ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിയൻസ് ജിയോയുടെ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റിന് ഉപകരിക്കുന്ന ആപ്പാണ് അവതരിപ്പിച്ചത്. ജിയോ ഗ്രൂപ്പ് ടോക് ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഫ്രീയായി ഡൗൺലോഡ് ചെയ്യാം. ലെക്ച്വർ മോഡ് ഫീച്ചർ ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

വാട്സാപ്പിലെ ഗ്രൂപ്പ് ചാറ്റിന് സമാനമായ രീതിയിലാണ് ജിയോ ആപ്പും പ്രവര്‍ത്തിക്കുന്നത്. എന്നാൽ എച്ച്ഡി മികവോടെ 4ജി നെറ്റ്‌വർക്കിൽ വോയ്സ്, വിഡിയോ കോൾ ചെയ്യാനാകും. നിലവിൽ ആൻഡ്രോയിഡ് പതിപ്പ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.

പത്ത് പേരെ വരെ ഉൾപ്പെടുത്തി വോയ്സ്, വിഡിയോ കോൾ ചെയ്യാവുന്നതാണ് ജിയോ ഗ്രൂപ് ടോക് ആപ്്. എന്നാൽ ജനപ്രിയ മെസേജിങ് ആപ് വാട്സാപ്പിൽ കേവലം നാലു പേരെ മാത്രമാണ് ഗ്രൂപ് ചാറ്റിൽ ഉൾപ്പെടുത്താനാകുക. എച്ച്ഡി മികവുള്ള കോൺഫറൻസ് കോളിങ്ങാണ് ജിയോ ഗ്രൂപ്പ് ടോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.

കോൾ നിയന്ത്രിക്കാനുള്ള നിരവധി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തതയുള്ള ശബ്ദം, ഗ്രൂപ്പ് മ്യൂട്ട് എന്നീ ഫീച്ചറുകളുമുണ്ട്. ‘ലെക്ചർ മോഡ്’ ഫീച്ചര്‍ വഴി ഗ്രൂപ്പിൽ ഒരാൾക്ക് മാത്രം സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് കേൾക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com