ADVERTISEMENT

ബഹിരാകാശ രംഗത്തെ ഏറ്റവും വലിയ വന്‍ശക്തിയാവാന്‍ അമേരിക്കയുമായി കൊമ്പുകോര്‍ക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ, അത് ചൈനയാണ്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാര്യത്തിലായാലും ബഹിരാകാശ നിലയത്തിലായാലും(ടിയാങ്കോങ്) ചാന്ദ്ര ഗവേഷണ കേന്ദ്രമായാലും(ILRS) ചൈനക്ക് സ്വന്തമായി മറുപടികളുണ്ട്. മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനും ചാന്ദ്ര ഔട്ട്‌പോസ്‌റ്റ് സ്ഥാപിക്കാനുമുള്ള മത്സരത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന ആശങ്ക യുഎസ് ഇന്റലിജൻസ് പരസ്യമായി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.

ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളിൽ, പ്രത്യേകിച്ച് ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തിന്റെ ദ്രുതഗതിയിലുള്ള നിർമ്മാണത്തിൽ,  യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ ആശ്ചര്യം തുറന്ന് സമ്മതിച്ചു  അടുത്ത പതിറ്റാണ്ടില്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങളുമായാണ് ചൈന മുന്നോട്ടു പോവുന്നത്. അതിനൊപ്പം ചൊവ്വയില്‍ നിന്നും മണ്ണും കല്ലുമെല്ലാം ഭൂമിയിലേക്കെത്തിക്കാനുള്ള ദൗത്യവും പുരോഗമിക്കുകയാണ്. അതും അമേരിക്കയേക്കാളും വേഗത്തില്‍.

Image Credit: Nasa
Image Credit: Nasa

അമേരിക്കന്‍ ബഹിരാകാശ നിലയം നാസയും യൂറോപ്യന്‍ ബഹിരാകാശ നിലയവും സംയുക്തമായിട്ടാണ് മാര്‍സ് സാംപിള്‍ റിട്ടേണ്‍(MSR) ദൗത്യത്തിന് തയ്യാറെടുക്കുന്നത്. അമേരിക്കന്‍-യൂറോപ്യന്‍ ദൗത്യത്തേക്കാളും രണ്ടു വര്‍ഷം മുമ്പ് ചൊവ്വയില്‍ നിന്നും സാംപിളുകളെത്തിക്കാനാണ് ചൈനീസ് പദ്ധതി. ടിയാന്‍വെന്‍ മൂന്ന് ദൗത്യം 2028ല്‍ വിക്ഷേപിക്കാനാണ് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഒരുങ്ങുന്നത്. ജൂലൈ 2031 ആവുമ്പോഴേക്കും തിരിച്ചു ഭൂമിയിലേക്കെത്തുകയും ചെയ്യും.

ചൈനീസ് സയന്‍സ് ബുള്ളറ്റിന്‍ ജേണലിലാണ് ചൈനീസ് ഗവേഷകര്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ വെല്ലുവിളികള്‍ കണക്കുകൂട്ടുന്ന പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടിയാന്‍വെന്‍ 3 ദൗത്യത്തിനുള്ള മുന്നൊരുക്കങ്ങളില്‍ പ്രധാനമാണ് ഈ പഠനം. ഡെവലപ്‌മെന്റ് ഓഫ് എ ന്യൂ ജനറേഷന്‍ ഓഫ് മാര്‍സ് അറ്റ്‌മോസ്ഫിയര്‍ മോഡല്‍ GoPlanet-Msar എന്നാണ് പഠനത്തിന് തലക്കെട്ടു നല്‍കിയിരിക്കുന്നത്. ഈ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗണിത ശാസ്ത്ര മാതൃകകള്‍ക്ക് ഗ്ലോബല്‍ ഓപണ്‍ പ്ലാനെറ്ററി അറ്റ്‌മോസ്‌ഫെറിക് മോഡല്‍ ഫോര്‍ മാര്‍സ് അഥവാ Go Mars എന്നാണു പേരിട്ടിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, ലബോറട്ടറി ഓഫ് ന്യൂമറിക്കല്‍ സിമുലേ,ന്‍ ഓപ് അറ്റ്‌മോസ്ഫറിക് സയന്‍സ് ആന്റ് ജിയോഹൈഡ്രോഡൈനാമിക്‌സ്(LASG), യൂനിവേഴ്‌സിറ്റി ഓഫ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്റ് പ്ലാനെറ്ററി സയന്‍സസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്. ക്ലൈമറ്റ് മോഡലിങില്‍ വിദഗ്ധനായ മുതിര്‍ന്ന ഗവേഷകന്‍ വാങ് ബിനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

mars-1 - 1

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍ ചൊവ്വയിലേക്കുളള ദൗത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ പത്തു റോബോട്ടിക് ദൗത്യങ്ങള്‍ ചൊവ്വയിലുണ്ട്. മനുഷ്യ നിര്‍മിതമായ ഏഴു ഓര്‍ബിറ്ററുകളും രണ്ട് റോവറുകളും ഒരു ചെറു ഹെലിക്കോപ്റ്ററും ചൊവ്വയില്‍ കറങ്ങുന്നു. അടുത്ത ദശാബ്ദത്തില്‍ ചൊവ്വയെ ലക്ഷ്യം വെച്ച് നിരവധി ദൗത്യങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഭാവിയിലേക്കുള്ള ചൊവ്വാ ദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് ചൊവ്വയിലെ കാലാവസ്ഥയും ഉപരിതലത്തിന്റെ പ്രത്യേകതകളുമൊക്കെയാണ്.

ചൊവ്വയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും പൊടി, ജലം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിങ്ങനെ മൂന്നു പ്രധാന വെല്ലുവിളികളാണ് പ്രതീക്ഷിക്കുന്നത്. 1999 മുതല്‍ 2015 വരെ നമുക്ക് ലഭ്യമായ ചൊവ്വയില്‍ നിന്നുള്ള സ്വതന്ത്ര വിവരങ്ങളെ(OpenMARS) അടിസ്ഥാനപ്പെടുത്തിയാണ് ചൈനീസ് ഗവേഷകര്‍ മോഡലുകള്‍ തയ്യാറാക്കിയത്. ഇതിനൊപ്പം ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ സുറോങ് റോവറും നാസയുടെ വൈക്കിങ് 1, 2 ലാന്‍ഡറുകളില്‍ നിന്നും ലഭിച്ച വിവരങ്ങളും ചൊവ്വയുടെ അന്തരീക്ഷ മാതൃകകളുടെ നിര്‍മാണത്തില്‍ നിര്‍ണായകമായി. ഇത്തരം മാതൃകകള്‍ ചൊവ്വയില്‍ പേടകം സുരക്ഷിതമായി ഇറക്കുന്നതിനും തുടരുന്നതിനും നിര്‍ണായകമാണ്. ചൊവ്വയുടെ ഉപരിതല മര്‍ദം, താപനില, കാറ്റ്, പൊടി, ധ്രുവങ്ങളിലെ മഞ്ഞ് എന്നിവയെല്ലാം കാരണമാവുന്ന വെല്ലുവിളികള്‍ തിരിച്ചറിയാന്‍ ഇത്തരം GoMars മോഡലുകള്‍ക്ക് സാധിക്കും.

ഓപര്‍ച്യൂനിറ്റി, ഇന്‍സൈറ്റ്, സുറോങ് എന്നീ ചൊവ്വാ ദൗത്യങ്ങളെല്ലാം പരാജയപ്പെട്ടതിന് നിര്‍ണായക കാരണമായത് അവയുടെ സൗരോര്‍ജ പാനലുകളില്‍ അടിഞ്ഞു കൂടിയ പൊടിയായിരുന്നു. കാറ്റിനെ തുടര്‍ന്ന ചെറിയ കല്ലു വന്നിടിച്ച് പെര്‍സെവറന്‍സിന്റെ വിന്‍ഡ് സെന്‍സറുകളിലൊന്നിന് തകരാറു സംഭവിക്കുകയും ചെയ്തിരുന്നു. ഭൂമിയിലെ ജലചംക്രമണം പോലെ പ്രധാനമാണ് ചൊവ്വയിലെ പൊടിയുടെ ചംക്രമണവും. ചൊവ്വയില്‍ മനുഷ്യ ദൗത്യങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളെ മുന്‍കൂട്ടി കണ്ട് പരിഹാരത്തിന് സഹായിക്കുന്നതാണ് ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍.

This artist's concept depicts the rover Curiosity, of NASA's Mars Science Laboratory mission, as it uses its Chemistry and Camera (ChemCam) instrument to investigate the composition of a rock surface. ChemCam fires laser pulses at a target and views the resulting spark with a telescope and spectrometers to identify chemical elements. The laser is actually in an invisible infrared wavelength, but is shown here as visible red light for purposes of illustration. The rover is set to land on Mars in the late evening August 5, 2012.  REUTERS/ NASA/JPL-Caltech/Handout (UNITED STATES - Tags: SCIENCE TECHNOLOGY) FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. IT IS DISTRIBUTED, EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS
This artist's concept depicts the rover Curiosity, of NASA's Mars Science Laboratory mission, as it uses its Chemistry and Camera (ChemCam) instrument to investigate the composition of a rock surface. ChemCam fires laser pulses at a target and views the resulting spark with a telescope and spectrometers to identify chemical elements. The laser is actually in an invisible infrared wavelength, but is shown here as visible red light for purposes of illustration. The rover is set to land on Mars in the late evening August 5, 2012. REUTERS/ NASA/JPL-Caltech/Handout (UNITED STATES - Tags: SCIENCE TECHNOLOGY) FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. IT IS DISTRIBUTED, EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS

അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലാണ് നാസയുടേയും ESAയുടേയും സംയുക്ത ദൗത്യമായ മാര്‍സ് സാംപിള്‍ റിട്ടേണ്‍ പുറപ്പെടുക. പെര്‍സെവറന്‍സ് പേടകം ശേഖരിച്ച ചൊവ്വയിലെ സാംപിളുകള്‍ ഭൂമിയിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2033ല്‍ ഈ ദൗത്യം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയില്‍ നിന്നും സാംപിളുകളെത്തിക്കാനാണ് ചൈനീസ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com