിൽ നിന്നും 575 കിലോമീറ്റർ ഉയരത്തിലായിരുന്നു ബഹിരാകാശ സഞ്ചാരം. ദിവസവും 15 തവണയാണ് ഇവർ ഭൂമിയെ വലംവച്ചിരുന്നത്. അതായത് ബഹിരാകാശ നിലയത്തിനേക്കാൾ വേഗത്തിലായിരുന്നു സ്പേസ്എക്സ് പേടകത്തിന്റെ സഞ്ചാരം. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ സെപ്റ്റംബർ 15നാണ് ഇവർ ബഹിരാകാശത്തേക്ക് പോയത്. ഇൻസ്പിരേഷൻ 4 എന്നത് സ്പേസ് എക്സ് സാധാരണക്കാർക്കായി നടത്തുന്ന ആദ്യ ദൗത്യം കൂടിയാണിത്.

ഇന്റഗ്രേറ്റഡ് പേയ്മെന്റ് പ്രോസസിങ് കമ്പനിയായ ഷിഫ്റ്റ്4 പേയ്മെന്റ്സിന്റെ സിഇഒ ഐസക്മാൻ (37) ആണ് ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ഒന്നാമത്തെ വ്യക്തി. സെന്റ് ജൂൺസ് ചിൽഡ്രൺ റിസർച് ആശുപത്രിക്ക് പിന്തുണ തേടിയായിരുന്നു ഇൻസ്പിരേഷൻ 4ന്റെ പറക്കൽ. തനിക്കൊപ്പം മറ്റു മൂന്നുപേരുടെ ചെലവും ഐസക്മാൻ തന്നെയാണ് ഏറ്റെടുത്തത്. എല്ലാവർക്കും ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം ആറു മാസം മുൻപ് തന്നെ സ്പേസ് എക്സ് നൽകിയിരുന്നു.

Space-x-Inspiration-4a

 

സ്വകാര്യ ബഹിരാകാശ ദൗത്യവുമായി മുന്നോട്ടുപോകുന്ന സ്പേസ് എക്സിന്റെ ഏറ്റവും പുതിയ ദൗത്യങ്ങളിലൊന്നാണിത്. സിയാൻ പ്രോക്റ്റർ (51), ഹെയ്‌ലി അർസിനോ (29), ക്രിസ് സെംബ്രോസ്കി (42) എന്നിവരായിരുന്നു സാധരാണക്കാരായ യാത്രക്കാർ. കുട്ടിക്കാലത്ത് ബാധിച്ച കാൻസറിനെ അതിജീവിച്ച, സെന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹെയ്‌ലി ആയിരുന്നു യാത്രക്കാരിൽ പ്രായം കുറഞ്ഞയാൾ. അതേസമയം, മറ്റു രണ്ടുപേരായ സിയാൽ പ്രാക്റ്റർ, ക്രിസ് സെംബ്രോസ്കി എന്നിവരെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

 

English Summary: SpaceX's all-civilian crew returns to Earth safely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com