ADVERTISEMENT

പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡര്‍ ഇറക്കുകയെന്നതാണ് ആദ്യത്തേത്. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ ഓടിക്കുകയെന്നതാണ് രണ്ടാമത്തേത്. ചന്ദ്രനില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ലക്ഷ്യം.

 

spl-chandrayaan-rover-movement-graphics-1

കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തിൽ വളരെ കുറഞ്ഞ വേഗത്തിലാണ് റോവർ സഞ്ചരിക്കുക.റോവറിലെ ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ഉപകരണങ്ങൾ (പേലോഡ്)മുതൽ പ്രവർത്തനം തുടങ്ങി. ഇതോടെ വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയിലെ പേലോഡുകൾ എല്ലാം പ്രവർത്തനക്ഷമമായി.

 

14 ദിവസത്തെ യാത്രയുടെ ലക്ഷ്യം

chandrayaan-3-rover-6

 

ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറിലും ചന്ദ്രനിലൂടെ സഞ്ചരിക്കുന്ന റോവറിലും പരീക്ഷണങ്ങള്‍ നടത്താനുള്ള ഉപകരണങ്ങളുണ്ട്. 14 ദിവസമാകും ലാൻഡറും റോവറും പ്രവർത്തിക്കുക. കാരണം അത്രയും ദിവസമാണ് ചന്ദ്രനിലെ പകൽ. സൗരോർജ്ജത്തിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുക.പ്രൊപ്പൽഷൻ മോഡ്യൂളിലെ പഠനോപകരണമായ ഷേപ്(Spectro-polarimetry of HAbitable Planet Earth) ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാകുന്ന ഘടകങ്ങൾ പഠിക്കുകയാണ് ചെയ്‌യുന്നത്. 

 

ഇത് ഇന്ത്യയുടെ എക്സോപ്ലാനറ്റ് ഗവേഷണങ്ങൾക് മുതൽക്കൂട്ടാകും. പ്ലാസ്മയും അതിന്റെ സാധ്യതകളും പഠിക്കാനുള്ള രംഭ (Radio Anatomy of Moon Bound Hypersensitive ionosphere and Atmospher), ഉപരിതലെ താപനില പഠിക്കാനുള്ള ചാസ്തെ Chandra’s Surface Thermo physical Experiment ( ChaSTE),ഭൂകമ്പ സാധ്യത അളക്കുന്നു Instrument for Lunar Seismic Activity (ILSA) എന്നിവ പഠനങ്ങളും നിരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു. LASER Retroreflector Array (LRA) എന്നിവ പ്രവർത്തിക്കാനൊരുങ്ങുന്നു

 

ചന്ദ്രോപരിതലത്തിലെ അയോണുകളുടെയും ഇലെക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ പ്രോപ്പർട്ടീസ്, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ചു അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.റോവറിലെ LASER Induced Breakdown Spectroscope (LIBS), Alpha Particle X-ray Spectrometer (APXS) എന്നി ഉപകരണങ്ങൾ ചന്ദ്രന്റെ മൂലക ഘടന ആണ് പഠനവിധേയമാക്കുക.

 

വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു ഇസ്രോ

 

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ ക്യാമറ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ലാൻഡറിനെ കണ്ടെത്തി ചിത്രം പകർത്തി. 23 ന് ലാൻഡറിലെ റാംപ് തുറക്കുന്നതിന്റെയും അതിലുണ്ടായിരുന്ന റോവറിന്റെ സോളർ പാനലുകൾ ക്രമീകരിക്കുന്നതിന്റെയും 24 ന് ലാൻഡറിന്റെ റാംപിലൂടെ റോവർ ചന്ദ്രനിലേക്ക് ഇറങ്ങി ചക്രങ്ങൾ അടയാളപ്പെടുത്തി മുന്നോട്ടു ചലിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു.

 

English summary: Pragyaan Rover: All you need to know about India’s moon rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com