വികസിപ്പിച്ചെടുത്തത് 200% കാര്യക്ഷമതയുള്ള ലൈറ്റ് സെൻസർ, ഹൃദയമിടിപ്പ് പരിശോധിക്കാനും ഉപയോഗിക്കാം

'Impossible' Light Sensor With an Efficiency of 200 Percentage
Photo: Pixabay
SHARE

200 ശതമാനം കാര്യക്ഷമതയുള്ള പ്രകാശത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്ന സെന്‍സറുകളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഈ സെന്‍സറിന്റെ സഹായത്തില്‍ ഹൃദയമിടിപ്പും ശ്വസനവുമെല്ലാം ശരീരത്തില്‍ പ്രത്യേകിച്ച് ഒരു ഉപകരണവും ഘടിപ്പിക്കാതെ തന്നെ നിരീക്ഷിക്കാന്‍ സാധിക്കും. സയന്‍സ് അഡ്വാന്‍സസിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പ്രകാശകണങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റാനുള്ള കഴിവിനെയാണ് ഫോട്ടോഡയോഡിന്റെ കാര്യക്ഷമതയായി കണക്കാക്കുന്നത്. ഇവിടെ കുറച്ചുകൂടി കാര്യക്ഷണമായ കണക്കെടുപ്പിനായി ഫോട്ടോ ഇലക്ട്രോണ്‍ യീല്‍ഡിനെയാണ് ഗവേഷകര്‍ ആശ്രയിക്കുന്നത്. സെന്‍സറില്‍ പതിക്കുന്ന പ്രകാശകണങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണമെടുക്കാന്‍ ഫോട്ടോ ഇലക്ട്രോണ്‍ യീല്‍ഡിന് സാധിക്കും. ഇതുവഴി എത്രത്തോളം വൈദ്യുതി ഉത്പാദിപ്പിച്ചുവെന്നല്ല എത്രത്തോളം ഊര്‍ജം വഹിക്കാന്‍ ശേഷിയുള്ള കണങ്ങളുണ്ടായി എന്നതിന്റെ കണക്കാണെടുക്കുന്നത്. 

പെറോവ്‌സൈറ്റ്, ഓര്‍ഗാനിക് എന്നിങ്ങനെ രണ്ട് തരം സൗരോര്‍ജ പാനലുകളാണ് ഗവേഷക സംഘം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചത്. ഈ രണ്ട് പാനലുകളും ഒന്നിനുമുകളില്‍ ഒന്നായി വെച്ചായിരുന്നു പരീക്ഷണം. പ്രകാശ കണങ്ങളെ മുകളിലെ പാനല്‍ വിട്ടു പോയാലും താഴെയുള്ളത് പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഈ പരീക്ഷണത്തില്‍ 70 ശതമാനം ക്വാണ്ടം കാര്യക്ഷമത നേടാന്‍ സാധിച്ചു. 

ക്വാണ്ടം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പച്ച വെളിച്ചം കൂടി കൂട്ടിച്ചേര്‍ത്തു. ഫില്‍റ്ററിലും ഒന്നിലേറെ വെളിച്ചങ്ങളെ സ്വീകരിക്കാന്‍ പാകത്തിലേക്ക് മാറ്റി. ഇതോടെയാണ് ഫോട്ടോഡയോഡിന്റെ ക്വാണ്ടം കാര്യക്ഷമത 200 ശതമാനമായി കൂടിയത്. പച്ച വെളിച്ചം ഒരു സൗരോര്‍ജ പാനലിലേക്ക് കൂടുതല്‍ ഇലക്ട്രോണുകളെ പുറത്തുവിടുകയും രണ്ടാമത്തെ പാളിയില്‍ വച്ച് ഇത് വൈദ്യുതിയായി മാറുകയും ചെയ്തുവെന്നാണ് ഗവേഷക സംഘത്തിന്റെ നിഗമനം. ഇതാണ് അസാധ്യമെന്ന് കരുതുന്ന 200 ശതമാനം കാര്യക്ഷമതയിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.

കടലാസിന്റെ നൂറിലൊന്ന് കനം മാത്രമുള്ള വളരെ നേരിയ കനമുള്ള ഫോട്ടോഡയോഡാണ് പരീക്ഷണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 130 സെന്റിമീറ്റര്‍ അകലെ നിന്നു പോലും നേരിയ ചലനങ്ങള്‍ പിടിച്ചെടുക്കാന്‍ ഈ ഫോട്ടോഡയോഡിനാവുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും നിരീക്ഷിക്കാന്‍ ഈ ഫോട്ടോഡയോഡിന് എളുപ്പം സാധിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്‌സ് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

English Summary: Engineers Create an 'Impossible' Light Sensor With an Efficiency of 200%

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS