ADVERTISEMENT

'ചന്ദ്രനെ എപ്പോഴാണ് തിരികെ വിട്ടയയ്ക്കുക ലൂക്ക്'- ലോകമെമ്പാടുമുള്ള കാണികളെ അതിശയിപ്പിക്കുന്ന യാത്രയ്ക്കിടയിൽ ഒരു കൊച്ചുകുട്ടിയാണ് ഈ ചോദ്യം ലൂക്ക് ജെറം എന്ന കലാകാരനോടു ചോദിച്ചത്. 

കലയും ശാസ്ത്രവും അതിന്റെ ഏറ്റവും മനോഹാരിതയിൽ ഇഴചേർത്തു നിർമിച്ച കൂറ്റൻ ചാന്ദ്രമാതൃകയുടെ കലാപ്രദർശനമായ ‘മ്യൂസിയം ഓഫ് ദ് മൂൺ’ കാണാൻ നിരവധി ആളുകളാണ് കനകക്കുന്നിലേക്കു ഒഴുകിയെത്തിയെത്തിയത്.

ഓരോ സെന്റീമീറ്ററും 5 കിലോമീറ്റർ  ചന്ദ്രോപരിതലത്തെ പ്രതിനിധാനം ചെയ്യുന്ന 7 മീറ്റർ വ്യാസമുള്ള ചാന്ദ്രഗോളമാണ് ഈ കലാസൃഷ്ടി. ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറം ഒരുക്കിയ ഇത്തരം കലാസൃഷ്ടികളുടെ കൂടുതൽ വിശേഷങ്ങൾ ഇതാ.

ചന്ദ്രൻ മാത്രമല്ല നിങ്ങളെ ഒരു ബഹിരാകാശ സഞ്ചാരിയാക്കുന്ന ഗയയും

ബഹിരാകാശത്തുനിന്നു ഭൂമിയെ നോക്കുന്ന ഒരു അനുഭവം. ഒരിക്കലും ബഹിരാകാശയാത്രികരായിട്ടില്ലാത്ത ആളുകൾക്ക് ബഹിരാകാശയാത്രികർ അനുഭവിക്കുന്ന വിസ്മയം അനുഭവിക്കാൻ അനുവദിക്കുന്നതാണ് ലൂക്ക് ജെറം ദോഹയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച ഗയയിൽ ഏവർക്കും ലഭിച്ചത്.

ഭൂമിയുടെ 7 മീറ്റർ (23 അടി) വ്യാസമുള്ള ഒരു മാതൃകയാണ് ഗയ. ലണ്ടൻ, പാരീസ്, ഹോങ്കോംഗ്, മെൽബൺ തുടങ്ങിയ നിരവധി നഗരങ്ങളിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുള്ള കലാസൃഷ്ടി ലോകമെമ്പാടും പര്യടനം നടത്തി.

ചൊവ്വയുടെ കൗതുക കാഴ്ച

മാർസ് എക്സ്പ്രസ് ഓർബിറ്ററിൽനിന്നു ചൊവ്വയിലേക്കു നോക്കിയാൽ എങ്ങനെയുണ്ടാവും. അത്തരമൊരു അനുഭവമായിരുന്നു ചുവന്ന ഗ്രഹത്തിലേക്കുള്ള യൂറോപ്പിന്റെ ആദ്യ ദൗത്യത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ബ്രിസ്റ്റോളിലുൾപ്പ‌െടെ സജ്ജീകരിച്ച മാർസ് പ്രദർശനം നിരവധി കാണികളെയാണ് ആകർഷിച്ചത്.

ഫ്ലോടിങ് ഏർത്ത്

ക്വീൻസ് വാലി റിസർവോയറിൽ പൊന്തിക്കിടക്കുന്ന ഭീമാകാരനായ ഒരു ഭൂമി. ആർട്ടിസ്റ്റ് ലൂക്ക് ജെറം നാസ  ബഹിരാകാശത്ത് നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങൾ ഉപയോഗിച്ചു നിർമിച്ച കലാസൃഷ്ടി. 

earth-floating - 1

യുകെയിലെ വിഗാനിലെ പെന്നിംഗ്ടൺ ഫ്ലാഷിൽ നടന്ന ആദ്യ അവതരണ വേളയിൽ, വെറും 6 ദിവസത്തിനുള്ളിൽ 30,000-ത്തിലധികം ആളുകൾ എത്തിയ കലാസൃഷ്ടിയായിരുന്നു ഇത്. 

മ്യൂസിയം ഓഫ് മൂൺ

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക്ക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ്.

ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക്ക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഇതെല്ലാം നിർമിക്കുന്ന ലൂക് വർണാന്ധതയുള്ള ആളാണ്

1997 മുതൽ അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ജെറം ലോകമെമ്പാടുമുള്ള ആളുകളെ ആവേശഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത നിരവധി അസാധാരണ കലാ പ്രോജക്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്.ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ലണ്ടനിലെ വെൽകം ശേഖരം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 50-ലധികം സ്ഥിരം ശേഖരങ്ങളിൽ ലൂക്കിന്റെ കലാസൃഷ്ടികൾ ഉണ്ട്.

ലൂക്ക് ജെറാമിന് 2020-ൽ  ബ്രിസ്റ്റോൾ സർവ്വകലാശാലയിൽ നിന്നും 2022-ൽ ഗ്ലൗസെസ്റ്റർഷെയർ യൂണിവേഴ്സിറ്റിയിൽ  നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചു.  അദ്ദേഹത്തെ RWഓയുടെ ഓണററി  അക്കാദമിഷ്യനും  2020-ൽ ദി റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഫെല്ലോയും ആക്കി.

ആർട്ട് ഇൻ മൈൻഡ്  ആണ് അദ്ദേഹത്തിന്റെ  ആദ്യത്തെ പുസ്തകം. 2020-ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം   ലൂക്ക് ജെറം: ആർട്ട്, സയൻസ് & പ്ലേയും പ്രസിദ്ധീകരിച്ചു. ലൂക്ക് ജെറം ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം യുകെയിലെ ബ്രിസ്റ്റോളിലാണ് താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com