ADVERTISEMENT

മുൻനിര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് (സാറ്റ്‌കോം) കമ്പനിയായ വൺവെബിന്റെ 40 ഉപഗ്രഹങ്ങൾ സ്‌പേസ്എക്‌സ് വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. വൺവെബിൽ നിന്നുള്ള 15-ാമത്തെ വിക്ഷേപണമാണിത്. സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്പ‌നികളാണ് വൺവെബും സ്പേസ്എക്സും. 

 

ഒക്ടോബറിൽ ഇന്ത്യയിൽ നിന്നും വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇതിനു ശേഷമുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. 2023–ഓടെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകളുടെ ആഗോള കവറേജ് നൽകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് വൺവെബ് ശ്രമിക്കുന്നത്. വൺവെബ് ഫ്ലോറിഡയിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇതാദ്യമാണ്. എയർബസിന്റെ സഹായത്തോടെയാണ് വൺവെബ് സാറ്റലൈറ്റുകൾ നിർമിക്കുന്നത്.

 

വൺവെബ് ഇതിനകം തന്നെ 502-ലധികം ഉപഗ്രഹങ്ങൾ വിന്യസിച്ചു. കൂടാതെ മൊത്തം ഉപഗ്രഹങ്ങളുടെ 80 ശതമാനവും വിക്ഷേപിച്ചു കഴിഞ്ഞു. കമ്പനിക്ക് ഇനി മൂന്ന് വിക്ഷേപണങ്ങൾ കൂടി ബാക്കിയുണ്ട്. ഇന്നത്തെ 40 ഉപഗ്രങ്ങളുടെ വിക്ഷേത്തോടെ യുഎസ്, വടക്കേ ആഫ്രിക്ക, തെക്കൻ യൂറോപ്പ്, വടക്കേ ഇന്ത്യ, ജപ്പാൻ, മിഡിൽ ഈസ്റ്റ്, സതേൺ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാറ്റ്‌കോം സേവനങ്ങൾ ലഭ്യമാക്കാൻ വൺവെബിന് കഴിയും.

 

English Summary: OneWeb 40 Satellites Launched Successfully by SpaceX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com