ADVERTISEMENT

വിജയകരമായ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ,നാസയുടെ ഒരു പ്രതിനിധി സംഘം ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചപ്പോൾ  ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് അദ്ഭുതപ്പെട്ടതായും യുഎസിനു ഇതു വിൽക്കണമെന്നു അവർ ആഗ്രഹിച്ചതായും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. 

ഡോ.എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നു ഇസ്രോ ആസ്ഥാനത്തെത്തിയ സംഘം വളരെ മനോഹരവും അതേസമയം വളരെ വിലകുറഞ്ഞതും നിർമ്മിക്കാൻ വളരെ എളുപ്പവുമായ സാങ്കേതിക വിദ്യയെക്കുറിച്ചു ചർച്ച ചെയ്തതെന്നും ആശ്ചര്യം പ്രകടിപ്പിച്ചതെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വിശദീകരിച്ചത്.

'ഇന്ത്യ ചന്ദ്രനിലാണ് സർ' എന്നു ഫോണിൽ പറഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി എന്നോട് ചോദിച്ചു, 'എപ്പോഴാണ് ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുന്നത്?' അതിനാൽത്തന്നെ, ഭാവിയിൽ ഇവിടെ ഇരിക്കുന്ന നിങ്ങളിൽ ചിലർ ആ ജോലി ചെയ്യും. ചിലർ ചന്ദ്രനിലേക്ക് പോകുന്ന റോക്കറ്റ് രൂപകൽപ്പന ചെയ്യുമെന്നുമെന്നും വിദ്യാർഥികളോടു സോമനാഥ് പറഞ്ഞു. 

റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കാനും ബഹിരാകാശ സാങ്കേതികവിദ്യയിൽ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കാനും. ഐഎസ്ആർഒയ്ക്ക് മാത്രമല്ല, എല്ലാവർക്കും ചെയ്യാൻ കഴിയും. ചെന്നൈയിൽ അഗ്നികുൾ എന്ന പേരിൽ ഒരു കമ്പനിയും ഹൈദരാബാദിൽ സ്കൈറൂട്ട് എന്ന പേരിൽ മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന അഞ്ച് കമ്പനികളെങ്കിലും ഉണ്ട് എസ് സോമനാഥ് കൂട്ടിച്ചേർത്തു.

രാത്രിയിലല്ല, ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണണമെന്ന് കലാം സർ പറഞ്ഞിരുന്നു.  ചന്ദ്രയാൻ -10 വിക്ഷേപണ വേളയിൽ, നിങ്ങളിൽ ഒരാൾ റോക്കറ്റിനുള്ളിൽ ഇരിക്കും, മിക്കവാറും ഒരു പെൺകുട്ടി. ആ ബഹിരാകാശ സഞ്ചാരി ഇന്ത്യയിൽ നിന്ന് പോയി ചന്ദ്രനിൽ ഇറങ്ങും. വിദ്യാർഥികളുടെ കരഘോഷത്തിനിടയിൽ അദ്ദേഹം പറഞ്ഞു. 

somanadh-aditya - 1

ചരിത്രപരമായ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് മുമ്പ് ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണ ദൗത്യങ്ങളുടെ ഒരു പരമ്പരയാണ് അണിനിരക്കുന്നത്. ഗഗൻയാൻ പദ്ധതിക്ക് കീഴിലുള്ള ആദ്യ മനുഷ്യ ബഹിരാകാശ യാത്രയ്‌ക്ക് പുറമേ നിരവധി ദൗത്യങ്ങളും ആരംഭിക്കാൻ ബഹിരാകാശ ഏജൻസി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് പറഞ്ഞു.

English Summary:

NASA experts wanted India to share space technology after seeing Chandrayaan-3 craft development: ISRO chief Somanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com