ADVERTISEMENT

ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന  ഗഗൻയാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കൽ  പ്രഖ്യാപിച്ചു ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ. പരീക്ഷണ പറക്കൽ 2023 ഒക്ടോബർ 21 ന് രാവിലെ 7 നും 9 നും ഇടയിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതായി എക്സ്(ട്വിറ്ററിൽ) പങ്കുവച്ചു.  ക്രൂ മൊഡ്യൂളിന്റെ (സിഎം) ചിത്രങ്ങളും ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്.

 ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തുനിന്നു തിരിച്ചെത്തുന്നവരെ കടലിൽനിന്നു കരയ്ക്കെത്തിക്കുന്നതിന്റെ പരീക്ഷണം കഴിഞ്ഞ ജൂലൈയിൽ വിജയമായിരുന്നു. വിശാഖപട്ടണത്തെ നേവൽ ഡോക്‌ യാഡിലായിരുന്നു ഇസ്റോ– നാവികസേനാ പരീക്ഷണം. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂളിനെ കപ്പലിന്റെ ഡെക്കിൽ സുരക്ഷിതമായി ഇറക്കുന്നതുവരെയുള്ള ഓരോ സാഹചര്യവും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നായിരുന്നു പരീക്ഷണം.

gaganyaan-3

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) ആണ് 21 ന് നടക്കുക. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com