ADVERTISEMENT

ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ ബോംബിട്ട് തകർക്കുന്നതിന്റെ ഏതാനും മണിക്കൂറുകൾ മുൻപ് പാക്കിസ്ഥാൻ ഡിഫൻസ് എന്ന് ട്വിറ്റർ പേജിൽ വന്ന ട്വീറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. ഇതേ ട്വീറ്റ് ഒമർ അബ്ദുള്ള റീട്വീറ്റ് ചെയ്തു കുറിപ്പിട്ടതോടെ സംഭവം ട്രോളായി.

ഫെബ്രുവരി 26ന് അർധരാത്രി 12.06 നാണ് പാക്കിസ്ഥാൻ ഡിഫൻസ് ട്വീറ്റ് ചെയ്യുന്നത്. പോർവിമാനത്തിന്റെ ചിത്രത്തോടൊപ്പം വന്ന ട്വീറ്റ് ഇങ്ങനെയായിരുന്നു, നിങ്ങൾ സുരക്ഷിതമായി ഉറങ്ങിക്കോളൂ, പാക്ക് വ്യോമസേന ഉണർന്നിരിക്കുന്നുണ്ട്. എന്നാൽ ഈ അക്കൗണ്ട് വെരിഫൈഡ് അല്ല.

ഈ ട്വീറ്റിന് മറുപടിയായി മുൻ കശ്മീർ മുഖ്യമന്ത്രി ഉമര്‍ അബ്ദുളളയുടെ ട്വീറ്റ് വന്നത് 12.12 നാണ്. This one will be filed under “tweets we wish we hadn’t put out but can’t delete now”. Don’t worry we all have them just not on this scale perhaps’ എന്നായിരുന്നു ഒമറിന്റെ ട്വീറ്റ്. ഈ ട്വീറ്റും ട്വീറ്റുമെല്ലാം നടക്കുന്നത് ഇന്ത്യൻ വ്യോമസേന പാക്ക് അതിർത്തി കടന്നാക്രമിക്കാൻ കാത്തിരിക്കുന്ന നിമിഷമായിരുന്നു.

സർജിക്കൽ സ്ട്രൈക്ക് 2 എന്ന പേരിൽ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രന്റിങ്ങാണ്. രാഷ്ട്രീയ നേതാക്കള്‍, ബോളിവുഡ് താരങ്ങളെല്ലാം വ്യോമസേനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com