ADVERTISEMENT

വീട് കോൺക്രീറ്റിങിൽ കാപ്പിയുടെ സ്ഥാനമെന്താണ്. പണിക്കാർക്കും മറ്റും കാപ്പിയുണ്ടാക്കാൻ എന്നതല്ലാതെ മറ്റൊരുത്തരം ഉണ്ടാകില്ല. എന്നാൽ കാപ്പിക്കുരു സംസ്കരണത്തിനിടെയുണ്ടാകുന്ന ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ ഉപയോഗിച്ച് കൂടുതൽ ശക്തമായ കോൺക്രീറ്റ് നിർമിക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം എൻജിനിയർമാർ. മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎംഐടി യൂണിവേഴ്സിറ്റിയിലെ എൻജിനിയർമാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 

 

 സാധാരണ സിമന്റ് കോൺക്രീറ്റ് നിർമിക്കുന്നത് സിമന്റ്, മണൽ, മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ, ജലം എന്നിവ കുഴച്ചുചേർത്താണ്. ഇതിനുപകരം കാപ്പിക്കുരു മാലിന്യത്തെ 30 ശതമാനം കരുത്തുള്ള കോൺക്രീറ്റ്  മെറ്റീരിയലാക്കി മാറ്റാൻ കഴിയുമെന്നാണ് കണ്ടെത്തൽ.  

 

കാപ്പിക്കുരു മാലിന്യത്തെ ചൂടാക്കി ചിരട്ടക്കരിക്കു സമാനമായ രീതിയിൽ ഭാരം കുറച്ച്  രൂപമാറ്റം വരുത്തിയെടുത്താൽ  മണലിനു പകരമുള്ള കോൺക്രീറ്റ് ഉൽപ്പന്നമാക്കി മാറ്റാൻ കഴിയും. 15 ശതമാനമെങ്കിലും മണലിന്റെ ഉപയോഗം  ഇതുവഴി കുറയ്ക്കാം. കാപ്പിക്കുരു മാലിന്യം മണലിനേക്കാൾ നേർത്തതായതിനാൽ സിമന്റുമായി എളുപ്പത്തിൽ കൂടിച്ചേരുമെന്നാണ് ഗവേഷകർ പറയുന്നത്.

 

കാപ്പിക്കുരു സംസ്ക്കരണ ശാലകളിൽ കാപ്പിപൊടി ഉണ്ടാക്കിയ ശേഷം ബാക്കിയാകുന്ന അവശിഷ്ടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്നു ആർഎംഐടി യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പങ്കുചേർന്ന ഡോ. ഷാന്നോൺ കിൽമാർട്ടിൻ പറയുന്നു.

 ഭാവിയിൽ നടപ്പാതകളടക്കമുള്ള അടിസ്ഥാന സൗകര്യ നിർമാണ പദ്ധതികളിൽ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതും ആലോചനയിലാണെന്നു ഗവേഷകർ പറഞ്ഞു. 

 

പുതിയ കണ്ടെത്തൽ പരിസ്ഥിതി മലിനീകരണവും പ്രകൃതിദത്ത മണലിന്റെ ഉപയോഗവും കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ പരിസ്ഥിതിക്കും ഏറെ പ്രയോജനകരണ്.ഓസ്ട്രേലിയയിൽ പ്രതിവർഷം 75,000 ടൺ കോഫിവേസ്റ്റ് ഉൽപ്പാദിപ്പിക്കപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.   

പുതിയ കണ്ടുപിടുത്തം ഭാവിയിൽ വലിയ മാറ്റങ്ങൾക്കിടയാക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

 

English Summary: Waste coffee grounds make concrete 30% stronger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com