Premium

2 ബസിന്റെ വലുപ്പം: താണു പറക്കും ചൈനീസ് ചാരക്കണ്ണ്; ബലൂണിൽ ഒളിപ്പിച്ച ആ ദൗത്യം... ?

HIGHLIGHTS
  • അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ കൈവശമുണ്ടായിട്ടും ചൈനയുടെ ബലൂൺ പറത്തിക്കളി എന്തിന്?
  • ചാരബലൂണുകളുടെ നിയന്ത്രണം എങ്ങനെ?
  • ചാരബലൂണുകൾ മുൻപ് ഉപയോഗിച്ചത് യുഎസ് സേനയും
China balloon: Many questions about suspected spy in the sky
ചൈനീസ് ബലൂൺ യുഎസ് വെടിവച്ചു വീഴ്ത്തിയപ്പോൾ. (Image- Reuters).
SHARE

യുഎസ് വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ‘ചാര’ ബലൂണിനെ യുഎസ് വെടിവച്ചിട്ട വാർത്തയ്ക്ക് പിന്നാലെ ചർച്ചാ വിഷയമായിരിക്കുന്നത് ചാര ബലൂണുകളെ പറ്റിയാണ്. പൊതുവേ സാധാരണ ബലൂണുകൾ മാത്രം കണ്ടു പരിചയിച്ചതിനാൽ എന്താണ് ചാര ബലൂണുകൾ എന്നാണ് പലർക്കും സംശയം. ടെക്നോളജിയുടെ കാലത്ത് എന്താണ് ബലൂൺ പറത്തി ചൈന കളിക്കുന്നത് എന്നും സംശയം കാണും. എന്നാൽ, നിസാരമായി കാണേണ്ട ഈ വിരുതനെ. നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കക്ഷിയാണ് ഈ ചാര ബലൂണുകൾ. യുദ്ധ കാലഘട്ടങ്ങളിൽ ചാരപ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിർമാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം. 1794 മുതൽ ചാര ബലൂണുകൾ ഉപയോഗത്തിലുണ്ടെന്നാണ് കരുതുന്നത്. ചാര ബലൂണുകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? പല നിരീക്ഷണ ഉപഗ്രഹങ്ങളും സ്വന്തമായി ഉണ്ടായിട്ടും ചൈനയുടെ ബലൂൺ തന്ത്രത്തിനു പിന്നിലെന്താണ്? വിശദമായി പരിശോധിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS